India

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തെ സ്തംഭിപ്പിക്കുന്ന പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു […]

India

രാഹുലിനും കോൺഗ്രസിനും എതിരെ പുതിയ ആരോപണം

രാഹുലിനും കോണ്‍ഗ്രസിനുമെതിരെ പുതിയ ആരോപണവുമായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. റഫാല്‍ കമ്പനിയുമായി മത്സരിക്കുന്ന യുറോക്രാഫ്റ്റിന് വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തുവന്നതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനാണ് യൂറോ ക്രാഫ്റ്റ് വിമാന കമ്പനിയുടെ ഇടനിലക്കാരനെന്നും മന്ത്രി പറഞ്ഞു.

Cricket

സച്ചിനെക്കാള്‍ മികച്ച ബാറ്റ്സമാനാണ് കോഹ്‍ലിയെന്ന് രാഹുലും പാണ്ഡ്യയും

ക്രിക്കറ്റില്‍ കളിക്കാര്‍ തമ്മിലുള്ള താരതമ്യവും അതിനെത്തുടര്‍ന്നുണ്ടാവുന്ന വിവാദങ്ങളും പതിവാണ്. ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും തമ്മിലുണ്ടായ ഒരു താരതമ്യ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിക്കുന്നത്. പ്രമുഖ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഇന്ത്യന്‍ താരങ്ങളായ കെ.എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും നടത്തിയ അഭിപ്രായങ്ങളാണ് ചര്‍ച്ചാ വിഷയം. പല വിവാദങ്ങള്‍ക്ക് വഴി വക്കുന്ന ഉത്തരങ്ങള്‍ പുറപ്പെടുവിക്കാന്‍ മിടുക്കനായ കരണ്‍ ജോഹര്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ […]

India

സ്വകാര്യ മുതൽ നശിപ്പിച്ചാലും കടുത്ത ശിക്ഷ;സര്‍ക്കാര്‍

പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. വീടുകൾ, പാര്‍ട്ടിഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കമുള്ള വ്യവസ്ഥകൾ ഉള്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സ് ഇന്നത്തെ പ്രത്യേക മന്ത്രിസഭയോഗം ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങളടക്കം മന്ത്രിസഭയില്‍ ചര്‍ച്ചക്ക് വന്നേക്കും. ശബരിമല കര്‍മ്മസമിതി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ വ്യാപകമായ അക്രമമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് […]

India

ഇനി ഹർത്താലുകൾ ഏഴ് ദിവസം മുൻപേ അറിയിക്കണം

സംസ്ഥാനത്ത് പെട്ടന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഈ ഏഴു ദിവസത്തെ സമയത്തിനുള്ളില്‍ സര്‍ക്കാരിന് ഹര്‍ത്താല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ സ്വീകരിക്കാനാകും. വേണമെങ്കില്‍ ഈ സമയത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കോടതിയെ സമീപിക്കുകയുമാകാം. കോടതിക്ക് ഹര്‍ത്താല്‍ വിഷയത്തില്‍ ഇടപെടാനുള്ള സമയവും ഇതുവഴി ലഭിക്കും. […]

Technology

48 എം.പി കാമറ; ഹോണര്‍ വ്യൂ 20

ഡി.എസ്.എല്‍.ആര്‍ കാമറയുടേതു പോലെ മിഴിവും തെളിച്ചവുമായി ലോകത്ത് ആദ്യമായി ഒരു സ്‍മാര്‍ട്ട് ഫോണ്‍. അതാണ് ഹോണര്‍ വ്യൂ 20. ജനുവരി 29 ന് ഹോണര്‍ വ്യൂ 20 ഇന്ത്യയില്‍ എത്തും. ആമസോണ്‍ ഇന്ത്യയാണ് ഹോണര്‍ വ്യൂ 20 നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഹോണര്‍ വ്യൂ 20 ന്റെ ഇന്ത്യയിലെ വില കമ്പനി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ചൈനീസ് വിപണിയിലെ വില അനുസരിച്ച് ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യൂ 20 […]

World

പ്രണയിച്ച് തുടങ്ങാം സെെക്കിള്‍ സവാരിയെ

സെെക്കിള്‍ സവാരി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പുത്തനൊരു സെെക്കിളിൽ ചെത്തി പൊളിച്ച് നടക്കുന്നത് ചെറുപ്പത്തിൽ ഏതൊരാളുടെയും സ്വപനമായിരിക്കും. പ്രായത്തിന്റെ കൂടെ ട്രെന്റുകളും മാറുമ്പോൾ സെെക്കിളിന്റെ സ്ഥാനത്ത് പൊളിപ്പൻ ബെെക്കും കാറുമൊക്കെയായി മാറും. എന്നാൽ ദിവസം അൽപ്പ നേരം സെെക്കിളിൽ കറങ്ങുന്നത് വലിയൊരു വ്യായാമമാണ്. ശരീരത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് സെെക്കിളിംഗ്. ഹൃദയം, പേശികൾ എന്നിവയുടെ ആരോഗ്യത്തിനും അമിത വണ്ണം പോലുള്ള പ്രശ്നങ്ങൾക്കും സെെക്കിളിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു മണിക്കൂർ സെെക്കിൾ ഓടിക്കുന്നത് ഏകദേശം 400 മുതൽ 1000 വരെ […]

Entertainment Movies

മമ്മൂട്ടി ചിത്രത്തിനെതിരെ അരുന്ധതി റോയ്

മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ രംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമായി ചിത്രത്തിലെ രംഗത്തില്‍ കറുത്ത വര്‍ഗ്ഗക്കാരെ ഇറക്കിയെന്നാണ് അരുന്ധതി റോയിയുടെടെ വിമര്‍ശം. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി ചിത്രത്തിനെതിരെ വിമര്‍ശമുയര്‍ത്തിയത്. ക്രൂരന്മാരും വിഡ്ഢികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ഇവിടുണ്ടായത്’. […]

India

പേരാമ്പ്ര കല്ലേറ്; പൊലീസിനെതിരെ ഇ.പി ജയരാജന്‍

കോഴിക്കോട് പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പൊലീസ് നടപടിയില്‍ കടുത്ത അതൃപ്തിയുമായി സി.പി.എം. കല്ലെറിഞ്ഞത് ആര്‍.എസ് എസാണെന്ന് ആരോപിച്ച് മന്ത്രി ഇ.പി ജയരാജന്‍ രംഗത്ത് എത്തി. ആര്‍.എസ്.എസ് ബന്ധമുള്ള പോലീസുകാര്‍ എഫ്.ഐ.ആറില്‍ തെറ്റായ വിവരങ്ങള്‍ എഴുതി ചേര്‍ത്തുവെന്നും ആരോപിച്ചു. പോലീസ് നടപടിയിലെ അതൃപ്തി പാര്‍ട്ടി ജില്ലാ നേതൃത്വം ആഭ്യന്തര വകുപ്പിലെ ഉന്നതരേയും അറിയിച്ചു. ലഹളയുണ്ടാക്കാനായി സി.പി.എം പ്രവര്‍ത്തകര്‍ കരുതികൂട്ടി ജുമാമസ്ജിദിന് കല്ലെറിഞ്ഞുവെന്ന പോലീസ് എഫ്.ഐ.ആറിലെ പരാമര്‍ശവും ബ്രാഞ്ച് സെക്രട്ടറിയെ പ്രതിചേര്‍ത്തതും പാര്‍ട്ടിയെ വെട്ടിലാക്കി. ഇത് […]

India

ഹര്‍ത്താലിനെതിരെ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ല? : ഹൈക്കോടതി

ഹര്‍ത്താലിനെതിരെ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഹർത്താലിനെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ എന്നും കോടതി ചോദിച്ചു. നാളത്തെ പണിമുടക്കില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് 1.45ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത് . കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.