India Kerala

100 ശതമാനം വിജയത്തിനായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥിക്ക് അനുമതി നിഷേധിച്ചതായി പരാതി

നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാന്‍ വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സ്കൂള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം.എന്നാല്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

India Kerala

ശിവരാത്രിയിൽ അലിഞ്ഞ് ആലുവാ മണപ്പുറം

ശൈവ നാദത്തിൽ മുഴുകി ആലുവാ മണപ്പുറം. മഹാ ശിവരാത്രി ദിനത്തിൽ പിതൃക്കൾക്ക് തർപ്പണം ചെയ്ത് ദർശന പുണ്യം നേടിയത് പതിനായിരങ്ങൾ ആലുവ ക്ഷേത്ര സന്നിധിയിൽ ബലിയിടാൻ നാളെയും ഭക്തരെത്തും. ഇന്നലെ വൈകുന്നേരം 6.30ന് തുടങ്ങിയ വിശേഷാൽ പൂജകളോടെയാണ് ആലുവ ശിവരാത്രിക്ക് ആരംഭം കുറിച്ചത്. പിന്നീട് അർദ്ധരാത്രിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷം മണപ്പുറമാകെ തിങ്ങി നിറഞ്ഞ പതിനായിരങ്ങൾ ഭക്തിയുടെ നിറവിലൊഴുകയായിരുന്നു ഇത്തവണത്തെ ശിവരാത്രി. കറുത്ത വാവ് ദിനം കൂടിയായതിനാൽ മൂന്ന് ദിവസത്തോളം ഭക്തർക്ക് ബലിയിടാൻ അവസരമുണ്ട്. പൂർവികർക്ക് […]

Health

അസ്ഥികളുടെ ബലക്ഷയത്തിനു സോയാബീന്‍

ആർത്തവവിരാമം ഉണ്ടാകുമ്പോൾ ശരീരത്തിൽ സ്ത്രീഹോർമോണിലു(ഈസ്ട്രജൻ)ണ്ടാകുന്ന വ്യതിയാനമാണ് സ്ത്രീകളെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. മാംസ്യവും ഈസ്ട്രജന്‌ സമാനമായ സസ്യഹോർമോണും (ഐസോഫ്ളോവൻ) അടങ്ങിയ ഭക്ഷണവും ആർത്തവവിരാമമുണ്ടായ സ്ത്രീകളെ ഈ രോഗത്തിൽനിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സോയാബീനാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഗുണകരമായ ഭക്ഷണമെന്നും ബ്രിട്ടനിലെ ഹൾ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സോയയിൽ ഐസോഫ്ളോവൻ ഉണ്ടെന്നതാണ് ഈഗുണത്തിന് കാരണം. ഗവേഷകർ 200 സ്ത്രീകളിൽ പഠനം നടത്തി. ദിവസേന ഐസോഫ്ളോവനടങ്ങിയ 30 ഗ്രാം സോയാബീൻ നൽകിയായിരുന്നു പഠനം. ആറുമാസത്തിനു ശേഷം ഇവരുടെ രക്തം പരിശോധിച്ചപ്പോൾ […]

World

ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അമേരിക്ക അടച്ചു

ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അമേരിക്ക ഔദ്യോഗികമായി അടച്ചു. ഫലസ്തീനികളുടെ എംബസിയായാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എംബസിയുടെ നിര്‍ദേശപ്രകാരം ഫലസ്തീന്‍കാര്യ വിഭാഗമാണ് ഈ മേഖലയുടെ കാര്യങ്ങള്‍ നിരീക്ഷിക്കുക. ഫലസ്തീന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനത്തെ ഇസ്രയേല്‍ എംബസിയില്‍ ലയിപ്പിക്കാനാണ് തീരുമാനം. ജറുസലേമിലെ കോണ്‍സുലേറ്റ് ദശകങ്ങളായി ഫലസ്തീനു വേണ്ടിയുള്ള എംബസിയെന്ന മട്ടിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ചില സുപ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് അറിയിക്കുന്നത്. എന്നാല്‍ ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗസ എന്നിവിടങ്ങളിലെ നയങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്നും അറിയിക്കുന്നു. എന്നാല്‍ അമേരിക്കയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവും […]

Entertainment

മരക്കാരിന് ശേഷം ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ പ്രിയദര്‍ശന്‍?

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. സിനിമയുടെ അവസാന വട്ട ഒരുക്കങ്ങളിലാണ് പ്രിയദര്‍ശന്‍. മരക്കാറിന്‍റെ ജോലികള്‍ പൂര്‍ത്തിയായ ശേഷം ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത് മൂന്നാം തവണയാണ് ദിലീപ്-പ്രിയദര്‍ശന്‍ ടീമില്‍ നിന്ന് ഒരു സിനിമ ജനിക്കാന്‍ പോകുന്നത്. മമ്മൂട്ടി നായകനായെത്തിയ മേഘത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച […]

Sports

പാക് താരങ്ങള്‍ക്ക് വിസ നിഷേധിച്ചു; ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഗുസ്തി സംഘടന

പാകിസ്താനില്‍ നിന്നുള്ള ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യക്കെതിരെ യുണൈറ്റഡ് വേള്‍ഡ് റസലിങ് (യു.ഡബ്ല്യു.ഡബ്ല്യു) രംഗത്ത്. സംഘടനയുടെ കീഴിലുള്ള മുഴുവന്‍ ഫെഡറേഷനുകളും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനുമായുള്ള (ഡബ്ല്യു.എഫ്.ഐ) ബന്ധം മരവിപ്പിക്കണം എന്നാണ് യു.ഡബ്ല്യു.ഡബ്ല്യു നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യക്കെതിരെ രംഗത്തുവന്നിരുന്നു. കൃത്യമായ ഉറപ്പുകള്‍ കിട്ടാതെ ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്പിക്‌സ് അടക്കമുള്ള കായിക മത്സരങ്ങള്‍ അനുവദിക്കില്ലെന്നാണ് ഐ.ഒ.സി അറിയിച്ചത്. സംഭവത്തില്‍ ഡബ്ല്യു.എഫ്.ഐ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണും അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറും പ്രതികരിച്ചിട്ടില്ല. […]

India National

ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 എന്‍‌.ആര്‍.ഐകളുടെ പാസ്‍പോര്‍ട്ടുകള്‍ റദ്ദാക്കി

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ 45 എന്‍.ആര്‍.ഐകളുടെ പാസ്‍പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വനിതാ ശിശു വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാരുടെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഒരു നോഡല്‍ ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഈ ഏ‍ജന്‍സി, ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇവരുടെ പാസ്‍പോര്‍ട്ടുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ നീക്കിയത്. വനിതാ ശിശു […]

India National

വ്യോമാക്രമണ സമയത്ത് ജയ്ശെ കാമ്പില്‍ 300 മൊബൈലുകള്‍ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

ബാലാക്കോട്ട് വ്യോമാക്രമണ സമയത്ത് ജയ്ശെ മുഹമ്മദ് കാമ്പില്‍ 300 മൊബൈലുകള്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ദേശീയ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കണ്ടെത്തല്‍ ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. റോ അടക്കമുള്ള അന്വേഷണ ഏജന്‍സികളും സമാന വിവരം നല്‍കിയിരുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ എത്ര ഭീകരരെ വധിക്കാനായി എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ശക്തമായിരിക്കെയാണ് പുതിയ വിവരം പുറത്ത് വന്നത്. ഇക്കാര്യത്തില്‍ ഒരു വ്യക്തത നല്‍കാന്‍ സര്‍ക്കാരോ വ്യോമസേനയോ തയ്യാറായിരുന്നില്ല. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം […]

India Kerala

പാലക്കാട്, കാസര്‍കോട് ജില്ലകള്‍ കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന് പഠന റിപോര്‍ട്ട്

പാലക്കാട്, കാസര്‍കോട് ജില്ലകള്‍ കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന് പഠന റിപോര്‍ട്ട്. സൌത്ത് വെസ്റ്റ് മണ്‍സൂണിന് ശേഷം ലഭിക്കേണ്ട മഴ കുത്തനെ കുറഞ്ഞതാണ് കാരണം. കാസർകോഡ് ജില്ലയിൽ മുപ്പത്തിഒമ്പതും പാലക്കാട് 38 ശതമാനവും വരെ മഴയുടെ അളവിൽ കുറവുണ്ടായെന്നാണ് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്‍റെ കണക്ക്. ഈ കുറവ് ഭൂഗർഭ ജലത്തിന്‍റെ അളവിലും പ്രകടമായി തുടങ്ങി. സൌത്ത് വെസ്റ്റ് മണ്‍സൂണില്‍ 23 ശതമാനം മഴ കൂടുതലായി കേരളത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രളയമായതിനാല്‍ തന്നെ ഭൂഗര്‍ഭ ജല പരിപോഷണം നടന്നില്ല. തുടര്‍ന്ന് ഒക്ടോബര്‍, […]

India Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ കണ്ണൂരില്‍ പി.കെ ശ്രീമതിയുടെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ കണ്ണൂരില്‍ പി.കെ ശ്രീമതി എം.പിയുടെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍.റൈസിങ് കണ്ണൂര്‍ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെയും ശ്രീമതിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുളളത്. ബോര്‍ഡുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി . കണ്ണൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ ശ്രീമതി തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രം കൂടി ആലേഖനം ചെയ്തിട്ടുളള […]