ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹി പി.സി.സി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സഖ്യം തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു തുടക്കം മുതലേ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുഖ്യ എതിരാളിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഒറ്റക്ക് മത്സരിക്കാമെന്നുമുള്ള നിലപാടിലായിരുന്നു പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് […]
Author: Tomy Thondamkuzhy
തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട് നടക്കും. ജനമഹാറാലി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയോടെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടി തുടക്കമാവും. 2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിക്ക് നാണമില്ലേയെന്ന് രാഹുല്‍ ഗാന്ധി 13ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 14ന് രാവിലെ തൃശൂരില്‍ നടക്കുന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടില്‍ പോകും. കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെയും […]
ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസിനെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറി കേസ് വി.എസിനെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കണം. കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെയും ബന്ധു റൗഫിനെയും കക്ഷി ചേര്‍ക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹരജി. വി.എസിന്റെ ഹരജി തള്ളിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പിച്ചിട്ടുള്ളത്. റൗഫിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ ലഭിച്ചില്ല. റൗഫും ഷെറീഫും ഇരകള്‍ക്ക് നല്‍കിയ പണം കുഞ്ഞാലിക്കുട്ടിയുടേതെന്ന് തെളിവില്ലെന്നും […]
അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ നാവിസേന രക്ഷപ്പെടുത്തി
മത്സ്യബന്ധന ബോട്ട് മുങ്ങി കടലില്‍ വീണ അഞ്ച് മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി. കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാവിക സേനയുടെ ശാരദ എന്ന കപ്പലിലാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാര എന്ന മത്സ്യബന്ധന ബോട്ടാണ് ചോര്‍ച്ചയെ തുടര്‍ന്ന് മുങ്ങിയത്. കണ്ണൂര്‍ അഴീക്കോട് തുറമുഖത്തിനു 35 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് അപകടം ഉണ്ടായത്. അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ ജീവന്‍രക്ഷാ സാമഗ്രികളോ ബോട്ടില്‍ ഉണ്ടായിരുന്നില്ല. കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐ.എന്‍.എസ് ശാരദയിലെ നാവികരാണ് […]
പുല്‍വാമയില്‍ 80 വര്‍ഷം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുസ്‍ലിംകള്‍
മതത്തിന്റെ പേരില്‍ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കിടയില്‍, മതസൌഹാര്‍ദ്ദത്തിന്റെ പുതിയൊരു മാതൃക തീര്‍ക്കുകയാണ് പുല്‍വാമയിലെ ഒരു ഗ്രാമം. ഗ്രാമത്തിലെ 80 വര്‍ഷത്തോളം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുന്‍കൈ എടുക്കുകയാണ് ഗ്രാമവാസികളായ മുസ്‍ലിംകള്‍. പുല്‍വാമ ആക്രമണം നടന്നിടത്തു നിന്ന് ഏകദേശം 12 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ്, മൂന്ന് പതിറ്റാണ്ട് കാലത്തെ നീണ്ട ഇടവേളക്കൊടുവില്‍ അമ്പലം പതുക്കിപ്പണിയാന്‍ ഒരുങ്ങുന്നത്‍. പ്രദേശത്തെ മുസ്‍ലിംകളും കശ്മീരി പണ്ഡിറ്റ് കുടുംബവുമാണ് അമ്പലം നവീകരണത്തിന് നേതൃത്വം നല്‍കുന്നത്. പുല്‍വാമയിലെ അച്ചാന്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ അടുത്തടുത്തായിരുന്നു […]
ഡോ.കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിയെ കുറിച്ച് പൊലീസ് അന്വേഷണം; വിവാദത്തില്‍
പത്ത് മാസം മുന്‍പ് ഡോ കഫീല്‍ഖാന്‍ പങ്കെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തെക്കുറിച്ച് പോലീസ് അന്വേഷണം. രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന ബിജെപിയുടെ ആവശ്യം പരിഗണിച്ച് ആശുപത്രി വികസന സമിതിയാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ഇതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. 2018 മെയ് മാസത്തിലാണ് ഡോ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് കോളേജ് യൂണിയന്‍ സംവാദം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല.രണ്ട് അധ്യാപകരും മുപ്പതോളം വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. കോളേജ് യൂണിയന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടി ലൈവായി നല്‍കുകയും […]
100 ശതമാനം വിജയത്തിനായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥിക്ക് അനുമതി നിഷേധിച്ചതായി പരാതി
നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാന്‍ വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സ്കൂള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം.എന്നാല്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
ശിവരാത്രിയിൽ അലിഞ്ഞ് ആലുവാ മണപ്പുറം
ശൈവ നാദത്തിൽ മുഴുകി ആലുവാ മണപ്പുറം. മഹാ ശിവരാത്രി ദിനത്തിൽ പിതൃക്കൾക്ക് തർപ്പണം ചെയ്ത് ദർശന പുണ്യം നേടിയത് പതിനായിരങ്ങൾ ആലുവ ക്ഷേത്ര സന്നിധിയിൽ ബലിയിടാൻ നാളെയും ഭക്തരെത്തും. ഇന്നലെ വൈകുന്നേരം 6.30ന് തുടങ്ങിയ വിശേഷാൽ പൂജകളോടെയാണ് ആലുവ ശിവരാത്രിക്ക് ആരംഭം കുറിച്ചത്. പിന്നീട് അർദ്ധരാത്രിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷം മണപ്പുറമാകെ തിങ്ങി നിറഞ്ഞ പതിനായിരങ്ങൾ ഭക്തിയുടെ നിറവിലൊഴുകയായിരുന്നു ഇത്തവണത്തെ ശിവരാത്രി. കറുത്ത വാവ് ദിനം കൂടിയായതിനാൽ മൂന്ന് ദിവസത്തോളം ഭക്തർക്ക് ബലിയിടാൻ അവസരമുണ്ട്. പൂർവികർക്ക് […]
അസ്ഥികളുടെ ബലക്ഷയത്തിനു സോയാബീന്‍
ആർത്തവവിരാമം ഉണ്ടാകുമ്പോൾ ശരീരത്തിൽ സ്ത്രീഹോർമോണിലു(ഈസ്ട്രജൻ)ണ്ടാകുന്ന വ്യതിയാനമാണ് സ്ത്രീകളെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. മാംസ്യവും ഈസ്ട്രജന് സമാനമായ സസ്യഹോർമോണും (ഐസോഫ്ളോവൻ) അടങ്ങിയ ഭക്ഷണവും ആർത്തവവിരാമമുണ്ടായ സ്ത്രീകളെ ഈ രോഗത്തിൽനിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സോയാബീനാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഗുണകരമായ ഭക്ഷണമെന്നും ബ്രിട്ടനിലെ ഹൾ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സോയയിൽ ഐസോഫ്ളോവൻ ഉണ്ടെന്നതാണ് ഈഗുണത്തിന് കാരണം. ഗവേഷകർ 200 സ്ത്രീകളിൽ പഠനം നടത്തി. ദിവസേന ഐസോഫ്ളോവനടങ്ങിയ 30 ഗ്രാം സോയാബീൻ നൽകിയായിരുന്നു പഠനം. ആറുമാസത്തിനു ശേഷം ഇവരുടെ രക്തം പരിശോധിച്ചപ്പോൾ […]
ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അമേരിക്ക അടച്ചു
ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അമേരിക്ക ഔദ്യോഗികമായി അടച്ചു. ഫലസ്തീനികളുടെ എംബസിയായാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എംബസിയുടെ നിര്‍ദേശപ്രകാരം ഫലസ്തീന്‍കാര്യ വിഭാഗമാണ് ഈ മേഖലയുടെ കാര്യങ്ങള്‍ നിരീക്ഷിക്കുക. ഫലസ്തീന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനത്തെ ഇസ്രയേല്‍ എംബസിയില്‍ ലയിപ്പിക്കാനാണ് തീരുമാനം. ജറുസലേമിലെ കോണ്‍സുലേറ്റ് ദശകങ്ങളായി ഫലസ്തീനു വേണ്ടിയുള്ള എംബസിയെന്ന മട്ടിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ചില സുപ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് അറിയിക്കുന്നത്. എന്നാല്‍ ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗസ എന്നിവിടങ്ങളിലെ നയങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്നും അറിയിക്കുന്നു. എന്നാല്‍ അമേരിക്കയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവും […]












