India Kerala

മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാർഥി പട്ടിക

മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി സംസ്ഥാനത്തെ ബി.ജെ.പി സാധ്യതാ സ്ഥാനാർഥി പട്ടിക തയ്യാറാക്കി. ഓരോ മണ്ഡലത്തിലും മുൻഗണന ക്രമത്തിൽ സ്ഥാനാർഥികളുടെ പട്ടിക വീതമാണ് നൽകിയിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മറ്റി രണ്ട് ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. എ പ്ലസ് മണ്ഡലങ്ങളായി ബി.ജെ.പി വിലയിരുത്തിയിരിക്കുന്ന പത്തനംതിട്ട,പാലക്കാട് സീറ്റുകൾക്ക് വേണ്ടി പല മുതിർന്ന നേതാക്കളും അവകാശവാദമുന്നയിച്ചു. പത്തനംതിട്ടയിൽ പി.എസ് ശ്രീധരൻ പിള്ളക്ക് പുറമേ എം.ടി രമേശും കെ.സുരേന്ദ്രനും അവകാശവാദമുന്നയിച്ചു. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറും രംഗത്തെത്തി. തർക്കം നീണ്ടതോടെ യോഗത്തിനെത്തിയ ദേശീയ […]

India Kerala

പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി എറണാകുളത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി. ബി.ജെ.പി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന മേജര്‍ രവി ആദ്യമായാണ് ഇടത് വേദിയിലെത്തുന്നത്. പി.രാജീവിനെ തെരഞ്ഞെടുത്താല്‍ നാടിന് എന്ത് ഗുണമുണ്ടാകും എന്നതാണ് താന്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുണ്ടായ കാരണമെന്ന് വ്യക്തമാക്കിയാണ് മേജര്‍ രവി സംസാരിച്ചു തുടങ്ങിയത്. താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ടെന്നും മേജര്‍ രവി തുറന്നടിച്ചു. പല രാജ്യസഭാ എം.പിമാരും പെന്‍ഷന്‍ കാശ് വാങ്ങാന്‍ മാത്രം […]

India Kerala

പി.ജെ ജോസഫിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി

പി.ജെ ജോസഫിന് കോട്ടയം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.എം ജോർജാണ് രാജിവെച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച പി.ജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് തന്നെ രംഗത്ത് എത്തിയിരുന്നു. തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാവില്ലെന്നും തനിക്ക് സീറ്റ് നിഷേധിച്ചത് നീതിപൂര്‍വമായ തീരുമാനമല്ലെന്നും, ജില്ല മാറി മത്സരിക്കുന്നുവെന്ന […]

India Kerala

ബോണക്കാട് തീര്‍ഥാടനവിലക്ക്; കേസുകളില്‍ ബിഷപ്പിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു

ബോണക്കാട് തീര്‍ഥാടനവിലക്കിനെതിരായ സമരത്തിലെ കേസുകളില്‍ ലത്തീന്‍ രൂപതാ ബിഷപിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നിലപാട് തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കേരള ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ നെയ്യാറ്റിന്‍കര പ്രസിഡന്റ് മീഡിയവണിനോട് പറഞ്ഞു. ബോണക്കാട് കുരിശുമലയില്‍ വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് തീര്‍ഥാടനത്തിന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് തീര്‍ഥാടനം നടത്താന്‍ വിശ്വാസികള്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍പ്രതിഷേധങ്ങളും നടന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പും പൊലീസ് […]

World

കുവൈത്തിൽ സർക്കാർ മേഖലയിലെ സ്വദേശിവത്ക്കരണ നടപടികൾ ഏപ്രിൽ ഒന്ന് മുതൽ

കുവൈത്തിൽ സർക്കാർ മേഖലയിലെ സ്വദേശിവത്ക്കരണ നടപടികൾ സമയബന്ധിതമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കണമെന്നു സിവിൽ സർവീസ് കമ്മീഷൻ നിർദേശം നല്‍കി. എല്ലാ സർക്കാർ വകുപ്പുകള്‍ക്കും നിർദേശം ബാധകമാണെന്നും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. സിവിൽ സർവ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സമയബന്ധിതമായി സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽനിന്ന് ഒഴിവാക്കപ്പെടുന്ന വിദേശികൾക്ക് ഇതിനകം വിവരം നൽകിയിട്ടുണ്ട്. മരവിപ്പിക്കേണ്ട തസ്തികകൾ ഏതൊക്കെയാണെന്നും പിരിച്ചു […]

World

എത്യോപ്യന്‍ വിമാനാപകടം; അന്വേഷണം ആരംഭിച്ചു

എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 2018 ഒക്ടോബറില്‍ ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചതിന് സമാനമായ അപകടമാണ് കഴിഞ്ഞ ദിവസമുണ്ടായത്. 2018 ഒക്ടോബര്‍ 29നാണ് ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്ന് വീണ് 189 പേര്‍ മരിച്ചത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് പിന്നീട് കണ്ടെത്തി. എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. പുതിയ വിമാനം, നല്ല കാലാവസ്ഥ, വ്യക്തമായ കാഴ്ച എന്നിവയെല്ലാം ഉണ്ടായിട്ടും ടേക്ക് […]

India National

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി സൂചന

പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൂചന. ത്രാലില്‍ ഇന്നലെ സുരക്ഷാ സേന വധിച്ച ഭീകരരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുല്‍വാമയില്‍ 40 ജവാന്മാരെ കൊലപ്പെടുത്തിയ ആക്രമണം ആസൂത്രണം ചെയ്തത് മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടത്തിയ ആദില്‍ഖാന്‍ നിരവധി തവണ ഇയാളെ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. ഈ കണ്ടെത്തലിന് പിന്നാലെയാണ് […]

India Kerala

പള്ളിത്തര്‍ക്കത്തിന് കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കള്‍, സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് കോടതി

പള്ളിത്തര്‍ക്കത്തിന് പ്രധാന കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കളെന്ന് ഹൈക്കോടതി. സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. പാലക്കാടുള്ള ഒരു പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് വാക്കാലുള്ള പരാമര്‍ശം. ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സമിതി പള്ളികളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. പള്ളികള്‍ സ്മാരകങ്ങളാക്കിയാലും ആരാധനയ്ക്ക് തടസ്സമുണ്ടാവില്ലെന്നും ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തി.

India Kerala

പി.ജെ ജോസഫിന് സീറ്റില്ലെന്ന് സൂചന; തോമസ് ചാഴിക്കാടനോ പ്രിൻസ് ലൂക്കോസോ സ്ഥാനാര്‍ഥിയായേക്കും

കേരളാ കോണ്‍ഗ്രസിന്‍റെ കോട്ടയം ലോക്സഭാ സീറ്റ് പി.ജെ ജോസഫിന് നല്‍കില്ലെന്ന് സൂചന. തോമസ് ചാഴിക്കാടനോ പ്രിന്‍സ് ലൂക്കോസോ സ്ഥാനാര്‍ഥിയായേക്കും. ജോസഫിന് സീറ്റ് നല്‍കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയായി കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്ന് നേതാക്കള്‍ മാണിയെ നേരിട്ടറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ.എം മാണി കേരള കോണ്‍ഗ്രസ് കോട്ടയം മണ്ഡലം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പി.ജെ ജോസഫിനെതിരെ എതിര്‍പ്പ് ഉയര്‍ന്നത്. കോട്ടയം ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവര്‍ സീറ്റ് മാണി വിഭാഗത്തിന് വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഏഴ് […]

Health

ചൂടുകാലമല്ലേ; മ്മ്ക്ക് ഓരോ ഉപ്പിട്ട നാരങ്ങാവെള്ളം കാച്ചിയാലോ

ചൂട് കനത്തുകൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ചൂടുകാലത്ത് ദാഹം കൂടും. ഈ സമയത്ത് ഉപയോഗിക്കാവുന്ന ദാഹശമനികളില്‍ ഒന്നാണ് നാരങ്ങാവെള്ളം അതും ഉപ്പിട്ടത്. ഉപ്പിട്ട നാരങ്ങാവെള്ളം വളരെ ലളിതമായി വീട്ടില്‍തന്നെ ഉണ്ടാക്കാവുന്നതാണ്. നിര്‍ജ്ജലീകരണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഉപ്പിട്ട നാരങ്ങാവെള്ളം സഹായിക്കും. ചൂടുകാലത്ത് ശരീരം ധാരാളമായി വിയര്‍ക്കും വിയര്‍പ്പിലൂടെ സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടമാകും. അതുകൊണ്ടുതന്നെ ഉപ്പിലൂടെ വേണം ആവശ്യമായ ലവണങ്ങള്‍ ശരീരത്തിലെത്താന്‍. അതിനാല്‍ […]