ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി. സന്നിധാനത്തിനടുത്ത് പൊലീസ് മടക്കി അയച്ചുവെന്ന് ശ്രീലങ്കന്‍ സ്വദേശിനി ശശികല പറഞ്ഞു. എന്നാല്‍ യുവതി ദര്‍ശനം നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണ’വ്രതമെടുത്താണ് ഞാനെത്തിയത്. എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ല. പൊലീസ് അതിന് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല […]
Author: Malayalees
ഹര്‍ത്താല്‍ അതിക്രമം; എറണാകുളത്ത് 228 പേര്‍ അറസ്റ്റില്‍
സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലും പൊലീസ് നടപടി ശക്തമാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അക്രമ സംഭവങ്ങളുമായി ബന്ധമുള്ള 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ ഇന്നും നടപടികളുണ്ടായേക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഘ്പരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്ത് 228 പേരെയാണ് എറണാകുളം ജില്ലയില്‍ പൊലീസ് അറസ്റ്റ് ചെയ്ത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 26 […]
ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കം മെഗാ ഷോ
സ്വിറ്റസർലണ്ടിലെ മലയാളികൾക്ക് എന്നും പുതുമയാർന്ന പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശംസകൾ നേടിയിട്ടുള്ള സ്വിറ്റസർലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് , എല്ലാവർഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികൾക്കായി പരിചയപ്പെടുത്തുകയും ,കൂടാതെ നിരവധി സ്റ്റേജ് ഷോകൾ സൂറിച്ചിൽ സംഘടിപ്പിക്കുകയും ,ഗാനഗന്ധർവൻ ശ്രീ യേശുദാസിനേയും ,വാനമ്പാടി കെ എസ് ചിത്രയെയും സൂറിച്ചിൽ ആദ്യമായി ഒരേ വേദിയിൽ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികൾക്കായി വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു. “മഴവിൽ […]
കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്ന് വ്യക്തമാക്കി ട്രംപ്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉപരോധവും സമ്മര്‍ദവും അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ നിലപാട്. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും ഉന്നിന്റെ കത്ത് കിട്ടിയതായും ട്രംപ് സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും ഇതുവരെ നടന്ന […]
ഐസ്‌ലന്‍ഡില്‍ കാര്‍ പാലത്തില്‍നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വംശജര്‍ മരിച്ചു
ലണ്ടന്‍: ഐസ്ലന്‍ഡില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വംശജര്‍ മരിച്ചു. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ഈ കുടുംബത്തിലെ രണ്ട് പുരുഷന്‍മാരും രണ്ട് കുട്ടികളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഐസ്ലന്‍ഡിലെ തെക്കന്‍ പ്രദേശത്തെ സ്‌കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപമാണ് പകടം നടന്നത്. ഐസ്ലന്‍ഡില്‍ അവധിക്കാലം ചിലവഴിക്കാനുള്ള യാത്രയിലായിരുന്നു ഇവര്‍. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഐസ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡറായ ടി ആംസ്ട്രോങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ […]
ഫലസ്തീന്‍ തടവുകാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി ഇസ്രായേല്‍
ഫലസ്തീന്‍ തടവുകാരുടെ ജീവിതം അത്യന്തം ദുരിതത്തിലാക്കി ഇസ്രായേല്‍. കുടിവെള്ളത്തിനും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു സുരക്ഷാ മന്ത്രി ഗിലാഡ് എര്‍ഡന്‍ പ്രഖ്യാപിച്ച പുതിയ നിയമത്തിലാണ് ഈ മാറ്റങ്ങള്‍. നീക്കത്തിനെതിരെ ഫലസ്തീന്‍ രംഗത്തെത്തി. തടവുകാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാനായി ഏഴ് മാസം മുമ്പ് രൂപീകരിച്ച കമ്മിറ്റി നിശ്ചയിച്ച നിയമമാണ് ഗിലാര്‍ഡ് എര്‍ഡന്‍ പ്രഖ്യാപിച്ചത്. ഭീകരത ആരോപിച്ച് ഇസ്രായേല്‍ തടവിലിട്ടവരുടെ ജീവിതം നരകതുല്യമാക്കുന്നതാണ് പുതിയ നിയമം. ഫലസ്തീന്‍ അതോറിറ്റിക്കുള്ള ഫണ്ട് നിര്‍ത്തലാക്കുക, വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടു വരിക, […]
ഭാരതീയ കലാലയം കലോത്സവവേദിയിൽ കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ
ഭാരതീയ കലാലയം കലോത്സവവേദിയിൽ സംഗീത,നൃത്ത വിരുന്നൊരുക്കുവാൻ എത്തിച്ചേർന്ന കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ . സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഇരുപതിന്റെ നിറവിൽ ആഘോഷിക്കുന്ന കലോത്സവത്തിന് നിറമേകുവാൻ സൂറിച് എയർപോർട്ടിൽ എത്തിച്ചേർന്ന ഗായിക സിത്താരക്കും ,ഗായകൻ ജോബിനും ,ഗായകൻ അഭിജിതിനും , കൊറിയോഗ്രാഫർ ബിജുവിനും ,ഓർക്കസ്‌ട്രാ ടീമിനും സൂറിക് എയർപോർട്ടിൽ സംഘാടകർ സ്‌നേഹോഷ്മളമായ സ്വീകരണമൊരുക്കി .ചെയർ പേഴ്‌സൺ മേഴ്‌സി പാറശേരി ,വൈസ് ചെയർ പേഴ്‌സൺ റോസി ചെറുപള്ളികാട്ട് ,സെക്രട്ടറി സിജി ,ട്രഷറർ സാബു പുല്ലേലി ,പ്രോഗ്രാം […]
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാമാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ മീഡിയവണ്‍ ക്യാമറമാന്‍ എം.എ ഇര്‍ഷാദിന് പരിക്കേറ്റു. അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറിയത്. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം. ഇന്നലെ മീഡിയവണ്‍ ക്യാമറാമാനും പരിക്കേറ്റിരുന്നു.
വർണം വാരിവിതറുന്ന വർണ്ണക്കാഴ്ചകൾ വിമലിന്റെ ക്യാമറാക്കണ്ണുകളിലൂടെ .
വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന കുഞ്ഞിളം കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ . അതിവേഗം മുന്നോട്ടു കുതിക്കുന്ന കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ് ഫോട്ടോഗ്രാഫി .ഭാവനയുടെ […]
കലാമേളകളിലെ സത്യങ്ങളും അപ്രിയസത്യങ്ങളും
മത്സരബുദ്ധിയില്ലാതെ ഐക്യത്തിന്റെ കാഹളമായി മാറട്ടെ ഇനിയുള്ള കലാമേളകൾ . കലാസങ്കല്‍പ്പങ്ങളില്‍ അടിപടലേ പരിണാമങ്ങള്‍ നടന്നിട്ടും ഒരു പ്രകാശവും ഏറ്റുവാങ്ങാതെ, സംസ്കാരത്തിന്റെ പുതിയ കലാഭാവുകത്വത്തെ ഏറ്റെടുക്കാതെ നില്‍ക്കുന്ന നമ്മുടെ പ്രവാസി കലാമേളകൾ ഇന്ന് മലയാളിമേനികളുടെ എടുപ്പുകുതിരയാണ്. ഈ കുതിര ഓടുകയില്ല. കാഴ്ച്ചപ്പണ്ടമായി എല്ലാ വര്‍ഷവും നിലനില്‍ക്കുകയേ ഉള്ളൂ .മത്സരബുദ്ധി കുത്തിനിറക്കുന്നതിനുപകരം ,മത്സരത്തിന്റെ ഏകകേന്ദ്രത്തില്‍നിന്ന് ബഹുകേന്ദ്രിതമായ ഉത്സവാന്തരീക്ഷത്തിലേക്ക് കുട്ടികളെയും ,മാതാപിതാക്കളെയും മാറ്റിയെടുക്കുവാൻ സംഘാടകർക്ക് കഴിയണം . ഞാൻ വിനു ജോസഫ് ,യൂറോപ്പിൽ വർഷങ്ങളായി കുടുംബവുമായി താമസിക്കുന്നു .പ്രവാസലോകത്തു നടക്കുന്ന എല്ലാ […]