Health

ചിക്കന്‍പോക്സ് വന്നാല്‍ കുളിക്കാം, എല്ലാ ഭക്ഷണവും കഴിക്കാം

ചൂട് കനത്തതോടെ രോഗങ്ങളും വ്യാപകമായി. പ്രത്യേകിച്ചും ചിക്കന്‍പോക്സ് പോലുള്ള രോഗങ്ങള്‍. അതിവേഗം പടരുന്ന രോഗമാണ് ചിക്കന്‍ പോക്സ്. ഈ രോഗത്തെക്കുറിച്ച് പ അബദ്ധ ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇതിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം ചിക്കന്‍പോക്സ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കുറിപ്പില്‍ പറയുന്നു. വാരിസല്ല എന്ന വൈറസ് മൂലമാണ് ചിക്കൻ പോക്സ് ഉണ്ടാകുന്നത്. പനി, തലവേദന വിശപ്പില്ലായ്മ അനുഭവപ്പെടാം. ദേഹത്തു വെള്ളം നിറഞ്ഞ കുമിളകൾ പോലെയുള്ള തടിപ്പുകൾ കാണാം. പനിയോടൊപ്പം അത്തരം […]

India National

‘ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് വേണം’ കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്

ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ രാം വക്കീലിന്റെ ഭാര്യ ഗീതാ ദേവിയാണ് തെളിവ് ആവശ്യപ്പെട്ടത്. ”പുല്‍വാമ ഭീകരാക്രമണത്തില്‍ നമ്മുടെ ജവാന്‍മാരുടെ മൃതശരീരങ്ങള്‍ നമുക്ക് ലഭിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു തെളിവും ബലാക്കോട്ട് ആക്രമണത്തിന് ശേഷം കണ്ടെത്താനായില്ല.” ഗീതാ ദേവി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരില്‍ നിന്നുള്ള രാം വക്കീല്‍, ഒരു മാസത്തെ അവധിക്ക് ശേഷം ഫെബ്രുവരി 11നായിരുന്നു കശ്മീരിലേക്ക് തിരികെ പോയത്. നാലിനും പന്ത്രണ്ടിനും […]

India Kerala

ചോദ്യ ചിഹ്നമായി മാറി കിഡ്നി വെൽഫെയർ സൊസൈറ്റി

കിഡ്നി രോഗികൾക്ക് സഹായം നൽകുന്ന ബൃഹത് പദ്ധതി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി രൂപംകൊള്ളുന്നത് മലപ്പുറത്താണ്. കിഡ്നി വെൽഫെയർ സൊസൈറ്റി എന്ന പേരിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതി ഏറെ മാതൃകാപരമായിരുന്നു. അതിനിടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ചില സാങ്കേതിക തടസങ്ങൾ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2006-2007 വർഷത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഡ്നി വെൽഫയർ സൊസൈറ്റി രൂപംകൊള്ളുന്നത്. കിഡ്നി രോഗികൾക്ക് ഡയാലിസിസിനുൾപ്പടെ സഹായം ചെയ്യുന്ന ബൃഹത് പദ്ധതിയാണ് […]

India Kerala

എസ്.എസ്.എല്‍.സി എഴുതാന്‍ അനുമതി നിഷേധിച്ച വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാം

നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച ഇടപ്പള്ളി നോര്‍ത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ ഡിപിഐ അനുമതി നല്‍കി. ഇന്ന് നടന്ന ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിദ്യാര്‍ഥി പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയ വാര്‍ത്ത മീഡിയവണാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്.

World

ഫോബ്സിന്റെ പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസ് ഒന്നാമത്; മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്

2019ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ടു. 33 മത് വാര്‍ഷിക ബില്ല്യണറുമാരുടെ പട്ടികയാണ് ഫോബ്സ് പുറത്തുവിട്ടിരിക്കുനത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ് ആണ് ഒന്നാമത്. 131 മില്ല്യണ് ഡോളറാണ് ജെഫ് ബേസിന്റെ ആസ്തി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും മൂന്നാമത് വാറണ്‍ ബഫെയുമാണ്. ഈ വര്‍ഷം 6.5 മില്ല്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ അധിക വരുമാനം. ഇതോടെ ബില്‍ഗേറ്റസിന്റെ ആസ്തി 96.5 ബില്ല്യണ്‍ ഡോളറായി. അമേരിക്കന്‍ ടെലിവിഷന്‍ താരം […]

Entertainment

മലയാളത്തിന്‍റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം

ങ്യാഹഹഹ…. ഈ ചിരി മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാനാവില്ല. ചാലക്കുടിയുടെ മണ്ണില്‍ നിന്നും ഓട്ടോ ഓടിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് മുന്ന് വര്‍ഷം. കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വേര്‍പാടായിരുന്നു കലാഭവന്‍ മണിയുടേത്. മലയാളികള്‍ ഇന്നും വേദനയോടെ മണിയെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം പ്രേക്ഷകരെ അത്രമേല്‍ രസിപ്പിച്ചിരുന്നു എന്നതാണ് കാരണം. നിരവധി ആല്‍ബങ്ങളിലൂടെ നാടന്‍ പാട്ട് എന്ന കലാരൂപത്തെ മരിക്കാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്തിയ ഈ അതുല്യ പ്രതിഭയുടെ ഗാനങ്ങള്‍ […]

Cricket Sports

ഗ്രൗണ്ടില്‍ ധോണിയും ആരാധകനും തമ്മില്‍ പൊരിഞ്ഞ ഓട്ടം, ഒടുവില്‍…..

ഗ്രൗണ്ടിനുള്ളിലും പുറത്തും ആരാധകര്‍ ധോണിയുടെ അടുത്തേക്ക് വരുന്നതും ഫോട്ടോയെടുക്കുന്നതൊന്നും പുതുമയുള്ള കാര്യമല്ല. ധോണി അവരെ തൃപ്തിപ്പെടുത്തി പറഞ്ഞയക്കാറുമുണ്ട്. എന്നാല്‍ ആസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനം നടക്കുന്ന നാഗ്പൂരില്‍ ധോണിയുടെ അടുത്തേക്കൊരു ആരാധകന്‍ ഓടിവന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തന്നെ തരംഗമാവുന്നത്. ആരാധകനും ധോണിയും തമ്മില്‍ ഓട്ടമായിരുന്നു ഗ്രൗണ്ടില്‍. ധോണിയെ ഒന്ന് തൊടാന്‍ ‘തല’എന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആ ആരാധകന്‍ ശ്രമിക്കുന്നതും ധോണി ഒഴിഞ്ഞ് മാറുന്നതുമാണ് രസകരമായത്. സഹതാരങ്ങളുടെ ഇടയിലൂടെയായിരുന്നു ധോണിയുടെയും ആരാധകന്റെയും ഓട്ടം. അവസാനം ധോണി ആരാധകന് പിടികൊടുക്കുകയായിരുന്നു. […]

India Kerala

ബാബരി ഭൂമി തര്‍ക്കം സുപ്രിം കോടതിയില്‍; മധ്യസ്ഥ ചര്‍ച്ചയില്‍ ഉത്തരവ് ഇന്ന്

ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് ഇന്ന്. കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള മധ്യസ്ഥതക്കാണ് ശ്രമം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്റ് ഭൂമി യുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. സ്വകാര്യ ഭൂതര്‍ക്കമായല്ല ഇതിനെ കാണുന്നത് എന്നും വിശാവസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടി ആയാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തു […]

India National

ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് മോദി

ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടിയാണ് സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കിയ കോണ്‍ഗ്രസ് നേതാവാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിളിച്ചതെന്നും മധ്യപ്രദേശിലെ ധാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. അതേസമയം ബലാകോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയില്ല. ആക്രമണത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

India National

‘ഡോക്ടറാവണം, ഉപരിപഠനത്തിന് വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് വേണം’: അഫ്സല്‍ ഗുരുവിന്‍റെ മകന്‍

ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഡോക്ടറാവണമെന്നാണ് ആഗ്രഹം. പാസ്പോര്‍ട്ട് കിട്ടിയാല്‍ സ്കോളര്‍ഷിപ്പോടെ പഠനം നടത്താന്‍ കഴിയുമെന്നും ഗാലിബ് എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയില്‍ 95 ശതമാനവും പ്ലസ് ടു പരീക്ഷയില്‍ 88 ശതമാനവും മാര്‍ക്ക് നേടി ഗാലിബ് ഇതിന് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മെയ് അഞ്ചിന് നടക്കുന്ന നീറ്റ് പരീക്ഷക്കായി തയ്യാറെടുക്കുകയാണ് ഗാലിബ്. “ഭൂതകാലത്തിലെ തെറ്റുകളില്‍ […]