കാൽ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. 90 കോടി രൂപയാണ് ഇതിനായി വേണ്ടത്. ശബരിമല സർവീസിൽ നിന്ന് ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സിയെ ഈ നേട്ടത്തിലെത്തിച്ചത്. ഇപ്പോഴത്തെ നേട്ടം അഭിനന്ദനാര്‍ഹമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കാൽ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. 90 […]
Author: Tomy Thondamkuzhy
അമൃതാനന്ദമയി ആര്‍.എസ്.എസ് വക്കാലത്ത് പിടിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് എ.കെ ബാലന്‍
ശബരിമല കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ അമൃതാനന്ദമയിക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ ബാലന്‍. അമൃതാനന്ദമയി ആര്‍.എസ്.എസ് വക്കാലത്ത് പിടിച്ചാല്‍ സി.പി.എം രാഷ്ട്രീയമായി നേരിടുമെന്നാണ് ബാലന്‍റെ മുന്നറിയിപ്പ്. ബി.ജെ.പി വക്താവായാല്‍ ഉണ്ടാകുന്ന അപകടം മാതാ അമൃതാനന്ദമയി മനസ്സിലാക്കണം. ബി.ജെ.പി ഭക്തന്മാര്‍ മാത്രം പോകേണ്ട ഇടമല്ല മാതാ അമൃതാനന്ദമയി മഠം. ഇക്കാര്യം ദൈവ ചൈതന്യമുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും എ.കെ ബാലന്‍ മീഡിയവണ്‍ വ്യൂപോയിന്‍റില്‍ പറഞ്ഞു.
‘പിണറായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും’ ചെന്നിത്തല
പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എം.പി പത്താം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച പൊതുസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. രാജേന്ദ്ര മൈതാനത്തിന് സമീപമുളള ഗാന്ധി സ്ക്വയറില്‍ നിന്ന് ആരംഭിച്ച റാലിയോടെയാണ് സി.എം.പി പത്താം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.എം.പിക്ക് വ്യക്തമായ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സി.പി.എമ്മിന് ദിശാബോധം നഷ്ടപ്പെട്ടു. ഇടതുമുന്നണിയിലെ സാധാരണ പ്രവര്‍ത്തകര്‍ സി.എം.പിയിലേക്ക് വരുമെന്നും പിണറായി […]
ഐ .എൻ.ഓ .സി സ്വിസ്സ് കേരളാ ചാപ്റ്റർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Report By.Jubin Joseph കാശ്മീർ മുതൽ കന്യാകുമാരി വരെ വർഗ്ഗ വർണ വൈവിധ്യങ്ങളുടെ വിളനിലമായ് പരന്നു കിടക്കുന്ന ഇന്ത്യ എന്ന മഹാത്ഭുതം . പടയോട്ടങ്ങളുടെ പാതകൾക്കപ്പുറം പൊരുതി നേടിയ സ്വാതന്ത്ര്യത്തിൽനിന്നും മാനുഷികതയുടെ ദൃഢതയിൽ ചാലിച്ചെഴുതിയ മൗലികാവകാശത്തിൻറ്റെ ഭരണഘടന നിലവിൽവന്ന ജനുവരി ഇരുപത്താറിൻറ്റെ സുകൃതം പേറുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനം ഐ .എൻ.ഓ.സി സ്വിസ് കേരളാ ചാപ്റ്ററിൻറ്റെ ആഭിമുഖ്യത്തിൽ എഗ്ഗ് ട്രെഫ് പുങ്ക്ടിൽ വച്ച് അതിൻറ്റെ എല്ലാ പ്രൗഢിയോടും കൂടെ ആചരിക്കപ്പെട്ടു . ഐ .എൻ .ഓ .സി […]
ജീവകാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് വനിതാ ഫോറം .
ജീവിത യാത്രയിൽ മാനസിക വിഭ്രാന്തി സംഭവിച്ചു ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട അറുപത്തിയഞ്ചിലധികം സ്‌ത്രീകളുടെ പൂർണ്ണ സംരക്ഷണം ഏറ്റെടുത്തു നടത്തുന്ന കോട്ടയം ജില്ലയിലെ കുറുപ്പന്തറ ,മാൻവെട്ടം എന്ന സ്ഥലത്തു രാമപുരം ദൈവദാസൻ കുഞ്ഞച്ചന്റെ നാമധേയത്തിൽ സ്ഥാപിതമായ ആശാഭവനത്തിന് സാമ്പത്തികസഹായം നൽകികൊണ്ട് ശ്രീമതി മോളി പറമ്പെട്ടിന്റെ നേതൃത്വത്തിൽ വേൾഡ് മലയാളീ കൗൺസിൽ വനിതാ ഫോറം തങ്ങളുടെ സാമൂഹിക പ്രതിബന്ധത പ്രകടമാക്കിയിരിക്കുന്നതു . സ്വിറ്റസ്ർലണ്ടിലെ വിൽ എന്ന സ്ഥലത്തെ കാത്തോലിക് ചർച്ചിൽ സ്വിസ്സിലെ നാഷണൽ ഡേയിൽ വേൾഡ് മലയാളീ വനിതാ ഫോറം […]
ഇരുപതാം നൂറ്റാണ്ടിനെ പറയിപ്പിക്കുമോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്?
പഴയ പ്രതാപമെല്ലാം പോയതിനാല്‍ ഒരു കാലത്ത് ഗോവയിലെ ഡോണായിരുന്ന ബാബ ഇന്ന് പല സാമ്പത്തിക പ്രശ്‌നങ്ങളിലും പെട്ട് നെട്ടോട്ടമോടുകയാണ്. അതുപോലെ ഒരു പ്രശ്‌നത്തില്‍ പെടുന്ന ബാബയെ മകനായ അപ്പു രക്ഷിക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അച്ഛന്റെ പാതയിലൂടെ പോകാതെ മാന്യമായ രീതിയില്‍ ജോലി ചെയ്ത് പണമുണ്ടാക്കി കുടുംബം നോക്കുന്ന ഉത്തരവാദിത്വമുള്ള ചെറുപ്പക്കാരനാണ് അപ്പു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സര്‍ഫിങ്ങും സ്പീഡ് ബോട്ടിങ്ങുമെല്ലാം ചെയ്ത് ഉപജീവനം നടത്തുന്ന അപ്പുവിന്റെ ജീവിതത്തിലേക്ക് ഒരു പുതുവര്‍ഷ രാത്രിയില്‍ സായ കടന്നുവരുന്നു. ശേഷം അപ്പുവിന്റെ […]
ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാസ്സാക്കി ഐറിഷ് പാര്‍ലമെന്റ്
ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കി ഐറിഷ് സര്‍ക്കാര്‍. സ്വതന്ത്ര ഐറിഷ് സെനറ്ററായ ഫ്രാന്‍സിസ് ബ്ലാക്കാണ് ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിക്കണമെന്ന ആവശ്യം ആദ്യം പാര്‍ലമെന്റില്‍ മുന്നോട്ട് വെക്കുന്നത്. ഇസ്രായേല്‍ അധീന വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും ഒഴിവാക്കണമെന്നായിരുന്നു ബ്ലാക്കിന്റെ ആവശ്യം. ഇത് പിന്നീട് ഐറിഷ് ലോവര്‍ ഹൌസായ ഡെയില്‍ പാസ്സാക്കുകയായിരുന്നു. 45നെതിരെ 78 വോട്ടുകളാണ് ബില്ലിനെതിരെ സഭയില്‍ ഉയര്‍ന്നത്. ‘അയര്‍ലാന്റ് എല്ലായ്പ്പോഴും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമൊപ്പമാണ്, ഞങ്ങള്‍ ചരിത്രത്തിന് […]
ഓവലിലും തകർത്തടുക്കി ഇന്ത്യ; 90 റണ്‍സിന്റെ ജയം
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും വിജയം ആവർത്തിച്ച് ഇന്ത്യ. അർദ്ധ സെഞ്ച്വറി നേടിയ രോഹിത്തിന്റെയും ശിഖർ ധവാന്റെയും ബാറ്റിംഗ് മികവിൽ 324 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ആഥിതേയർക്ക് 40.2 ഓവറില്‍ 234 റൺസെടുക്കാനേ സാധിച്ചുള്ളു. ഇതോടെ കിവികള്‍ക്കു മേല്‍ 90 റണ്‍സിന്റെ മിന്നുന്ന ജയം ഇന്ത്യ സ്വന്തമാക്കി. ബാറ്റു കൊണ്ടും ബോളു കൊണ്ടും കിവികൾക്കു മേൽ ഇന്ത്യൻ പട മേൽക്കെെ നേടിയപ്പോൾ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലെത്താൻ ടീമിനായി. നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് […]
കുമ്മനം രാജശേഖരന്റെ റിപ്പബ്ളിക് ദിന പ്രസംഗം ബഹിഷ്കരിച്ച് മിസോറാം ജനത
റിപ്പബ്ളിക് ദിനത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ബഹിഷ്കരിച്ച് മിസോറാം ജനത. ഏറെക്കുറെ കാലിയായ സദസിന് മുമ്പിലാണ് കുമ്മനം രാജശേഖരന്‍ തന്റെ റിപ്പബ്ളിക് ദിന പ്രസംഗം നടത്തിയത്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു പൊതുജനങ്ങള്‍ ഗവര്‍ണറുടെ റിപ്പബ്ളിക് ദിന പരിപാടിയില്‍ നിന്ന് മാറിനിന്നത്. റിപ്പബ്ളിക് ദിന ആഘോഷ പരിപാടികളില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സന്നിഹതരായിരുന്നെങ്കിലും പൊതുജനങ്ങള്‍ ആരുമുണ്ടായിരുന്നില്ല. വിദ്യാര്‍ഥി സംഘടനകളും പൗരാവകാശ സംരക്ഷണ സംഘങ്ങളും ഉള്‍പ്പെട്ട എന്‍.ജി.ഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. ഇത്തവണ […]
വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്; ഇത്തവണ വീണത് ടെയ്‌ലര്‍
വിക്കറ്റിന് പിന്നില്‍ വീണ്ടും മാസ്മരിക പ്രകടനവുമായി മഹേന്ദ്രസിങ് ധോണി. സീസണില്‍ മികച്ച ഫോമിലുള്ള റോസ് ടെയ്ലറാണ് ഇത്തവണ പുറത്തായത്. കേദാര്‍ ജാദവ് ആയിരുന്നു ബൗളര്‍. ജാദവിന്റെ പന്തിനെ പ്രതിരോധിക്കുന്നതില്‍ ടെയ്‌ലര്‍ക്ക് പിഴച്ചു. ടെയ്ലറെ ബീറ്റ് ചെയ്ത പന്ത് നേരെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്‌ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ധോണി, ബെയ്ല്‍സ് തെറിപ്പിച്ച് വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 25 റണ്‍സായിരുന്നു ടെയ്‌ലറുടെ സമ്പാദ്യം. ആദ്യ മത്സരത്തിലും ടെയ്ലറെ നിലയുറപ്പിക്കും മുമ്പെ വീഴ്ത്തിയിരുന്നു. അതേസമയം […]












