ലൈംഗിക കുറ്റാരോപണം നേരിടുന്ന നടൻ ദിലീപിനേയും അലൻസിയറിനേയും ഇത്തവണത്തെ സിനി അവാർഡ്‌സിന് പരിഗണിക്കില്ലെന്ന് ഓണ്‍ലൈന്‍ സിനിമ കൂട്ടായ്മ സിനിമാ പാരഡീസൊ ക്ലബ് (സി.പി.സി). മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സി.പി.സിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ചർച്ചകളാണ് സിനിമ കൂട്ടായ്മയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. മൂന്നാമത് സി.പി.സി സിനിമ അവാർഡിനുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് തുടങ്ങിയതിന് പിന്നാലെയാണ് കുറ്റാരോപിതരായ ദിലീപ്, അലൻസിയർ എന്നിവരെ അവാര്‍ഡിന്‍റെ അന്തിമ ലിസ്റ്റിൽനിന്നും നീക്കം ചെയ്തത്. സിനിമയെ സിനിമയായി മാത്രം കാണാന്‍ സാധിക്കില്ല എന്നാണ് […]
Author: Malayalees
കേരളത്തിന് പ്രളയസെസ് പിരിക്കാന്‍ അനുമതി
കേരളത്തിന് ഒരു ശതമാനം പ്രളയ സെസ് പിരിക്കാന്‍ അനുമതി. രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് പിരിക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ അനുമതി നല്‍കിയത്. ഞായറാഴ്ച ചേര്‍ന്ന കൗണ്‍സിലിന്റെ ഉപസമിതിയാണ് പ്രളയസെസ് അനുവദിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തിന് കൗണ്‍സില്‍ അനുമതി നല്‍കിയതോടെ കേരളത്തില്‍ പ്രളയസെസ് നിലവില്‍ വന്നു. ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
മേഘാലയയില്‍ ഖനി മാഫിയ- പൊലീസ്- ഉദ്യോഗസ്ഥ കൂട്ടുകെട്ട്; ജീവച്ഛവമായി മാറിയ ആഗ്‌നസ് പറയുന്നു..
മേഘാലയയിലെ ഖനി മാഫിയക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കാന്‍ പൊലീസും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരുമൊക്കെ കൂട്ടുനില്‍ക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ആഗ്‌നസ് കാര്‍ഷിംഗ്. നവംബര്‍ 8ന് മാഫിയയുടെ ആക്രമണത്തിനിരയായി ജീവച്ഛവമായി മാറിയ ആഗ്‌നസ് സംസ്ഥാനത്തെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരിലൊരാളാണ്. ആഗ്‌നസിനെ ആക്രമിക്കാന്‍ സഹായകരമായ വിവരങ്ങള്‍ പൊലീസ് തന്നെയാണ് ഖനിയുടമകള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് സൂചനകള്‍. ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014ല്‍ എലിമട ഖനനം നിരോധിച്ചതിനു ശേഷവും മേഘാലയയില്‍ നിന്നും ആയിരക്കണക്കിന് ട്രക്കുകളിലാണ് കല്‍ക്കരി പുറത്തേക്കൊഴുകുന്നത്. ഇവയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് […]
ചാരക്കേസ് കേരളാ പോലീസ് കെട്ടിച്ചമച്ചത്: നഷ്ടപരിഹാരം നല്‍കണമെന്ന് ഫൌസിയ ഹസ്സന്‍
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെപ്പോലെ തനിക്കും നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് ചാരവനിതയായി ചിത്രീകരിക്കപ്പെട്ട മാലദ്വീപ് സ്വദേശി ഫൌസിയ ഹസന്‍. നീതി തേടി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കേസ് കേരളാ പോലീസ് കെട്ടിച്ചമച്ചതാണെന്നും ഫൌസിയ ആരോപിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ താന്‍ ഇരയാക്കപ്പടുകയായിരുന്നു. നിരവധി പീഡനങ്ങളാണ് ഇക്കാലയളവില്‍ അനഭവിച്ചത്. അതു കൊണ്ട് നഷ്ടപരിഹാരത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് ഫൌസിയ ഹസ്സന്‍ പറഞ്ഞു. നമ്പി നാരായണന് ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. ഈ കേസു മൂലം ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു ഇതിനായി നിയമപോരാട്ടം […]
വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഇളവ്: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടി
വന്‍കിട ഉപഭോക്താക്കള്‍ക്ക് വന്‍ ഇളവ് നല്‍കി വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് 26 വന്‍കിട ഉപഭോക്താക്കള്‍ ഇളവ് നല്‍കുകയും പവര്‍ ഫാക്ടര്‍ ഇന്‍സെന്റീവ് ഇരട്ടിയാക്കുകയും ചെയ്തതതിലൂടെ 120 കോടി രൂപയുടെ അധിക ബാധ്യത കെ.എസ്.ഇ.ബിക്കുണ്ടായെന്ന് വിലയിരുത്തല്‍. റഗുലേറ്ററി കമ്മീഷന്റെ നടപടിക്കെതിരെ വൈദ്യുതി ഉദ്യോഗസ്ഥരുടെ സംഘടന അന്വേഷണം ആവശ്യപ്പെട്ടു. ഊര്‍ജ ക്ഷമത കൈവരിക്കുന്നതിന് പവര്‍ ഫാക്ടര്‍ .9 ന് മുകളിലാക്കണമെന്നാണ് കെ.എസ്.ഇ.ബി നിര്‍ദേശിച്ചിരിക്കുന്നത്. .9 ന് മുകളില്‍ പവര്‍ ഫാക്ടര്‍ ആക്കുന്നവര്‍ക്ക് .9 ന് മുകളില്‍ […]
രഞ്ജി; ചരിത്ര ജയത്തിനായി കേരളം പൊരുതുന്നു
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുന്നോട്ടുള്ള പോക്കിന് വമ്പന്‍ ജയം അനിവാര്യമായിരിക്കെ കേരളം പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 206 എന്ന നിലയിലാണ്. കേരളത്തിന് ജയിക്കാന്‍ ഇനി 91 റണ്‍സ് മാത്രം മതി. 96 റണ്‍സുമായി വിനൂപും 60 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. തലേന്നത്തെ സ്‌കോറായ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഹിമാചല്‍പ്രദേശ് കേരളത്തിന് മുന്നില്‍ വെച്ച് നീട്ടിയത് 297 എന്ന വിജയലക്ഷ്യം. വന്‍ […]
‘ഫിംഗര്‍ ലോക്ക്’ സുരക്ഷയൊരുക്കി വാട്സാപ്പ് വരുന്നു
കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ്. യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍ ലഭ്യമാകാതിരിക്കനായി, മൊബെെല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്കാണ് വാട്സാപ്പ് ഉപയോഗിക്കുന്നത് ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള ഫിംഗര്‍ ലോക്കിന്റെ വാര്‍ത്ത വാട്സാപ്പ് പുറത്തുവിട്ടത്. ഇതുപ്രകാരം, ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. ഒരിക്കല്‍ ഫിംഗര്‍പ്രിന്റ് ലോക്ക് സെറ്റ് […]
നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 മുതല്‍
ജനുവരി 25 മുതല്‍ ഫെബ്രുവരി ഏഴ് വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആയിരിക്കും സഭ സമ്മേളനം ആരംഭിക്കുന്നത്. ഈ മാസം 31 ന് ബജറ്റ് അവതരിപ്പിക്കാനാണ് ആലോചന. സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസമാകുന്നത് വിപുലമായി ആഘോഷിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതിവേഗ റെയില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും യോഗം തീരുമാനമെടുത്തു.
ന്യൂയോര്‍ക്ക് പൊലീസിനെയും പിടിച്ചുകെട്ടി കേരള പൊലീസ്
ചിരിയും ചിന്തയും പകര്‍ന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ലോകനെറുകയിലേക്ക്. ന്യൂയോര്‍ക്ക് പൊലീസിന്റെ ഫേസ്ബുക്ക് പേജിനെ മറി കടന്ന് ഒരു മില്യണ്‍ ലൈക്കുകള്‍ എന്ന മാന്ത്രിക സംഖ്യ തൊട്ടിരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് 2.45 മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ ( Trust and Safety )മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി […]
സ്ത്രീ വിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ കോടതി കൊല്ലം തുളസിക്ക് നിര്‍ദ്ദേശം നല്കി. സുപ്രിം കോടതി വിധിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ നടത്തിയ പ്രസംഗമാണിതെന്നും കോടതി നീരീക്ഷിച്ചു. പ്രസംഗത്തിന്റെ പേരില്‍ ചവറ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ ആവശ്യം. എന്നാല്‍ ഇതിനെയൊരു രാഷ്ട്രീയ പ്രസംഗമായി കണക്കാക്കാകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. […]