കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് തിരിച്ചടി. തോമസ് ഐസക്കിനെതിരായ ഇ ഡി സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷിക്കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്ന് തോമസ് ഐസക് പറഞ്ഞു. വെള്ളിയാഴ്ച കിഫ്ബിയുടെ ഹര്‍ജിക്ക് ഒപ്പം തോമസ് ഐസകിന്റെ ഹര്‍ജിയും പരിഗണിക്കും. ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് […]
Author: Malayalees
‘താങ്ങുവിലയിൽ നിയമപരമായ ഉറപ്പുനൽകും’; കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരം എംഎസ്പി നിയമപരമായ ഉറപ്പ് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഇന്ന് ഒരു ചരിത്ര ദിനമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി 15 കോടി കർഷക കുടുംബങ്ങളുടെ ജീവിതത്തെ ഇത് മാറ്റിമറിക്കുമെന്നും നീതിയുടെ പാതയിൽ കോൺഗ്രസിൻ്റെ ആദ്യ ഉറപ്പാണിതെന്നും പ്രതികരിച്ചു. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി കർഷകർ രംഗത്തെത്തിയത്. 50 കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ഡൽഹി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് ഇന്ന് […]
‘ഭക്ഷണത്തിൽ സ്ക്രൂ’; ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി യാത്രക്കാരൻ
ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി വിമാനയാത്രികൻ. വിമാനത്തിൽ വിളമ്പിയ സാൻഡ്‌വിച്ചിനുള്ളിൽ നിന്നും ‘സ്ക്രൂ’ കണ്ടെത്തിയെന്നാണ് ആരോപണം. വിഷയം വിമാന കമ്പനി അറിയിച്ചപ്പോൾ പരാതി തള്ളിക്കളഞ്ഞു എന്നും ഇയാൾ ആരോപിച്ചു. ഭക്ഷണത്തിൽ നിന്ന് കണ്ടെത്തിയ സ്ക്രൂവിൻ്റെ ചിത്രങ്ങൾ അടക്കം പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിൽ നിന്നും ലഭിച്ച സാൻഡ്‌വിച്ച് കഴിക്കുന്നതിനിടെ അതിൽ നിന്നും ഒരു ‘സ്ക്രൂ’ ലഭിച്ചു. വിമാന യാത്രയ്ക്കിടെ അല്ല മറിച്ച്, ലക്ഷ്യസ്ഥാനത്ത് എത്തിയ […]
‘പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ വഴിയിൽ ഇട്ടിട്ട് പോകരുത്’, കൂടെയുണ്ടാകണമെന്ന് മമ്മൂട്ടി
സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി. താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും […]
മാസപ്പടി കേസില്‍ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി; കൈകള്‍ ശുദ്ധമാണോയെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണം; മാത്യു കുഴല്‍നാടന്‍
മാസപ്പടി കേസില്‍ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ കൈകള്‍ ശുദ്ധമാണോയെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. വിഷയത്തില്‍ നിയമസഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ സ്പീക്കര്‍ക്കെതിരെയും മാത്യു കുഴല്‍നാടന്‍ വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ കഴിയാത്തത് കൊണ്ടാണ് സ്പീക്കര്‍ തന്നെ തടഞ്ഞത്. സ്പീക്കര്‍ ജനാധിപത്യം കശാപ്പ് ചെയ്തു. സ്പീക്കറുടെ പ്രവൃത്തി ജനം തിരിച്ചറിയട്ടെ. സഭയില്‍ എഴുതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പറഞ്ഞാല്‍ മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ […]
ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജി, ഇന്ന് അശോക് ചവാന്‍ ബിജെപിയിലേക്ക്; ചവാന്‍ രാജ്യസഭയിലേക്ക് എത്തുമെന്നും സൂചന
ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ ഇന്ന് ബിജെപി അംഗത്വമെടുക്കാന്‍ തയാറെടുത്ത് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍. തന്റെ ബിജെപി പ്രവേശനം ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് അശോക് ചവാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് മുതല്‍ താന്‍ പുതിയൊരു രാഷ്ട്രീയ കരിയര്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസത്തിനകം തന്റെ അടുത്ത നീക്കത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചവാന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ചവാനെ ബിജെപിയിലേക്ക് സ്വാഗതം […]
‘ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ’; കർഷക പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ വൻ ഗതാഗതക്കുരുക്ക്
‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ ഗതാഗതക്കുരുക്ക്. കർഷക മാർച്ച് തടയാൻ ഡൽഹി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രധാന അതിർത്തി റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതിയിൽ, ഡൽഹിയിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ എടുക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധ മാർച്ചിനെ തുടർന്ന് ഡൽഹിയിൽ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. അതിർത്തികൾ അടച്ചതും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറി. ഡൽഹിയെ ഗാസിയാബാദും ഉത്തർപ്രദേശിലെ നോയിഡയുമായി ബന്ധിപ്പിക്കുന്ന ഗാസിപൂർ, ചില്ല അതിർത്തികളിലെ […]
‘ബാങ്കിനുള്ളില്‍ കയറി പെട്രോളൊഴിച്ചു, ചിട്ടിപ്പണം ആവശ്യപ്പെട്ട് ഭീഷണി’; തൊടുപുഴയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്
തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്. ചിട്ടിപ്പണം ആവശ്യപ്പെട്ട് യുവാവ് ബാങ്കിനുള്ളിൽ പെട്രോളൊഴിച്ചു. മുട്ടം സ്വദേശി പ്രസാദാണ് അക്രമം നടത്തിയത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പെട്രോളും പടക്കവുമായി എത്തി ഒരുമണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. ഇയാൾക്ക് ബാങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ചിട്ടിയുണ്ട്. ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. ഇതിന് അഡ്മിനിസ്ട്രേറ്റിവ് ബോഡിയുടെ അനുമതി വേണമെന്ന് മാനേജർ മറുപടി നൽകി.ക്ഷുപിതനായി പോയ പ്രസാദ് ഇന്ന് രാവിലെ […]
കർഷകരെ തടയാൻ കണ്ണീർ വാതകം പ്രയോഗിച്ചു; ‘ഡൽഹി ചലോ’ മാർച്ചിൽ സംഘർഷം
കർഷകരുടെ ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോൾ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. രണ്ട് റൗണ്ടുകളിലായി ഏകദേശം രണ്ട് ഡസൻ ഷെല്ലുകൾ പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ വ്യാപകമായി പ്രയോഗിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർ കൂട്ടമായി തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറി കർഷകർ പ്രതിഷേധിക്കുകയാണ്. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് വിവരം. ഇവരെ തിരിച്ചയയ്ക്കാനാണ് പൊലീസ് […]
‘കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും’; ‘ഭ്രമയുഗ’ത്തിനെതിരെ പുഞ്ചമൺ ഇല്ലം
ഭ്രമയുഗം സിനിമയുടെ സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ഹർജി. ഹൈക്കോടതിയെ സമീപിച്ചത് പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ്. തങ്ങളുടെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും ഉപയോഗിച്ചത്. ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസായാൽ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും. ഹർജി ജസ്റ്റിസ് രാമചന്ദ്രൻ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ചമൺ ഇല്ലക്കാരുടെ ഹര്‍ജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചതായാണ് വിവരം. ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന […]