ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച് മടങ്ങിയ ബിന്ദു തങ്കം കല്യാണിയുടെ മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍. സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ആറാം ക്ലാസുകാരിക്ക് വിദ്യാലയങ്ങള്‍ പ്രവേശനം നിഷേധിക്കുന്നു. അദ്ധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും ഭാഗത്തു നിന്നുള്ള അധിക്ഷേപം മൂലം നിലവില്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്ന് ഒരു മാസത്തിലധികമായി കുട്ടി വിട്ടു നില്‍ക്കുകയാണ്. സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനായി പമ്പ വരെയെത്തി മടങ്ങിയ ബിന്ദു തങ്കം കല്യാണിക്കെതിരെ സംഘ്പരിവാര്‍ പ്രതിഷേധിച്ചിരുന്നു. അധ്യാപികയായ ഇവര്‍ അഗളിയില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി […]
Author: Tomy Thondamkuzhy
പമ്പ ഹിൽ ടോപ്പില്‍ നിന്നുള്ള മകരജ്യോതി ദർശനം സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധ സംഘം
മകരജ്യോതി ദർശനത്തിനെത്തുന്ന തീർത്ഥാടകരെ പമ്പ ഹിൽ ടോപ്പിലേക്ക് പ്രവേശിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് സുരക്ഷാ പരിശോധന നടത്തിയ വിദഗ്ദ്ധ സംഘം വിലയിരുത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എന്നാൽ ഇവിടേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പ്രളയത്തിന് ശേഷം ഹിൽടോപ്പിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ചാക്കിൽ മണൽനിറച്ചാണ് ഇവിടങ്ങളിൽ താത്കാലിക തിട്ട കെട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുവഴി തീർത്ഥാടകർ കൂട്ടത്തോടെ സഞ്ചരിക്കുന്നത് അപകടമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രളയത്തിൽ […]
എലിവെയ്‌റ്റ് വാക്കിങ് കാര്‍; പുതിയ ആശയവുമായി ഹ്യുണ്ടായി
എലിവെയ്‌റ്റ് വാക്കിങ് കാറ് എന്ന പുതിയ ആശയവുമായി ഹ്യുണ്ടായി. പ്രകൃതി ദുരന്തങ്ങള്‍ക്കു ശേഷം ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വാക്കിങ് കാർ സാധാരണ വാഹനങ്ങളുടെ പരിമിതികളെ മറികടക്കുന്നതാണ്. സൗത്ത് കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായി ദുർഘടമായ മേഖലകളിൽ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന എലിവെയ്‌റ്റ് വാക്കിങ് കാറ് എന്ന ആശയം അവതരിപ്പിച്ചു. ലാസ് വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് ഷോയിലാണ് എലിവെയ്റ്റ് വാക്കിങ് കാർ പരിചയപ്പെടുത്തിയത്. അപകടങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷം താറുമാറായ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ […]
18 റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റ് തുലച്ച് കേരളം
18 റണ്‍സ് എടുക്കുന്നതിനിടെ അവസാനത്തെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രഞ്ജി ട്രോഫിയില്‍ ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തി. ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണ്ണായക മത്സരത്തിനിടെയാണ് കേരളത്തിന്റെ കൂട്ടത്തകര്‍ച്ച. ആറു വിക്കറ്റിന് 268 റണ്‍സെന്ന നിലയില്‍ നിന്നാണ് ഒന്നാം ഇന്നിങ്‌സില്‍ കേരളം 286 റണ്‍സിന് പുറത്തായത്. ഹിമാചല്‍ പ്രദേശിന്റെ ആദ്യ ഇന്നിംങ്‌സ് 297 റണ്‍സില്‍ അവസാനിച്ചിരുന്നു. 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത അര്‍പിത് ഗുലേറിയയാണ് കേരളത്തെ തകര്‍ത്തത്. രഞ്ജിയില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ കേരളത്തിന് വലിയ […]
അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. എട്ടുകോടി എണ്‍പതു ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ടി.ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെൻറ് അന്വേഷണം. ടി. ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തി. 2004 മുതലുളള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. 13 ഇടങ്ങളിലെ സ്വത്തുക്കളും നാലു വാഹനങ്ങളുമാണ് എൻഫോഴ്സ്മെന്റ് […]
എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം; ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരന്‍
തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.എന്‍.ജി.ഒ യൂണിയന്‍ നേതാവായ സുരേഷ് ഉള്‍പ്പടെയുള്ള 7 പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.പ്രതികളില്‍ ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരനാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
നെടുമങ്ങാട് ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്; മാരകായുധങ്ങള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. കത്തിയും ദണ്ഡുകളും അടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷന് നേരെയുള്ള ബോംബേറ് ഉള്‍പ്പെടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കെതിരായ നടപടി ഭാഗമായാണ് റെയ്ഡ്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് നെടുമങ്ങാടുള്ള ആര്‍.എസ്.എസിന്റെ ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്. സംഘ ശക്തി എന്ന് പേരുള്ള കെട്ടിടം തുറന്ന് പൊലീസ് സംഘം പരിശോധന നടത്തി. ദണ്ഡുകള്‍, കത്തി, കൊടുവാള് എന്നി കെട്ടിടത്തിനകത്ത് നിന്നും പുറത്തു നിന്നുമായി പൊലീസ് കണ്ടെത്തി. […]
ചുമ്മാ യുട്യൂബ് കാണുന്നവര്‍ സൂക്ഷിക്കുക
വെറുതേയിരിക്കുമ്പോള്‍ യുട്യൂബ് വീഡിയോകള്‍ കാണുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. യുട്യൂബ് വീഡിയോകള്‍ നിങ്ങളുടെ മാനസികാവസ്ഥയെ തന്നെ സ്വാധീനിക്കുമെന്നും നീണ്ടകാലത്തെ ഈ ശീലം വ്യക്തിത്വത്തേയും സ്വഭാവത്തേയും വരെ വലിയ തോതില്‍ ബാധിക്കുമെന്നുമാണ് മുന്നറിയിപ്പ്. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോകളുടെ വൈകാരിക സ്വാധീനമെന്ന വിഷയത്തിലായിരുന്നു പഠനം നടന്നത്. കാണുന്ന വീഡിയോകള്‍ വ്യക്തികളുടെ സ്വഭാവത്തിലും ജീവിതത്തില്‍ തന്നെയും സ്വാധീനം ചെലുത്തുന്നുവെന്നാണ് പഠനം കാണിക്കുന്നത്. വൈകാരിക രോഗസംക്രമണമെന്നാണ് ഈ […]
‘അവളെന്റെ ഹൃദയം മോഷ്‍ടിച്ചു’ പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍
പലതരം പരാതികള്‍ വന്നെത്തുന്ന ഇടമാണ് പൊലീസ് സ്റ്റേഷനുകള്‍. എന്നാല്‍ നാഗ്പൂര്‍ പൊലീസിനെ സമീപിച്ച യുവാവിന്റെ പരാതി കേട്ട് പൊലീസുകാര്‍ പോലും ആദ്യമൊന്ന് അമ്പരന്നു. തന്റെ ഹൃദയം ഒരു പെണ്‍കുട്ടി കവര്‍ന്നെടുത്തു എന്നായിരുന്നു യുവാവിന്റെ പരാതി. നഷ്ടപ്പെട്ട ഹൃദയം കണ്ടെത്തി തിരികെ നല്‍കണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു. നാഗ്പൂരിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിരവധി മോഷണക്കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പരാതിയില്‍ എന്ത് നടപടിയെടുക്കുമെന്ന് പൊലീസുകാര്‍ക്കും സംശയമായി. ഒടുവില്‍ ഉപദേശത്തിനായി അവര്‍ സീനിയര്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍ […]
ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി
ഹർത്താലിനെതിരെ നിയമ നിർമ്മാണം കൊണ്ടുവരുന്നതിൽ സർക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. സർക്കാരിന്റെ അനാസ്ഥ പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി . ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യുന്നവർ ജീവിത ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരുടെ മൗലിക അവകാശം കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലെ ഇടക്കാല ഉത്തരവിലാണ് നിയമനിര്‍മാണം നടത്താതതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനും സാധാരണ ജനജീവിതം ഉറപ്പു വരുത്താനും സര്‍ക്കാര്‍ ഇടപെടൽ അനിവാര്യമാണ്. പ്രതിഷേധിക്കാനുള്ള […]












