പ്രേമത്തിലെ മലര്‍ മിസായി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. നായികയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിമറിച്ചാണ് മുഖക്കുരുവുള്ള മേയ്ക്കപ്പില്ലാത്ത മലര്‍ മിസ് ആരാധകരുടെ മനസില്‍ ചേക്കേറിയത്. മലര്‍ മിസാണ് താന്‍ സുന്ദരിയാണെന്ന ബോധ്യം തനിക്ക് സമ്മാനിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പല്ലവി. മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ […]
Author: Malayalees
മൂന്നാം ദിനം ഓസീസ് പതറുന്നു
സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം രണ്ടാം പകുതിയില്‍ ആസ്ട്രേലിയ പതറുന്നു. രണ്ടാം ഇടവേളക്കായി പിരിയുമ്പോള്‍ ഓസീസ് 198 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. സ്പിന്നര്‍മാര്‍ പിടി മുറുക്കിയതോടെ ആസ്ട്രേലിയ പതറുകയായിരുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. ഷമിക്കാണ് മറ്റൊരു വിക്കറ്റ്. മാര്‍ക്കസ് ഹാരിസിന്‍റെ മികച്ച ബാറ്റിങില്‍ ഓസീസ് മികച്ച നിലയില്‍ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍, സ്കോര്‍ 128ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജ ഹാരിസിനെ മടക്കി. 79 റണ്‍സാണ് ഹാരിസിന്‍റെ […]
ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനല്ല, വാഗ്ദാനങ്ങള്‍ പാലിക്കാനാണ് മോദി ശ്രമിക്കേണ്ടതെന്ന് അമരീന്ദര്‍ സിംഗ്
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസിനെയുംഗാന്ധി കുടുംബത്തേയും കടന്നാക്രമിച്ച മോദിയുടെ ഗുർദാസ്പൂർ റാലിക്ക് മറുപടി പറയവേയാണ് സിംഗിന്റെ ആരോപണം. കഴിഞ്ഞ നാലര വർഷത്തിനിടെ തന്റെ ഒരു പ്രഖ്യാപനം പോലും വേണ്ടവിധം പാലിക്കാൻ കഴിയാത്ത പ്രധാനമന്ത്രി വാചകക്കസർത്ത് കൊണ്ട് ഭരണം നടത്താമെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ സമയം ഏത് വിധത്തിലാവും മോദി ജനങ്ങളെ അഭിമുഖീകരിക്കാൻ പോകുന്നതെന്ന കാര്യം അറിയാൻ തനിക്ക് താത്പര്യമുണ്ടെന്ന് അമരീന്ദർ […]
അയോധ്യ വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകരുതെന്ന് രാഹുൽ ഗാന്ധി
അയോധ്യ വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷക പ്രതിഷേധം, റഫാൽ തുടങ്ങിയവ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കും. രാഹുലിന്റെ നിലപാട് ശരിയെന്ന് സി.പി.ഐ നേതാവ് ഡി. രാജ പ്രതികരിച്ചു. പാർലമെന്റിലെ ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങവെയായിരുന്നു മാധ്യമപ്രവർത്തകർ അയോധ്യ വിഷയത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് പ്രതികരണം ആരാഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചരണ വിഷയമായി അയോധ്യ വിഷയം മാറരുത് എന്നായിരുന്നു മറുപടി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണത്. കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, റാഫേൽ […]
ശബരിമല കയറാന്‍ ചെക്ക് റിപബ്ലിക്കില്‍ നിന്നും 20 അംഗ വനിതാ സംഘം
ഇന്ത്യക്കകത്ത് നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. അയ്യപ്പന്റെ ദര്‍ശനത്തിനായി ഇപ്രാവിശ്യം എത്തിയിരിക്കുന്നത് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള 42 അംഗ അയ്യപ്പ വിശ്വാസികളാണ്. അതില്‍ 20 പേര്‍ വനിതകളാണ് എന്നുള്ളതാണ് കേരളത്തിലെ സംഘ്പരിവാരിനെ പ്രകോപിക്കുന്ന വാര്‍ത്ത. 41 ദിവസത്തെ വൃതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല പതിനെട്ടാംപടി കയറാന്‍ ഒരുങ്ങുന്നത്. തോമസ് പീറ്റര്‍ നയിക്കുന്ന സംഘം കഴിഞ്ഞ ഡിസംബര്‍ 26നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഈയാഴ്ച്ച കന്യാകുമാരിയെത്തിയ സംഘം ഇരുമുടിക്കെട്ടുമായി […]
കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു
കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു. തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും സി.പി.എം നേതാവ് പി.ശശിയുടെയും വീടിന് നേരെ ബോംബേറ്. വി.മുരളീധരന്‍ എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു. ഇരിട്ടിയില്‍ സി.പി.എം പ്രാദേശിക നേതാവിന് വെട്ടേറ്റു.അക്രമം വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പൊലീസ്. സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നു ണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കണ്ണൂരില്‍ അറുതിയില്ല. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി തലശ്ശേരി അടക്കമുളള മേഖലകളില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. സി.പി.എം ഏരിയ കമ്മറ്റി അംഗം വാകയില്‍ […]
അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ
പത്തനംതിട്ടയിൽ ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുന്ന അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ അമ്പതിൽ പരം വീടുകൾ ആക്രമിക്കപ്പെടുകയും മൂന്നിടങ്ങളിലായി പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. അടൂർ കൊടുമൺ പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 2 ദിവസമായി തുടരുന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ 50 ൽ അധികം വീടുകൾ ആക്രമിക്കപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു. ഇരുപക്ഷത്തെയും നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. അടൂർ ടൗണിൽ ഒരു […]
സുപ്രിം കോടതി വിധിക്ക് ശേഷം 9 യുവതികള്‍ മല ചവിട്ടിയെന്ന് റിപ്പോര്‍ട്ട്
സുപ്രിം കോടതി വിധിക്ക് ശേഷം 9 യുവതികള്‍ മല ചവിട്ടിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മല കയറി. റിപ്പോര്‍ട്ട് പൊലീസ് സര്‍ക്കാറിന് കൈമാറും
തൊഴില്‍ രഹിതരായ ബ്രാഹ്‌മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ വിതരണം ചെയ്യാന്‍ ആന്ധ്ര സര്‍ക്കാര്‍
തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആന്ധ്രപ്രദേശില്‍ തെലുഗു ദേശം പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്ത്. വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി ജീവിതം ആയാസരഹിതമാക്കുന്നതിനായി പതിനാല് മില്യണ്‍ ഫോണുകളാണ് ഈയടുത്ത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഓര്‍ഡര്‍ ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് തൊഴില്‍ രഹിതരായ ബ്രാഹ്‌മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ വിതരണം ചെയ്യാന്‍ ആന്ധ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രാഹ്‌മണ യുവാക്കള്‍ക്ക് 30 സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ അമരാവതിയിലെ ക്യാമ്പ് ഓഫിസില്‍ വെച്ച് മുഖ്യമന്ത്രി […]
നിഗൂഢതകൾ നിറച്ച് നിത്യ മേനോൻ ചിത്രം പ്രാണയുടെ തേർഡ് ലുക്ക് പോസ്റ്റർ
വി.കെ പ്രകാശ് നിത്യാമേനോൻ ചിത്രമായ പ്രാണയുടെ തേർഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിഗൂഢതകൾ നിറച്ച് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തികച്ചും വ്യത്യസ്തമായ ഒന്നാണ് ഈ പോസ്റ്റർ. മലയാള ഫിലിം ഇൻഡസ്ട്രിയിൽ ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഡിസൈനിങ് ആണ് പ്രാണയുടെ ഇത് വരെയുള്ള പോസ്റ്ററുകളുടെ പ്രേത്യേകത. ശബ്ദ വിസ്മയങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചായിരുന്നു പ്രാണയുടെ ട്രയിലർ ഇറങ്ങിയത് . ആ ട്രയിലർ പ്രേക്ഷകർ അമ്പരപ്പോടു കൂടിയാണ് കണ്ടിരുന്നത് കാരണം ലോക സിനിമയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത സിംഗ് […]