നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത് നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത് അടിസ്ഥാന വില യു.പി.എ കാലത്തിന് സമാനമായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ഏഴ് വസ്തുക്കള്‍ക്ക് വില കൂടുതലാണ്. പെര്‍ഫോമന്‍സ് ഗ്യാരണ്ടി വ്യവസ്ഥ മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതായും സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍, റഫാലില്‍ സര്‍ക്കാറിനെ കൂടുതല്‍ […]
Author: Tomy Thondamkuzhy
ബി.ജെ.പി വിരുദ്ധ മതേതര സഖ്യത്തിലേക്ക് രാജ് താക്കറയെ ക്ഷണിക്കണമെന്ന് അജിത്ത് പവാര്‍
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായുള്ള മതേതര സഖ്യത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേനയേ ഉൾപ്പെടുത്തണമെന്ന് എൻ.സി.പി നേതാവ് അജിത്ത് പവാർ. ബി.ജെ.പി-ശിവ സേന വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിവുള്ള പാർട്ടിയാണ് രാജ് താക്കറെ നേതൃത്വം നൽകുന്ന എം.എൻ.എസ് എന്ന് പറഞ്ഞ പവാർ, ഇത് തന്റെ വ്യക്തിപരമായ കണക്കുകൂട്ടലാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് രാജ് താക്കറെയും ശിവ സേന ഉൾപ്പെടുന്ന ബി.ജെ.പി സഖ്യവും നല്ല ബന്ധത്തിലല്ല ഉള്ളത്. കുറഞ്ഞ സീറ്റുകളിലേ മത്സരിച്ചുള്ളൂ എങ്കിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷത്തിലേറെ വോട്ടുകൾ നേടാൻ എം.എൻ.എസിന് കഴിഞ്ഞതായി […]
സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം
സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം. എൻ .അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ബഹളമുണ്ടായത്. എൻ. അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരന് താൽക്കാലിക ചുമതല നൽകുന്നതിനെ ഒരു വിഭാഗം എതിർത്തതാണ് ബഹളത്തിനു കാരണം. തർക്കങ്ങൾ ഉണ്ടെങ്കിലും മുല്ലക്കര രത്നാകരനെ തന്നെ താൽക്കാലിക സെക്രട്ടറിയായി അംഗീകരിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം ജില്ലാ കൗൺസിലും ചേരും.
തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി
കോഴിക്കോട് തുഷാരഗിരി ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് സ്ത്രീകളടക്കമുള്ള ആയുധധാരികളായ മൂന്നംഗ സംഘം എത്തിയത്. തോക്കുപയോഗിക്കുന്നതിനെ പറ്റി വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കിയതിന് ശേഷമാണ് സംഘം മടങ്ങിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലെത്തിയത്. വീട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി വീട്ടുകാര്‍ പറയുന്നു. പൊലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലാണ് സംഘമാണെത്തിയതെന്നാണ് വിവരം. തോക്ക് പ്രവര്‍ത്തിപ്പിക്കുന്ന രീതിയും വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കി. ബിജുവിന്റെ അയല്‍വാസികളെ വിളിച്ച് കൂട്ടുകയും അവരോടും […]
പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്; കൊലപാതകമെന്ന് സൂചന
യുവതിയെ പുതപ്പിൽ ചെറിയ പ്ലാസ്റ്റിക് കയറു പയോഗിച്ച് വരിഞ്ഞ് കെട്ടി 40 കിലോ ഭാരമുള്ള കരിങ്കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്. ആലുവ മംഗലപ്പുഴ സെമിനാരിക്ക് സമീപം പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം 36 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയായിരുന്നു മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലായിരുന്നു രാത്രി മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ നാട്ടുകാരാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ […]
ഒന്ന് കുത്തിയിരിക്കീൻ! കസേരയില്ലാതെ ഇരിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ഇത്രയും സമയം ഇരുത്തത്തിൽ ചെലവഴിക്കുന്നതു തന്നെ മനുഷ്യന്റെ ശരീരത്തിനും ആരോഗ്യത്തിനും മേൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ആധുനിക രോഗപര്യവേക്ഷകർ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യക്കാരായ നമ്മുടെ മുൻഗാമികൾ ഏറെ ചെയ്തു പരിചയിച്ച കസേരയില്ലാത്ത ഒരു ‘ഇരുത്തം’ ഉണ്ട്. അടുപ്പൂതുമ്പോഴും മീൻ മുറിക്കുമ്പോഴും കൃഷിപ്പണി എടുക്കുമ്പോഴും മുതൽ പ്രാഥമിക കർമങ്ങൾ നിർവ്വഹിക്കുമ്പോഴും പ്രസവിക്കുമ്പോഴും വരെ ഇങ്ങനെ കസേരയില്ലാതെ താഴ്ന്നിരിക്കാൻ അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കസേരകളും യൂറോപ്യൻ കക്കൂസുകളും വന്നതോടെ ഈ രീതി ഏറെക്കുറെ കാലഹരണപ്പെട്ടു. നിന്നോ കസേരകളിലിരുന്നോ ജോലി ചെയ്ത്, […]
സെെബര്‍ സുരക്ഷക്കൊരുങ്ങി റഷ്യ; ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കി
സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനായി നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഉത്തരവിടണമെന്ന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു ദേശീയ സൈബര്‍ സുരക്ഷയുടെ ഭാഗമായി അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കാനുള്ള ബില്‍ പാസ്സാക്കി റഷ്യ. സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തേക്കുള്ള വിദേശ ശക്തികളുടെ ഇടപെടല്‍ തടയുകയാണ് റഷ്യയുടെ ലക്ഷ്യം. സ്വന്തമായി നെറ്റ് അഡ്രസ് സിസ്റ്റം സ്ഥാപിക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഏപ്രില്‍ ഒന്നിനു മുന്‍പ് നടപടി പ്രാബല്യത്തിലാക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കിയാല്‍ റഷ്യന്‍ പൗരന്‍മാര്‍ക്കും […]
എറിക്സൺ ഇന്ത്യ വിവാദം: അനിൽ അംബാനി ഇന്നും സുപ്രീം കോടതിയിൽ ഹാജരാകും
കേസില്‍ അനില്‍ അംബാനിക്ക് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ ആണ് എറിക്സൺ ഇന്ത്യക്കുള്ള പണം നൽകാത്തതിൽ റിലയന്‍സ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനി ഇന്നും സുപ്രീം കോടതിയിൽ ഹാജരാകും. കോടതി ഉത്തരവ് ഉണ്ടായിട്ടും എറിക്‌സൺ ഇന്ത്യക്ക് 550 കോടി രൂപ നൽകാത്തതിനെ തുടന്നാണ് അംബാനിയെ കോടതി വിളിച്ച് വരുത്തിയത്. ഇന്നലെയും അംബാനി ഹാജരായിരുന്നെങ്കിലും കേസിൽ വാദം പൂർത്തി ആയിരുന്നില്ല. 118 കോടി നൽകാമെന്ന റിലയൻസിന്റെ നിർദ്ദേശം എറിക്സൺ അംഗീകരിച്ചില്ല. കേസില്‍ അനില്‍ […]
വ്യാജന്‍മാര്‍ പടിക്ക് പുറത്ത്; പ്രധാനമന്ത്രിയുടേതടക്കം ട്വിറ്റര്‍ ഫോളോവേഴ്സില്‍ വന്‍ ചോര്‍ച്ച
ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത് വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി കർശനമാക്കി സോഷ്യൽ മീഡിയ ഭീമൻ ട്വിറ്റർ രംഗത്തു വന്നപ്പോൾ, ഫോളോവർമാരിൽ വൻ ഇടിവുമായി പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖർ. ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത്. പുതിയ നടപടിയുടെ പശ്ചാതലത്തിൽ, ട്വിറ്ററിൽ സജീവമായി ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവർമാരിൽ […]
ആവേശമുയര്‍ത്തി പന്തു തട്ടാനിറങ്ങി ഖത്തര്‍ അമീര്‍
ഖത്തര്‍ കായിക ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അമീര്‍ നേരിട്ടിറങ്ങിയത് ജനങ്ങളില്‍ ആവേശം വിതച്ചു. ഖത്തര്‍ ഫുട്ബോള്‍ ടീമിന്‍റെ ജഴ്സ്സിയുമണിഞ്ഞ് ഫുട്ബോള്‍ കളിക്കാനിറങ്ങിയ അമീറിനൊപ്പം ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയുമെത്തിയത് ശ്രദ്ധേയമായി സര്‍ക്കാറിന് കീഴിലുള്ള ആസ്പയര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന കായികദിനാഘോഷ പരിപാടികളിലാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പങ്കെടുത്തത്. ഏഷ്യാകപ്പ് നേടിയ ഖത്തര്‍ ടീമിന്‍റെ ജഴ്സിയുമണിഞ്ഞെത്തിയ അമീര്‍ കുട്ടികളോടൊപ്പം പന്തു തട്ടാനിറങ്ങിയത് കാഴ്ച്ചക്കാരില്‍ ആവേശം വിതറി. പിന്നാലെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയും അമീറിനൊപ്പം […]












