Technology

എലിവെയ്‌റ്റ്‌ വാക്കിങ്‌ കാര്‍; പുതിയ ആശയവുമായി ഹ്യുണ്ടായി

എലിവെയ്‌റ്റ്‌ വാക്കിങ്‌ കാറ്‌ എന്ന പുതിയ ആശയവുമായി ഹ്യുണ്ടായി. പ്രകൃതി ദുരന്തങ്ങള്‍ക്കു ശേഷം ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വാക്കിങ് കാർ സാധാരണ വാഹനങ്ങളുടെ പരിമിതികളെ മറികടക്കുന്നതാണ്. സൗത്ത്‌ കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായി ദുർഘടമായ മേഖലകളിൽ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന എലിവെയ്‌റ്റ്‌ വാക്കിങ്‌ കാറ്‌ എന്ന ആശയം അവതരിപ്പിച്ചു. ലാസ്‌ വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക്‌ ഷോയിലാണ്‌ എലിവെയ്റ്റ് വാക്കിങ് കാർ പരിചയപ്പെടുത്തിയത്. അപകടങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷം താറുമാറായ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ […]

Cricket Sports

18 റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റ് തുലച്ച് കേരളം

18 റണ്‍സ് എടുക്കുന്നതിനിടെ അവസാനത്തെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രഞ്ജി ട്രോഫിയില്‍ ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തി. ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണ്ണായക മത്സരത്തിനിടെയാണ് കേരളത്തിന്റെ കൂട്ടത്തകര്‍ച്ച. ആറു വിക്കറ്റിന് 268 റണ്‍സെന്ന നിലയില്‍ നിന്നാണ് ഒന്നാം ഇന്നിങ്‌സില്‍ കേരളം 286 റണ്‍സിന് പുറത്തായത്. ഹിമാചല്‍ പ്രദേശിന്റെ ആദ്യ ഇന്നിംങ്‌സ് 297 റണ്‍സില്‍ അവസാനിച്ചിരുന്നു. 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത അര്‍പിത് ഗുലേറിയയാണ് കേരളത്തെ തകര്‍ത്തത്. രഞ്ജിയില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ കേരളത്തിന് വലിയ […]

India Kerala

അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. എട്ടുകോടി എണ്‍പതു ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ടി.ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെൻറ് അന്വേഷണം. ടി. ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തി. 2004 മുതലുളള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. 13 ഇടങ്ങളിലെ സ്വത്തുക്കളും നാലു വാഹനങ്ങളുമാണ് എൻഫോഴ്സ്മെന്റ് […]

India Kerala

എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം; ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരന്‍

തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.എന്‍.ജി.ഒ യൂണിയന്‍ നേതാവായ സുരേഷ് ഉള്‍പ്പടെയുള്ള 7 പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.പ്രതികളില്‍ ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരനാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

India Kerala

നെടുമങ്ങാട് ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്; മാരകായുധങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. കത്തിയും ദണ്ഡുകളും അടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷന് നേരെയുള്ള ബോംബേറ് ഉള്‍പ്പെടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കെതിരായ നടപടി ഭാഗമായാണ് റെയ്ഡ്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് നെടുമങ്ങാടുള്ള ആര്‍.എസ്.എസിന്റെ ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്. സംഘ ശക്തി എന്ന് പേരുള്ള കെട്ടിടം തുറന്ന് പൊലീസ് സംഘം പരിശോധന നടത്തി. ദണ്ഡുകള്‍, കത്തി, കൊടുവാള് എന്നി കെട്ടിടത്തിനകത്ത് നിന്നും പുറത്തു നിന്നുമായി പൊലീസ് കണ്ടെത്തി. […]

Technology

ചുമ്മാ യുട്യൂബ് കാണുന്നവര്‍ സൂക്ഷിക്കുക

വെറുതേയിരിക്കുമ്പോള്‍ യുട്യൂബ് വീഡിയോകള്‍ കാണുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. യുട്യൂബ് വീഡിയോകള്‍ നിങ്ങളുടെ മാനസികാവസ്ഥയെ തന്നെ സ്വാധീനിക്കുമെന്നും നീണ്ടകാലത്തെ ഈ ശീലം വ്യക്തിത്വത്തേയും സ്വഭാവത്തേയും വരെ വലിയ തോതില്‍ ബാധിക്കുമെന്നുമാണ് മുന്നറിയിപ്പ്. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോകളുടെ വൈകാരിക സ്വാധീനമെന്ന വിഷയത്തിലായിരുന്നു പഠനം നടന്നത്. കാണുന്ന വീഡിയോകള്‍ വ്യക്തികളുടെ സ്വഭാവത്തിലും ജീവിതത്തില്‍ തന്നെയും സ്വാധീനം ചെലുത്തുന്നുവെന്നാണ് പഠനം കാണിക്കുന്നത്. വൈകാരിക രോഗസംക്രമണമെന്നാണ് ഈ […]

India National

‘അവളെന്റെ ഹൃദയം മോഷ്‍ടിച്ചു’ പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

പലതരം പരാതികള്‍ വന്നെത്തുന്ന ഇടമാണ് പൊലീസ് സ്റ്റേഷനുകള്‍. എന്നാല്‍ നാഗ്പൂര്‍ പൊലീസിനെ സമീപിച്ച യുവാവിന്റെ പരാതി കേട്ട് പൊലീസുകാര്‍ പോലും ആദ്യമൊന്ന് അമ്പരന്നു. തന്റെ ഹൃദയം ഒരു പെണ്‍കുട്ടി കവര്‍ന്നെടുത്തു എന്നായിരുന്നു യുവാവിന്റെ പരാതി. നഷ്ടപ്പെട്ട ഹൃദയം കണ്ടെത്തി തിരികെ നല്‍കണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു. നാഗ്പൂരിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിരവധി മോഷണക്കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പരാതിയില്‍ എന്ത് നടപടിയെടുക്കുമെന്ന് പൊലീസുകാര്‍ക്കും സംശയമായി. ഒടുവില്‍ ഉപദേശത്തിനായി അവര്‍ സീനിയര്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍ […]

India Kerala

ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി

ഹർത്താലിനെതിരെ നിയമ നിർമ്മാണം കൊണ്ടുവരുന്നതിൽ സർക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. സർക്കാരിന്റെ അനാസ്ഥ പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി . ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യുന്നവർ ജീവിത ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരുടെ മൗലിക അവകാശം കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലെ ഇടക്കാല ഉത്തരവിലാണ് നിയമനിര്‍മാണം നടത്താതതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനും സാധാരണ ജനജീവിതം ഉറപ്പു വരുത്താനും സര്‍ക്കാര്‍ ഇടപെടൽ അനിവാര്യമാണ്. പ്രതിഷേധിക്കാനുള്ള […]

India Kerala

തിരുവനന്തപുരത്ത് എസ്.ബി.ഐ ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ച് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ബാങ്ക് മാനേജരുടെ ക്യാബിനുള്ളില്‍ കയറി കംമ്പ്യൂട്ടർ, ഫോൺ, മേശ എന്നിവയാണ് തല്ലിപ്പൊളിച്ചത്.ബാങ്കിന് പൊലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.അക്രമത്തെ കുറിച്ച് സംയുക്ത സമര സമിതി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന.സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെ 15 ഓളം സമരക്കാര്‍ ബ്രാ‍ഞ്ചിന്റെ താഴത്തെ നിലയിലെത്തി ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് മാനേജര്‍ അനുകൂലമായി പ്രതികരിക്കാതെ വന്നതോടെ സമരക്കാര്‍ അക്രമം ആരംഭിച്ചു. കമ്പ്യൂട്ടറും മേശയും […]

India Kerala

ജസ്ന തിരോധാന കേസ്; അന്വേഷണം സാമൂഹ്യ വിരുദ്ധ സംഘങ്ങളിലേക്ക്

പത്തനംതിട്ട ജസ്ന തിരോധാന കേസിന്റെ അന്വേഷണം ക്രിമിനല്‍ സംഘങ്ങളിലേക്ക്. പെണ്‍കുട്ടി സാമൂഹ്യ വിരുദ്ധരുടെ കയ്യില്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ക്രിമിനല്‍ സംഘങ്ങളുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കും. കസ്റ്റഡിക്കായി അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടും . എരുമേലി വരെ എത്തിയ ജസ്നയുടെ പിന്നീടുള്ള യാത്ര സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം മറ്റൊരു തലത്തിലേക്ക് നീക്കുന്നത്. എരുമേലിയില്‍ എത്തിയ ദിവസം തന്നെ ജസ്ന അപകടത്തില്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. സാമൂഹിക വിരുദ്ധ സംഘങ്ങളെയാണ് […]