സ്വിറ്റസർലണ്ടിൽ സൂറിച്ചിൽ താമസിക്കുന്ന വിൻസെന്റ് മാടൻറെ പിതാവ് വറീത് ഹോർമിസ് മാടൻ നിര്യാതനായി.മഞ്ഞപ്രയിലുള്ള സ്വവസതിയിൽ വെച്ച് ഇന്നലെ (06 .02 ) യാണ് അന്തരിച്ചത് .പരേതന് 86 വയസ്സായിരുന്നു . സംസ്കാരകർമ്മങ്ങൾ ഒൻപതാം തിയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് മഞ്ഞപ്ര,മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽവെച്ചു നടത്തപ്പെടുന്നതാണ് . മക്കൾ -വിൻസെന്റ് മാടൻ ,ഡെയ്‌സി തേരമ്പിള്ളി ,ആനി സേവിയർ കൊച്ചുമുട്ടം ,റെജി റോയ് നമ്പ്യാപറമ്പിൽ ,ലിജി ഫ്രാൻസിസ് കുറുക്കൻകുന്നേൽ . കൊച്ചുമക്കൾ -മേഖാ ,ലേഖ ,വർഷാ മാടൻ ,സാം […]
Author: Tomy Thondamkuzhy
മഴക്കാലത്ത് കരിമണൽ ഖനനം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
മഴക്കാലത്ത് കരിമണൽ ഖനനം ഒഴിവാക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. തീരം സംരക്ഷിച്ച് ഖനനം മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആലപ്പാട്ട് ഖനന വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിൽ പി.സി ജോർജാണ് കരിമണൽ ഖനനത്തിന് നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ച് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. കരിമണൽ ഖനന മേഖലയിൽ പ്രതിഷേധങ്ങൾക്ക് കാരണം കരയെടുത്ത് പോകുന്നതാണ്. ഇത് പരിഹരിക്കാൻ നടപടി വേണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു. മഴക്കാലത്ത് […]
ദേവസ്വം ബോർഡും സർക്കാരും ഭക്തര്‍ക്കൊപ്പമല്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി
ദേവസ്വം ബോർഡും സർക്കാരും ഭക്തര്‍ക്കൊപ്പമല്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി. ദേവസ്വം ബോർഡ് നയം എന്താണെന്ന് ഇപ്പോൾ വ്യക്തമായി. ആരെങ്കിലും കണ്ണ് ഉരുട്ടിയാൽ മാറ്റേണ്ടതല്ല ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ശബരിമല ഇനിയും സംഘർഷ ഭൂമി ആകുമോ എന്ന ആശങ്കയുണ്ട്. അനുകൂല വിധിയുണ്ടായില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ പറഞ്ഞു.
ഹെെദരാബാദ് സര്‍വകലാശാലയില്‍ എ.ബി.വി.പി നേതാവിനായി ചോദ്യപേപ്പര്‍ ചോര്‍ത്തി
ഹെെദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് ആരോപിച്ച് വിദ്യാർഥി പ്രതിഷേധം. യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പര്‍ എ.ബി.വി.പി വിദ്യാർഥി നേതാവിനായി ചോർത്തി നൽകിയെന്നാണ് പരാതി. വിവരം പുറത്ത് വന്നതോടെ, പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാർഥി സംഘടനകൾ. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരീക്ഷാ കൺട്രോളർ ദാവേശ് നിഗം പറഞ്ഞു. ഹെെദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് ആരോപിച്ച് വിദ്യാർഥി പ്രതിഷേധം. യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ […]
കാള്‍ മാര്‍ക്സിന്റെ ശവകുടീരം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി
കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ ലണ്ടനിലുള്ള ശവകുടീരം നശിപ്പിക്കപ്പെട്ട നിലിയിൽ കണ്ടെത്തി. നോർത്ത് ലണ്ടലിനുള്ള മാർക്സിന്റെ ശവകുടീരത്തിലെ ഏറ്റവും പഴക്കം ചെന്ന മാർബിൾ ഫലകമാണ് തകർക്കപ്പെട്ടിരിക്കുന്നത്. മാർക്സിന്റെയും കുടുംബത്തിന്റെയും പേരു വിവരങ്ങൾ കുറിച്ച ഭാഗം കടുപ്പമേറിയ ഉപകരണം കൊണ്ട് വികൃതമാക്കിയ നിലയിൽ കാണപ്പെടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ ലണ്ടനിലുള്ള ശവകുടീരം നശിപ്പിക്കപ്പെട്ട നിലിയിൽ കണ്ടെത്തി. നോർത്ത് ലണ്ടലിനുള്ള മാർക്സിന്റെ ശവകുടീരത്തിലെ ഏറ്റവും പഴക്കം ചെന്ന മാർബിൾ ഫലകമാണ് തകർക്കപ്പെട്ടിരിക്കുന്നത്. മാർക്സിന്റെയും കുടുംബത്തിന്റെയും പേരു വിവരങ്ങൾ കുറിച്ച […]
മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍
ലോക്സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധ്യക്ഷന്‍ കമല്‍ഹാസന്‍. മുന്നണി സംവിധാനത്തില്‍ വിശ്വാസമില്ലെന്നും ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കുകയെന്ന പ്രഖ്യാപനം കമലിന് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും മത്സരിക്കും. തെരഞ്ഞെടുപ്പ് ഒരുക്കളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ കരുത്ത് എല്ലാവര്‍ക്കും മനസിലാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുമെന്ന സൂചനകള്‍ […]
മുസഫര്‍നഗര്‍ കലാപ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാരിന്‍റെ നീക്കം
2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശുപാര്‍ശ. 100ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം. യു.പിയിലെ സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 10നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചത് […]
ശബരിമല യുവതി പ്രവേശനം: ഒരേ വാദങ്ങള്‍ ; പുനപരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍
ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രിം കോടതി പരിഗണിക്കുന്നു. ശബരിമല വിധിയില്‍ എന്ത് പിഴവാണുള്ളതെന്ന് വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്തുകൊണ്ട് വിധി പുനപരിശോധിക്കണം എന്നതിലേക്ക് വാദം ഒതുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്‍.എസ്.എസിന്റെ വാദമാണ് ആദ്യം കേട്ടത്. എന്‍.എസ്.എസിനു വേണ്ടി അഡ്വ. കെ പരാശരന്‍ ഹാജരായി. വിധി മൌലികാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് എന്‍.എസ്.എസ് വാദം. ഭരണഘടനയുടെ 15,17,25 അനുച്ഛേദങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഭരണഘടനയുടെ 15ാം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും എന്‍.എസ്.എസ്. ഭരണഘടന ആമുഖം വിശദീകരിച്ചുകൊണ്ടായിരുന്നു […]
വയനാട്ടില്‍ വീട്ടിനുള്ളില്‍ പുലി.
വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്നാട് പാട്ടവയലില്‍ വീട്ടില്‍ പുള്ളിപ്പുലി കയറി. തടിയില്‍ രായന്റെ വീട്ടിലാണ് പുള്ളിപ്പുലി കയറിയത്. ഓടു വെച്ച വീടിനു മുകളില്‍ കയറിയ പുലി മുറിയിലേക്ക് വീണെന്നാണ് കരുതുന്നത്. വീട്ടുകാര്‍ പുറത്തായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീട് തുറന്നപ്പോഴാണ് കട്ടിലിനടയില്‍ പുലിയെ കണ്ടെത്തിയത്. ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മനോഹരന്റെ […]
ഫേസ് ബുക്കിലെ പ്രവചന ലിങ്കുകള്‍ വഴി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം
ഫേസ് ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. “അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്?” തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവർത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാനും സാധ്യതയേറെയാണെന്നാണ് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഫേസ് ബുക്കില്‍ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനകം ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് […]












