എല്ലാത്തവണത്തെയും പോലെ ഇത്തവണയും സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ലതിക സുഭാഷ്. മൂന്ന് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. സീറ്റ് കുറഞ്ഞെന്ന് കരുതി വനിത കോൺഗ്രസ് വിപ്ലവം ഉണ്ടാക്കില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.
Author: Tomy Thondamkuzhy
പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയിൽ പിടിവലി
പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബി.ജെ.പിയിൽ പിടിവലി. സീറ്റിനായി പി.എസ് ശ്രീധരന്‍പിള്ളക്കും കെ സുരേന്ദ്രനും എം.ടി രമേശിനും പുറമെ അൽഫോൺസ് കണ്ണന്താനവും കേന്ദ്ര നേതൃത്വത്തെ ആഗ്രഹം അറിയിച്ചു. വൈകീട്ട് ഡൽഹിയിൽ ചേരുന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പരിഗണിക്കും. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ. അത് ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടക്കായാണ് വടംവലി ശക്തമായിരിക്കുന്നത്. കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, […]
ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഡൽഹി ചർച്ച
ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഡൽഹി ചർച്ച. മൂന്ന് സീറ്റുകളിലെ വിജയ സാധ്യത ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വത്തെ അശ്രയിച്ചെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യം ഉന്നയിച്ച് മത്സരിക്കാൻ സമ്മർദം ചെലുത്തും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിയിൽ ഉണ്ടാകും. ആന്ധ്രയിലുള്ള ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ റെഡ്മി നോട്ട് 7 പ്രോ തീര്‍ന്നു; അടുത്ത വില്‍പ്പന 20ന്
റെഡ്മിയുടെ പുതിയ മോഡലുകളിലൊന്നായ റെഡ്മി നോട്ട് 7 പ്രോ ഇന്നലെ വില്‍പനക്കെത്തിയെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണിന്റെ മുന്തിയ പ്രത്യേകത. ഫ്ളിപ്കാര്‍ട്ട്, എം.ഐ.കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയായിരുന്നു വില്‍പ്പന. നിശ്ചിത എണ്ണമെ ആദ്യ വില്‍പനക്ക് വെക്കൂ. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവയുടെ വില്‍പ്പന പൂര്‍ണമാവുകയായിരുന്നു. ഷവോമി മാനേജിങ് ഡയരക്ടര്‍ മനു കുമാര്‍ ജെയിനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതേസമയം മോഡലിന്റെ പ്രൊഡക്ഷന്‍ വര്‍ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നു. മാര്‍ച്ച് 20നാണ് അടുത്ത വില്‍പ്പന. കഴിഞ്ഞ […]
കോട്ടയം കുഞ്ഞച്ചന്‍ വരുമോ ഇല്ലയോ? ആരാധകരുടെ ആശങ്കയ്ക്ക് വിരാമം
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം നടന്ന് ഒരു വര്‍ഷം കഴിഞ്ഞും പടത്തിന്‍റെ ഒരു വിവരവും ഇല്ലല്ലോ എന്ന് ചോദിച്ച് ട്രോളിയവരോട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ മറുപടി. ചിത്രത്തിനായി അധികം കാത്തിരിക്കേണ്ട, ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് സംവിധായന്‍ പറഞ്ഞത്. മമ്മൂട്ടിയുടെ എക്കാലത്തേയും മെഗാഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. ചിത്രത്തെപ്പറ്റി ഒരു വിവരവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നടത്തി ഒരു വര്‍ഷം […]
മോദി ഏറ്റവുമധികം വഞ്ചിച്ചത് രാജ്യത്തെ കര്‍ഷകരെയെന്ന് രാഹുല്‍
മോദി ഭരണത്തിൽ ഏറ്റവുമധികം വഞ്ചിക്കപ്പെട്ടത് കർഷകരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യ പരിഗണന കൊടുക്കുന്നത് കർഷകർക്കായിരിക്കുമെന്ന് പറഞ്ഞ രാഹുൽ, മോദി ചെയ്ത പോലെ പാഴ്‍വാക്കുകൾ പറഞ്ഞ് ആരെയും പറ്റിക്കില്ലെന്നും വ്യക്തമാക്കി. ഒഡിഷയിൽ നിയമസഭാ-പൊതുതെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് രാഹുൽ ഗാന്ധി. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധപുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസ്. ഈയടുത്ത് പാർട്ടി അധികാരത്തിൽ വന്ന ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വാക്ക് പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ചത്തീസ്ഗഡിൽ അധികാരമേറ്റുടൻ […]
പശ്ചിമബംഗാളില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
പശ്ചിമബംഗാളില്‍ ഇടതു മുന്നണി ഇരുപത്തിയഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരെത്ത പ്രഖ്യാപിച്ച റായ്ഗഞ്ചും മുര്‍ഷിദബാദും ഉള്‍പ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടന്നത്. കോണ്‍ഗ്രസുമായുള്ള ധാരണ നിലനില്‍ക്കുന്നതിനാല്‍ 17 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇരുപത്തിയഞ്ചില്‍ 15 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ബാക്കി പത്ത് സീറ്റുകളില്‍ സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളും മത്സരിക്കും. ബി.ജെ.പി, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുതെന്നതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസുമായി ധാരണയിലാണ് സി.പി.എം മത്സരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് വിജയിച്ച നാല് സീറ്റുകളില്‍ സി.പി.എം […]
ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും
കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. വാരണാസി കൂടാതെ നരേന്ദ്ര മോദി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കണമോയെന്നതിലും യോഗത്തില്‍ തീരുമാനം ഉണ്ടാകും. സംസ്ഥാനങ്ങളിലെ സഖ്യ ചര്‍ച്ചകളായിരുന്നു ഇതുവരെ ബി.ജെ.പിയുടെ ഊന്നല്‍. മഹാരാഷ്ട്രയില്‍ ശിവസേന, തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ, ഉത്തര്‍പ്രദേശില്‍ അപ്നാദള്‍ തുടങ്ങി വിവിധ പാര്‍ട്ടികളെ ബി.ജെ.പി ഒപ്പം ചേര്‍ത്തു കഴിഞ്ഞു. ഇതിന് ശേഷമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി […]
ന്യൂസിലാന്റ് ഭീകരാക്രമണം: മലയാളി യുവതിയെ കാണാതായി
ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന.
‘2019ല്‍ ബി.ജെ.പി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല’
ഇത്തവണ മോദി പാര്‍ലമെന്റില്‍ തിരിച്ച് വന്നാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് എം.പിയും ബി.ജെ.പി വക്താവുമായ സാക്ഷി മാഹാരാജ്. ഇത്തവണ മോദിയെ വൻ മാർജിനിൽ വിജയിപ്പിച്ചാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞ എം.പി, 2024 മുതൽ നമുക്ക് തെരഞ്ഞെടുപ്പ് നേരിടേണ്ട ആവശ്യം വരില്ലെന്നും പറഞ്ഞു. ഉന്നോവോ മണ്ഡലത്തിലെ തെരഞ്ഞെുടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് ഗുരുതരമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. താനൊരു സന്യാസിയാണെന്നും ഭാവി കാര്യങ്ങൾ കാണാൻ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി ഈ ഇലക്ഷൻ, രാജ്യത്തെ അവസാനത്തേതാകുമെന്നും പറഞ്ഞു. എന്നാൽ […]












