India

കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം; യോഗം വിളിച്ച് ഡി.വൈ.എഫ്.ഐ

കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം ജില്ല ഭരണകൂടം ഇടപ്പെട്ട് പരിഹരിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് വിട്ടിട്ടില്ല. ഡി.വൈ.എഫ്.ഐ പ്രദേശത്ത് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചപ്പോള്‍ സംഭവത്തെ തുടര്‍ന്നുണ്ടായ പൊലീസ് നടപടി ഉയര്‍ത്തിക്കൊണ്ടു വരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബി.ജെ.പിയും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ 23ാം തിയതിയാണ് പാത്താമുട്ടത്ത് കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് രാഷ്ട്രീയ വിഷയമായി വളര്‍ന്നു. സംഭവത്തില്‍ പ്രതിഭാഗത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വന്നതോടെ കോണ്‍ഗ്രസ് ഇതിനെതിരെ ശക്തമായി […]

India

ശബരിമല വരുമാനത്തില്‍ വന്‍ കുറവ്

ശബരിമലയിലെ വരുമാനത്തില്‍ വന്‍ കുറവ്. സീസണില്‍ ഇതുവരെ 73 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. മകരവിളക്ക് സീസണ്‍ ആരംഭിച്ച് ആദ്യ, ആറ് ദിവസത്തെ കണക്കുകളില്‍ മാത്രം ഒന്‍പത് കോടി രൂപയുടെ കുറവുണ്ട്. അപ്പം, അരവണ വില്‍പനയിലാണ് വലിയ ഇടിവുണ്ടായത്. മണ്ഡലം നാല്‍പത്തി ഒന്നുവരെയുള്ള കണക്കുകള്‍ ദേവസ്വം ബോര്‍ഡ് പുറത്തു വിട്ടപ്പോള്‍ 64 കോടി രൂപയുടെ കുറവാണുണ്ടായത്. ഇത് മകരവിളക്ക് സീസണില്‍ നികത്തപ്പെടുമെന്നായിരുന്നു ബോര്‍ഡിന്റെ പ്രതീക്ഷ. എന്നാല്‍, ആദ്യ ആറു ദിവസത്തെ കണക്കുകള്‍ ഇങ്ങനെയാണ്. ആകെ ലഭിച്ചത്, 20.49 […]

India

തീരദേശ പരിപാലന നിയമം ഭേദഗതി

തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കിയെതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. നിയമം ഭേദഗതി ചെയ്യാനുള്ള അംഗീകാരം പുനഃപരിശോദിക്കണമെന്നാവശ്യപ്പെട്ട് കേരള മത്സ്യതൊഴിലാളി ഐക്യവേദിയാണ് സമരത്തിനൊരുങ്ങുന്നത്. ഭേദഗതി നടപ്പാക്കുന്നതിലൂടെ തീരപ്രദേശങ്ങള്‍ വന്‍കിടക്കാര്‍ക്ക് തീറെഴുതി നല്കുകയാണെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം. കടല്‍ – കായല്‍ മേഖലകളുടെയും തീരദേശവാസികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 1991 ല്‍ തീരദേശ പരിപാലന നിയമം നടപ്പാക്കിയത്. എന്നാല്‍ നിയമത്തില്‍ രണ്ടു വട്ടം ഭേദഗതി വരുത്തി രണ്ടു വട്ടം വിഞ്ജാപനം പുറപ്പെടുവിച്ചതോടെയാണ് തൊഴിലാളികള്‍ ഇതിനെതിരെ […]

India

പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഒഴിവാക്കി

ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഒഴിവാക്കിയെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി . കേരളത്തിൽ വാഹനങ്ങൾ തടയില്ല . പണിമുടക്ക് ഹർത്താലായി മാറില്ലെന്നും സമരസമിതി അറിയിച്ചു. തുടർച്ചെയുണ്ടായ ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് സമരസമിതി. അക്രമസംഭവങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ തടയില്ല. പത്രം പാൽ, ആശുപത്രികൾ, ടൂറിസം മേഖലകളെ പണിമുടക്കിൽ നിന്നൊഴിവാക്കി. എന്നാൽ ട്രെയിനുകൾ പിക്കറ്റ് ചെയ്യും. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, […]

Food

ഇതാണ് ലോകത്തെ അമ്പരിപ്പിച്ച മിറാക്കിൾ ജ്യൂസ്

ലോകം മുഴുവനും ഇന്ന് മിറാക്കിൾ ജ്യൂസിന്റെ ആരാധകരാണ്. അതിന്റെ രുചിമാത്രമല്ല ഗുണഗണങ്ങളുംകൂടിയാണ് ജ്യൂസിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്.  മിറാക്കിൾ ഡ്രിങ്ക് 7 ദിവസം തുടർച്ചയായി കുടിച്ചാൽ ചർമ്മം തിളങ്ങുകയും, അമിത ഭാരം കുറയുകയും ചെയ്യും. പേര് കേട്ട് ഭയക്കേണ്ട നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേയുള്ളു ഈ പാനീയം. മാതളനാരങ്ങ- 2 tbsp ഒരു ആപ്പിളിന്റെ പകുതി ഒരു പീച്ച് ചുവന്ന മുന്തിരി- 5-6 എണ്ണം ഒരു ബിറ്റ്‌റൂട്ടിന്റെ പകുതി വെള്ളം- 1 കപ്പ് തയ്യാറാക്കേണ്ട വിധം : മേൽപ്പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്‌സിയിലാക്കി […]

Food

ഈ ചായയ്ക്ക് വില 24,501 രൂപ !

ഒരു കാലത്ത് കാപ്പികളിലെ രുചിവൈവിധ്യത്തിനായിരുന്നു ഡിമാൻഡ് എങ്കിൽ ചായകളിലെ വൈവിധ്യമാണ് ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ആദ്യകാലത്ത് കട്ടൻ, പാൽ ചായ എന്നിങ്ങനെ രണ്ട് തരം ചായകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഗ്രീൻ ടീ, ബ്ലൂ ടീ, ലൈം ടീ, ജിഞ്ചർ ടീ, വാനില ടീ എന്നിങ്ങനെ നിരവധി തരം ചായകളുണ്ട്. ലോകത്ത് 1500 തരം ചായകളുണ്ടെന്നാണ് കണക്കുകൾ. ഇതിൽ വിലപിടിപ്പുള്ള ഒന്നാണ് ‘പർപ്പിൾ ടീ’. ഈ ചായയ്ക്ക് വില 24,501 രൂപ ! അരുണാചൽ പ്രദേശിലാണ് ഈ […]

Business

പലിശ നിരക്കിൽ മാറ്റമില്ല

പലിശ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായും റിവേഴ്സ് റിപ്പോ 6.25 ശതമാനമായും നിലനിർത്തിയിട്ടുണ്ട്.  റിസർവ് ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയുടേതാണ് തീരുമാനം. 2019-20 സാമ്പത്തിക വർഷം രാജ്യത്തിന്റെ ജിഡിപി വളർച്ച 7.4 ശതമാനം ആയിരിക്കുമെന്ന് കമ്മിറ്റി വിലയിരുത്തി.

Business

റിസർവ്വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി

റിസർവ്വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി. കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകൾ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിർത്തിവെച്ചിരിക്കുന്നത്. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവായി എന്ന് ഇതിനർത്ഥമില്ലെന്ന് ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്തു. 2000 രൂപയുടെ കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നത് പോലുള്ള കാര്യങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ നോട്ടുനിരോധനം കുറച്ചുകൂടി ഫലപ്രദമായിരുന്നേനെ എന്ന് 2018 ൽ ബാങ്കർ ഉദയ് കൊട്ടക് പറഞ്ഞിരുന്നു. നേരത്തെ 2000 രൂപയുടെ നോട്ട് അസാധുവാക്കുന്നു എന്ന തരത്തിൽ […]

Health

പട്ടിണി കിടന്ന് തടി കുറക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തടി കൂടുമോ എന്ന പേടി കാരണം നേരം പോലെ ഭക്ഷണം പോലും കഴിക്കാൻ മടിക്കുന്നവരാണ് പലരും. തടി കുറക്കാൻ മുൻപിൻ നോക്കാതെ ഏത് മരുന്നും വാങ്ങി കഴിക്കാനും, ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാനും ഇന്നാരും തയ്യാറാകും. കാരണം, തടി ‘കേടാകാതിരിക്കേണ്ടത്’ ആരോഗ്യത്തിന്റെ മാത്രമല്ല, സൗന്ദര്യത്തിന്റെ വിഷയം കൂടിയാണ്. പട്ടിണി കിടക്കുന്നതിനും, ജിമ്മില്‍ പോകുന്നതിനും മുന്‍പ് തടിയെ വരുതിയിലാക്കാൻ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങൾ എന്താണെന്ന് നോക്കാം. അമിത […]

Football Sports

ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി

ലോകത്തെ ഏറ്റവും മുന്‍നിര ഫുട്ബോള്‍ ക്ലബുകളിലൊന്നായ ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി. തോമസ് മുള്ളര്‍, ലാവന്‍ഡോസ്കി, ന്യൂയര്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ ദോഹയിലെത്തിയിട്ടുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസീവ് ബ്രസീല്‍ ലോകകപ്പിന്‍റെ സുവര്‍ണ താരം സാക്ഷാല്‍ തോമസ് മുള്ളര്‍, റോബര്‍ട്ടോ ലവന്‍ഡോസ്കി, ഹമേഷ് റോഡ്രിഗസ് പിന്നെ പഴയ പടക്കുതിരകള്‍ ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയും. വിണ്ണിലെ താരകങ്ങള്‍ ഒന്നൊന്നായി മണ്ണിലേക്കിറങ്ങി വന്നപ്പോള്‍ ദോഹയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ലഭിച്ചത് അവിസ്മരണീയ കാഴ്ചകള്‍. പരിശീലനത്തിനായി കഴിഞ്ഞ ദിവസമാണ് ജര്‍മ്മന്‍ ക്ലബ് ബയേണ്‍ […]