India Kerala

നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു. ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് […]

India Kerala

‘സപ്ലൈകോ കടുത്ത പ്രതിസന്ധിയിൽ’; വിപണി വില മൂന്ന് മാസത്തിനിടെ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി ജിആർ അനിൽ

സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയുടെ ഉപദേശം ഉൾപ്പടെ തേടി. അതിൻ്റെ അടിസ്ഥാനത്തിലാണ് സബ്സിഡി കുറയ്ക്കാൻ തീരുമാനിച്ചത്. വിപണി വില മൂന്ന് മാസത്തിനിടെ പരിശോധിച്ച് വില നിശ്ചയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 2016 ലാണ് സപ്ലൈകോ വില കുറച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചത്. അത് ഇത്ര കാലവും തുടരുന്നു. ജനങ്ങൾക്ക് അധികം പ്രയാസപ്പെടുത്താതെ വിലവർധന ബാധിക്കാതെ സാധനങ്ങൾ നൽകും. മാർക്കറ്റ് വിലയുടെ 35% വിലക്കുറച്ച് 13 ഇനങ്ങൾ നൽകും. വിപണി […]

Gulf

യുഎഇ പ്രധാനമന്ത്രിയുടെ ’MY STORY’ 50 വർഷത്തെ 50 ഓർമ്മകൾ പുസ്തകം നരേന്ദ്രമോദിക്ക് കൈമാറി

50 വർഷത്തെ സേവന കാലയളവിനിടയിലെ 50 ഓർമ്മകൾ പങ്കിടുന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. നരേന്ദ്രമോദിക്ക് ആശംസകൾ കുറിച്ചുകൊണ്ടുള്ള പുസ്തകം യുഎഇ പ്രധാനമന്ത്രി നേരിട്ട് കൈമാറുകയായിരുന്നു. തുടർന്ന് ഇതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.യുഎഇയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി യുഎഇ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ജെബെൽ അലിയിൽ ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്തത്.യുഎഇ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ പുസ്തകം നൽകി. […]

Cricket Sports

നീണ്ട കാത്തിരിപ്പിനൊടുവിൽ സർഫറാസ് ഖാന് അരങ്ങേറ്റം, ധ്രുവ് ജുറേലും ടീമിൽ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി സർഫറാസ് ഖാനും ധ്രുവ് ജുറേലും അരങ്ങേറും. ഇന്ത്യൻ നിരയിൽ ആകെ നാല് മാറ്റങ്ങളും ഇംഗ്ലണ്ട് നിരയിൽ ഒരു മാറ്റവുമാണുള്ളത്. അക്സർ പട്ടേൽ, മുകേഷ് കുമാർ, കെഎസ് ഭരത്, ശ്രേയാസ് അയ്യർ എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ യഥാക്രമം അക്സറിനും മുകേഷിനും പകരക്കാരായപ്പോൾ ജുറേലും സർഫറാസും യഥാക്രമം ഭരതിനും ശ്രേയാസിനും പകരക്കാരായി […]

India Kerala

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; സുപ്രിം കോടതി നിർദ്ദേശപ്രകാരം കേന്ദ്രസർക്കാരുമായുള്ള ചർച്ച ഇന്ന്

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സുപ്രിം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ സംഘം പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള മറ്റു പ്രതിനിധികൾ. കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹർജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു […]

India National

തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്

തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ ആക്ട്, ആദായനികുതി നിയമം തുടങ്ങി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്താണ് പദ്ധതി നടപ്പാക്കിയത്. സ്റ്റേറ്റ് ബേങ്കിന്റെ പ്രത്യേക ശാഖകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ […]

India Kerala

കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

ഗവർണ്ണർ നാമ നിർദേശം ചെയ്ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർവകലാശാലയിലെ 7 സെനറ്റ് അംഗങ്ങൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം എന്നിവിടങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നു. സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഇടതു സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല […]

India Kerala

കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. യുഡിഎഎഫിലെ സീറ്റ് ചർച്ചകൾ പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. ഇന്നലെ യുഡിഎഫുമായുള്ള അവസാന ചർച്ച നടന്നിരുന്നില്ല. എങ്കിലും സീറ്റ് കേരള കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. ഇക്കാര്യത്തിൽ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പിജെ ജോസഫ് പ്രഖ്യാപനം നടത്തും. ഫ്രാൻസിസ് ജോർജിന് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്നത്. എന്നാൽ കെ എം മാണിയുടെ മരുമകൻ എംപി ജോസഫ് അടക്കം സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

India National

ഡൽഹി ചലോ സമരം: കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഇന്ന്

ഡൽഹി ചലോ സമരം, കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഇന്ന് വൈകിട്ട് ചണ്ഡീഗഢിൽ നടക്കും. കർഷകരുമായി സർക്കാർ നടത്തുന്ന മൂന്നാമത്തെ ചർച്ചയാണിത്. സമരം പരിഹരിക്കുന്നതിനായി കർഷകരും കേന്ദ്രവും തമ്മിൽ ഇന്നലെ നടത്താനിരുന്ന ഓൺലൈൻ ചർച്ച ഇന്നത്തെക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഓൺലൈൻ യോ​ഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ പറ്റാത്തതിനാലാണ് ചർച്ച മാറ്റിവെച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്ക് ചണ്ഡീ​ഗഡിൽ വെച്ച് ചർച്ച നടക്കും. ചർച്ചയിലെ തീരുമാനം അനുസരിച്ച് ഡൽഹിക്ക് പോകുന്നത് തീരുമാനിക്കും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ കർഷക നേതാക്കളെ നേരിട്ട് കണ്ടു. […]

Cricket Sports

ഹിറ്റ്മാൻ തന്നെ നയിക്കും; ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ജയ് ഷാ

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ ജയ് ഷാ. ടീമിനെ രോഹിത് ശർമ തന്നെ നയിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി. 2024 ട്വന്റി 20 ലോകകപ്പിലെ ഫൈനലിൽ ഇന്ത്യൻ ടീം രോഹിത് ശർമയുടെ കീഴിൽ കപ്പുയർത്തുമെന്ന് അദ്ദേ​ഹം പറഞ്ഞു.കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയിൽ ഇന്ത്യക്ക് […]