India Kerala

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹ കേസ്

മലപ്പുറം ഗവര്‍ണമെന്റ് കോളെജില്‍ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ രാജദ്രോഹ കേസ് എടുത്ത പൊലീസ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രസ്താവന. ഉടനടി ഹിംസാത്മക ഫലങ്ങൾ ഉളവാക്കാത്ത കേവലമായ മുദ്രാവാക്യങ്ങളുടെയും പോസ്റ്ററുകളുടെയും പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്ന് മുൻപ് സമാനമായ പല കേസുകളിലെയും വിധികളിൽ സുപ്രീം കോടതി പ്രസ്താവിച്ചിട്ടുണ്ടെന്നും വ്യക്തികളുടെയും വിദ്യാർഥികളുടെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും രാഷ്ട്രീയ പ്രവർത്തനത്തെയും രാജ്യദ്രോഹമെന്നു മുദ്ര കുത്തുന്നത് കലാലയ രാഷ്ട്രീയത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെ തന്നെയും അന്തസത്തയെ പിറകോട്ടടുപ്പിക്കുമെന്നും പൊതു പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും […]

Health

എന്നാലിനി കുറച്ച് പച്ച പപ്പായ വിശേഷങ്ങള്‍ അറിയാം

പപ്പായയുടെ ഗുണഗണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ആരോഗ്യത്തിനും സൌന്ദര്യത്തിനും ഉപകരിക്കുന്ന അധികം വിലയില്ലാത്ത വിപണിയില്‍ ലഭ്യമാകുന്ന പഴവര്‍ഗമാണ് പപ്പായ. ഇതൊക്കെ പഴുത്ത പപ്പായയെക്കുറിച്ചുള്ള വിശേഷങ്ങള്‍. എന്നാലിനി അല്‍പം പച്ച പപ്പായ വിശേഷങ്ങള്‍ അറിയാം. മലയാളികള്‍ കറികള്‍ക്കും മറ്റുമായി പച്ച പപ്പായ ഉപയോഗിക്കാറുണ്ട്. പച്ച പപ്പായ കഴിക്കുന്നത് എങ്ങനെ എന്ന് പലർക്കും സംശയം തോന്നാം എന്നാൽ ഇത് വളരെ ലളിതമാണ്. മൂപ്പെത്തിയ മഞ്ഞ നിറം വന്നു തുടങ്ങിയ പപ്പായ പച്ചയ്ക്കു തന്നെ കഴിക്കാം, ഒരു കഷ്ണം പപ്പായയും ഇഞ്ചിയും […]

India National

പാക് വിമാനം ഇന്ത്യ വെടിവെച്ചിട്ടു; മൂന്ന് F-16 വിമാനങ്ങളെ തുരത്തി

അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താന്റെ മൂന്ന് F -16 വിമാനങ്ങളെ ഇന്ത്യ തുരത്തി. ഒരു പാക് വിമാനം വെടിവെച്ചിട്ടു. ശ്രീനഗര്‍ വിമാനത്താവളം സര്‍വീസ് നിര്‍ത്തി. ലേ, ജമ്മു, പഠാന്‍കോട് വിമാനത്താവളങ്ങളും അടച്ചു. ‍വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

India Kerala

പൊലീസ് ഘടനയിൽ അഴിച്ചുപണി

പൊലീസിന്റെ ഘടനയിൽ അഴിച്ചുപണി. ക്രമസമാധാന ചുമതലക്ക് സംസ്ഥാനത്ത് ഇനി ഒരു എ.ഡി.ജി.പി ഉണ്ടാകും. നിലവിൽ സൗത്ത് സോൺ, നോർത്ത് സോൺ എ.ഡി.ജി.പിമാരാണുള്ളത്. റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാർക്ക് നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

India Kerala

അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷിക വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും

2019 – 20 വര്‍ഷത്തില്‍ കര്‍ഷകര്‍ എടുക്കുന്ന വായ്പയ്ക്ക് പലിശ ഈടാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. പലിശ സര്‍ക്കാര്‍ വഹിക്കും. വര്‍ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇടുക്കി പോലെയുള്ള ജില്ലകളില്‍ ജപ്തി നോട്ടീസ് അയക്കുന്നതിൽ നിന്ന് ബാങ്കുകൾ പിന്‍മാറണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിച്ചു.

Entertainment

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍:മികച്ച നടന്മാര്‍‍- ജയസൂര്യ, സൌബീന്‍ നടി-നിമിഷ സജയന്‍

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ (ചിത്രം-ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി) സൌബീന്‍ ഷാഹിര്‍(സുഡാനി ഫ്രം നൈജീരിയ)എന്നിവര്‍ക്ക് ലഭിച്ചു. മികച്ച നടിക്കുള്ള നിമിഷ സജയന്(ചോല, കുപ്രസിദ്ധ പയ്യന്‍) ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ്( ജോസഫ്,ചോല), സ്വഭാവ നടിക്കുള്ള പുരസ്കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്ക് ലഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദിനാണ്.( ചിത്രം-ഒരു ഞായറാഴ്ച). വിജയ് യേശുദാസാണ് മികച്ച പിന്നണി ഗായകന്‍. ശ്രേയാ ഘോഷാലിന് മികച്ച ഗായികയ്ക്കുള്ള […]

Technology

ഇ-സിം, 5 മെഗാപിക്‌സല്‍ ക്യാമറ; സ്മാര്‍ട്ട്ഫോണ്‍ അല്ല, ഇത് സ്മാര്‍ട്ട്‌വാച്ച്

ഫോള്‍ഡബിള്‍(മടക്കാവുന്ന) സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണിപ്പോള്‍. സാംസങും വാവെയ് യും ഇതിനകം തന്നെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഇപ്പോഴിതാ സ്മാര്‍ട്ട് വാച്ചുകളിലേക്കും അത്തരം ടെക്‌നോളജി കൊണ്ടുവരുന്നു. വളഞ്ഞ സ്‌ക്രീനുള്ള സ്മാര്‍ട്ട് വാച്ചുമായി രംഗത്ത് എത്തിയിരിക്കുന്നത് സീടിഇയുടെ നൂബിയ. ഓലെഡ് ഫ്ളക്സിബിള്‍ ഡിസ്‌പ്ലെ ആണ് ആല്‍ഫ എന്ന പേരിട്ട ഈ സ്മാര്‍ട്ട് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്യാമറക്ക് പുറമെ ഇ-സിം സംവിധാനം വരെയുണ്ട്. ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ എന്തെല്ലാം പ്രത്യേകതകളുണ്ടോ അതെല്ലാം ഈ സ്മാര്‍ട്ട് വാച്ചിലും സാധ്യമാവുമെന്നാണ് കമ്പനി […]

India National

നമ്മുടെ മര്യാദ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് സച്ചിന്‍; വ്യോമസേനക്ക് കയ്യടിച്ച് കായികതാരങ്ങള്‍

ബാല്‍കോട്ടില്‍ ജയ്ശെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാള്‍ തുടങ്ങി നിരവധി താരങ്ങള്‍ വ്യോമസേനയെ അഭിനന്ദിച്ചു.

Health

ശരീരഭാരം കുറയ്ക്കുക, അമിതവണ്ണം നിങ്ങളെ രോഗിയാക്കാം

പച്ചക്കറിയിലും പഴങ്ങളിലും വിഷമാണെന്ന് പറഞ്ഞു നാം ഇക്കാലത്തു അവയുടെ ഉപയോഗം കുറയ്ക്കുന്നു. അങ്ങനെ ചെയ്യുന്നത് ശരിയാണോ?പച്ചക്കറികളും പഴങ്ങളും നാം ധാരാളമായി കഴിക്കേണ്ടതുണ്ട്. ഒരു ദിവസം അര കിലോയെങ്കിലും പച്ചക്കറികളും പഴങ്ങളും നാം കഴിക്കേണ്ടതുണ്ട്. അവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റി ഓക്സിസഡന്റുകളും മറ്റും നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമാണ്. ഇന്ന് വിപണിയിലുള്ള പച്ചക്കറികളും പഴങ്ങളിലും കീടനാശിനികൾ തളിക്കുന്നുണ്ടെന്ന് നാം എല്ലാവർക്കുമറിയാം. എന്നിരുന്നാലും നമ്മുടെ ശരീരത്തിന് ഫലപ്രദമായി അവയെ പുറന്തള്ളുവാൻ സാധിക്കും. പച്ചക്കറികൾക്കും പഴങ്ങൾക്കും ഇന്നത്തെ കാലത്ത് വളരെയധികം ജീവിത […]

India National

ഇന്ത്യയുടെ വ്യോമാക്രമണങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ

പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് വിവിധ ലോകരാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ചൈനയുടെ പ്രതികരണം. പാകിസ്താനിലെ ജയ്ഷെ ഇ മുഹമ്മദ് ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതില്‍ പ്രതികരണവുമായി ലോക രാജ്യങ്ങളും രംഗത്തെത്തി. നയതന്ത്രത ചര്‍ച്ചകളിയൂടെ ഇരു രാജ്യങ്ങളും സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖൂറൈശിയേയും ബ്രീട്ടീഷ് […]