Entertainment Movies

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍

സുധ പത്മജ ഫ്രാൻസിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. സുധ പത്മജ ഫ്രാൻസിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രം കൂടിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിക്കാണ് പ്രദർശനം. നിരവധി വിദേശ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ഐ ടെസ്റ്റി’ന് വിൻഡ്സോർ ഹ്രസ്വചലച്ചിത്രമേളയിൽ […]

Cricket Sports

ഇത് സുവര്‍ണ്ണ പ്രകടനം; പുജാരയുടെ ബാറ്റിങില്‍ അമ്പരന്ന് വിവിയന്‍ റിച്ചാര്‍ഡ്സ്

ആസ്‌ട്രേലിയയില്‍ പരമ്പര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ലോകത്തെ എല്ലാ കോണില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ടീമിനെ തേടിയെത്തുന്നത്. ലോക ക്രിക്കറ്റിലെ മാറ്റിനിര്‍ത്താനാവാത്ത ഇതിഹാസമായ വെസ്റ്റ് ഇന്റീസ് താരം വിവ് റിച്ചാഡ്‌സാണ് ഇന്നലെ വീഡിയോ സന്ദേശത്തിലൂടെ ടീമിന്് അഭിനന്ദനവുമായെത്തിയത്. ടീമിനെ മാത്രമല്ല, ഇന്ത്യയുടെ അഭിമാന താരങ്ങളായ നായകന്‍ വിരാട് കോഹ്#ലിക്കും ചേതേശ്വര്‍ പുജാരക്കും റിച്ചാഡ്‌സ് അഭിനന്ദനമര്‍പ്പിക്കുന്നു. സുവര്‍ണ്ണ പ്രകടനമെന്നാണ് പുജാരയുടെ ബാറ്റിങിനെ റിച്ചാര്‍ഡ്സ് വര്‍ണ്ണിച്ചത്. അത് കൂടാതെ തന്നെ […]

Technology

സൌരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹത്തെ കണ്ടെത്തിയതായി നാസ

നാസയുടെ ഏറ്റവും പുതിയ ദൌത്യമായ ടെസ്സ് സൌരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹത്തെ കണ്ടെത്തി. ഒരു കുള്ളന്‍ നക്ഷത്രത്തിന് സമീപമാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. പുതിയ ഗ്രഹം ആവാസയോഗ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനായുള്ള നാസയുടെ ഏറ്റവും പുതിയ ദൌത്യമായ ടെസ്സിന്റെ നിര്‍ണ്ണായക കണ്ടെത്തലാണിത്. ഭൂമിയില്‍ നിന്നും 53 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു നക്ഷത്രരാശിയില്‍ ഒരു കുള്ളന്‍ നക്ഷത്രത്തിന് സമീപമാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. എച്ച്.ഡി 21749 ബി എന്നാണ് പുതിയ […]

India National

സാമ്പത്തികസംവരണം: എതിര്‍ത്ത് വോട്ട് ചെയ്തത് 3 എം.പിമാര്‍ മാത്രം

മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തത് ആകെ 3 എം.പിമാര്‍ മാത്രം. മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ആകെ 326 വോട്ടുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കമുള്ളവരുടെ 323 വോട്ടുകളും ബില്ലിന് അനുകൂലമായി. കോണ്‍ഗ്രസും സിപിഎമ്മും എന്‍.സി.പിയും ബില്ലിനെ പിന്തുണച്ചു. എ.ഐ.എ.ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും. […]

India National

സാമ്പത്തിക സംവരണം; പ്രതിഷേധവുമായി ദലിത് സംഘടനകളും നേതാക്കളും

ഭരണഘടനാ വിരുദ്ധമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് സംവരണം കൊണ്ടുവരാനുള്ള മോഡി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ദലിത്, ആദിവാസി പ്രവർത്തകരും ബുദ്ധിജീവികളും രംഗത്തുവന്നിരിക്കുകയാണ്. മുന്നോക്ക സമുദായങ്ങള്‍ ഏതെങ്കിലും ഗവൺമെന്റ് മേഖലയിൽ പ്രാതിനിധ്യം കിട്ടാത്തവരല്ലെന്ന് അഖിലേന്ത്യാ ദലിത് കോൺഫഡറേഷൻ ചെയർമാൻ അശോക് ഭാരതി പറഞ്ഞു. ജനസംഖ്യാ ആനുപാതത്തേക്കാൾ അധികാര പ്രാതിനിധ്യം കിട്ടുന്ന ജനങ്ങൾക്ക് സംവരണം നൽകുന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ഇത് തെളിഞ്ഞ ഭരണഘടനാ ലംഘനവും ഉന്നത ജാതിക്കാരെ പ്രീണിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു സാമ്പത്തിക ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് […]

India National

സംയുക്ത തൊഴിലാളി യൂണിയന്റെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന്

സംയുക്ത തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. പാര്‍ലമെന്‍റിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും മോദി സര്‍ക്കാരിന്‍റെ തൊഴില്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും നടത്തുന്ന പണിമുടക്കിന് ഇന്നലെ ഉത്തരേന്ത്യയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. 20 കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്‍ വ്യക്തമാക്കുന്നത്. ജി.എസ്‍.ടി, നോട്ട് നിരോധനം അടക്കമുള്ളവ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയായെന്നത് അടക്കമുള്ള കാര്യങ്ങള്‍ പണിമുടക്കില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇന്നലെ […]

India Kerala

സ്വന്തം വിവാഹം സ്വന്തമായി നടത്തിയ യുവതിയുടെ കഥ

ആണിനായാലും പെണ്ണിനായാലും വിവാഹത്തെ കുറിച്ച് ചില സങ്കല്‍പങ്ങളുണ്ടാകും. പട്ടുപുടവ ചുറ്റി, ആഭരണങ്ങളിഞ്ഞ് സുന്ദരിയായ വധുവായി ഒരുങ്ങുന്ന ആ ദിവസത്തെക്കുറിച്ചാണ് മിക്ക പെണ്‍കുട്ടികളും സ്വപ്നം കാണുന്നത്. സാമ്പത്തിക പരിമിതികള്‍ മൂലം വിവാഹ സ്വപ്നങ്ങള്‍ നിഷേധിക്കപ്പെട്ടവരുണ്ട്. ഒരു ചെറിയ താലിച്ചരടില്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍..അവരുടെ കുടുംബ ജീവിതത്തിന് ചിലപ്പോള്‍ മറ്റെന്തിനെക്കാളും ഭംഗിയുണ്ടായിരിക്കും…സമാധാനമുണ്ടായിരിക്കും. തൊടുപുഴ സ്വദേശിനിയായ നീതു പോള്‍സണ്‍ എന്ന യുവതിയുടെ കഥയും അങ്ങിനെയായിരുന്നു. സ്വന്തം വിവാഹം സ്വന്തമായി നടത്തിയ കഥയാണ് നീതുവിന് പറയാനുള്ളത്. കല്യാണ് ദിവസം നീതു ഉടുത്ത സാരിയുടെ വില […]

India Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: എട്ട് സീറ്റുകള്‍ വേണമെന്ന് ബി.ഡി.ജെ.എസ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ്. കൊച്ചിയില്‍ ചേർന്ന എന്‍.ഡി.എ യോഗത്തിലാണ് ബി.ഡി.ജെ.എസ് ആവശ്യം മുന്നോട്ട് വെച്ചത്. പി.സി തോമസിന്റെ കേരള കോൺഗ്രസ് ഒരു സീറ്റും ആവശ്യപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വയനാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് അവകാശവാദം ഉന്നയിച്ചത്. ഇത്രയും സീറ്റുകൾ വിട്ടുനൽകുക പ്രായോഗികമല്ലെന്നും കൂടുതൽ ചർച്ചയാകാമെന്നും ബി.ജെ.പി നേതൃത്വം യോഗത്തിൽ നിലപാടെടുത്തു. നാല് സീറ്റുകൾ വരെ ബി.ഡി.ജെ.എസിന് നൽകാൻ ബി.ജെ.പി തയ്യാറായേക്കും. പി.സി […]

India Kerala

ജയ്പൂര്‍ കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി തിരുവനന്തപുരത്ത്

കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി ലഭിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് നിലവിൽ വന്നു. പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ആണ് ജയ്പൂർ കാലിന്റെ നിർമാണ കേന്ദ്രം തുറന്നത്. സംസ്ഥാനത്തിന് പുറമെ തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും അംഗ പരിമിതരെ സഹായിക്കാനാണ് കിംസ് ജയ്പൂർ ഫൂട്ട് സെന്റർ ലക്ഷ്യമിടുന്നത്. കൃത്രിമ കാൽ റെഡിമെയ്ഡ് ആയി നൽകുകയല്ല. ആവശ്യങ്ങൾ പരിഗണിച്ച് നിർമിച്ചു നൽകുന്നതിന് കേന്ദ്രം തന്നെ സ്ഥാപിച്ചാണ് ഈ സൌജന്യ സേവനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അളവും ആവശ്യവും ലഭിച്ചാൽ വേഗത്തിൽ നിർമിക്കുന്നതിന് പരിശീലനം സിദ്ധിച്ചവരുടെ […]

India Kerala

മകരവിളക്കിന് 10,000 മല അരയ കുടംബങ്ങള്‍ അവകാശ പുന:സ്ഥാപന ദീപം തെളിയിക്കുമെന്ന്;

മകരവിളക്കിന് 10000 മല അരയ കുടംബങ്ങള്‍ അവകാശ പുന:സ്ഥാപന ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ അറിയിച്ചു. 1949 വരെ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നുവെന്നും, പിന്നീട് ഇവരില്‍ നിന്ന് വിളക്ക് ബലമായി കവര്‍ന്നെടുക്കുകയായിരുന്നുവെന്നും ഐക്യ മല അരയ മഹാസഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഐക്യ മലസ അരയ മഹാസഭയുടെ ശാഖകളിലും, സഭയുടെ കോ ഓപ്പറേറ്റീവ് ബാങ്ക്, ശ്രീ ശബരീശ കോളേജ്, ഇ സേവാ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയ […]