സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടവും പാഴായതോടെ ആസ്‌ട്രേലിയക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 34 റണ്‍സിനാണ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി. ആസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 9ന് 254ല്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍ ആസ്‌ട്രേലിയ 288/5(50 ഓവര്‍) ഇന്ത്യ 254/9 (50 ഓവര്‍) ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ ഷോണ്‍ മാര്‍ഷ്(54), ഹാന്‍ഡ്‌സ് കോംപ്(73), ഖവാജ(59) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 5ന് 288 റണ്‍സെടുത്തത്. മറുപടിക്കിറങ്ങിയ […]
Author: Malayalees
സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു
സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതാണ് ബില്ല്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബില്ലില്‍ ഒപ്പ് വെച്ചത്.
ആലപ്പാട് കരിമണല്‍ ഖനനം; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു
ആലപ്പാട് കരിമണല്‍ ഖനന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്തായിരിക്കും യോഗം നടക്കുക. ആലപ്പാട്ടെ കരിമണല്‍ കള്ളക്കടത്ത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞെങ്കിലും, ഖനനം നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സമരസമിതി. കേന്ദ്രപൊതുമേഖല സ്ഥാപനമായ ഐആര്‍ഇ നടത്തുന്ന അശാസ്ത്രീയ ഖനനം മൂലം ഭൂവിസ്തൃതി കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആലപ്പാട്ട് സമരം തുടങ്ങിയത്. 72 ദിവസം പിന്നിട്ട സമരത്തിന് സാമൂഹികമാധ്യമങ്ങളി ലൂടെ വലിയ […]
കൊല്ലത്ത് കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് ആറു മരണം
കൊല്ലം ആയൂരില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ആറു മരണം. തിരുവല്ല കവിയൂര്‍ സ്വദേശികളാണ് മരിച്ചവര്‍. കൊല്ലം ആയൂരിലെ എം.സി റോഡിലാണ് അപകടം. ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്തേ ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍വശത്തുനിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. മൂന്ന് സ്ത്രീകളും 2 കുട്ടികളും ഡ്രൈവറുമുള്‍പ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് […]
മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി ടീസർ പുറത്ത്
കാളിദാസൻ ജയറാമും അപർണ്ണാ ബാലമുരളിയും ഒന്നിച്ചെത്തുന്ന മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി ടീസർ പുറത്ത്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി. മമ്മി ആൻഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രമാണിത്. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക. ഗണപതി,വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, […]
ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം
ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ആസ്‌ട്രേലിയ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉസ്മാന്‍ ഖ്വാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 43 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ […]
എന്റെ വ്യക്തിപരമായ കാര്യം; വിവാഹവാര്‍ത്തയെ കുറിച്ച് വിശാല്‍
തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു എന്ന വാർത്തയെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ‘’എങ്ങിനെയാണ് ചില ലേഖനങ്ങൾ എന്റെ വിവാഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വാർത്തകളും നൽകുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു. ദയവായി തെറ്റുത്തിരുത്തുക. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. ഉടൻ തന്നെ എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ തന്നെ ഔദ്യോഗികമായി പുറത്ത് വിടും. അതിൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും.’’ വിശാൽ ട്വീറ്റ് ചെയ്തു. ‘’എങ്ങിനെയാണ് ചില […]
സമുദ്ര താപനം അനിയന്ത്രിതമായി ഉയരുന്നു; വരാനിരിക്കുന്നത് വന്‍ ദുരന്തം
സമുദ്ര താപനം ക്രമാതീതമായി കൂടുന്നതായി പഠന ഫലങ്ങള്‍. സമുദ്ര ജലത്തിന്‍റെ താപത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വര്‍ധനവാണ് ഉണ്ടാകുന്നത്. അമേരിക്കന്‍ ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. യു.എന്‍ കണക്കാക്കിയ സമുദ്ര താപനത്തിന്‍റെ തോതിന് ക്രമവിരുദ്ധമായാണ് സമുദ്ര ജലത്തിന്‍റെ ചൂട് കൂടിവരുന്നതെന്ന് ജേര്‍ണലിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റെക്കോര്‍ഡ് സമുദ്ര താപനമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ലോകത്തിന്‍റെ വിവധ ഭാഗങ്ങളിലെ 3900 കേന്ദ്രങ്ങളില്‍ നടത്തിയ നിരീക്ഷണ ഫലമാണ് റിപ്പോര്‍ട്ട്. ചൈനീസ് അക്കാദമി ഓഫ് സയന്‍സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. […]
ജനുവരി 12, ഹെയ്തിയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിന്‍റെ ഓര്‍മക്ക് 9 വയസ്
ജനുവരി 12 ഒരു കറുത്ത ദിനത്തിന്‍റെ ഓര്‍മ്മയാണ്. കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ 2010 ജനുവരി 12 നുണ്ടായ ഭൂകമ്പത്തില്‍ ഇല്ലാതായത് ആ രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം തന്നെയാണ്. ഭൂകമ്പത്തിന്‍റെ കെടുതികള്‍ നേരിട്ടനുഭവിച്ചത് മുപ്പത് ലക്ഷത്തോളം ജനങ്ങളാണ്. കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയെ തകര്‍ത്തെറിയുകയായിരുന്നു ആ ഭൂകമ്പം. ഓരോ ജനുവരി പന്ത്രണ്ടും ഹെയ്തി ജനതയുടെ മനസിലേക്ക് ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകള്‍ ഇരമ്പിയെത്തും. 2010 ജനവരി 12 ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.53 . തലസ്ഥാന […]
റോയിട്ടേഴ്‍സ് മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ മ്യാന്‍മര്‍ കോടതി തള്ളി
വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ മാധ്യമപ്രവര്‍ത്തകരെ ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ മ്യാന്‍മര്‍ ഹൈകോടതി തള്ളി. രാജ്യത്തിന്‍റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍. റോഹിങ്ക്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലാണ് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരായ വാന്‍ ലോണ്‍, ക്യോ സോയ് ഊ എന്നിവരെ മ്യാന്‍മര്‍ കോടതി ശിക്ഷിച്ചത്. രാജ്യത്തിന്‍റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് നടപടി. മതിയായ തെളിവുകള്‍ […]