സി.പി.എമ്മുമായി കൈകോര്‍ത്ത 2009ലെ പൊന്നാനി പരീക്ഷണത്തിന് ശേഷം പൂന്തുറ സിറാജിലൂടെ പി.ഡി.പി വീണ്ടും പൊന്നാനിയില്‍ മത്സരത്തിന്. അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പി.ഡി.പി ഇത്തവണ യു.ഡി.എഫ് വോട്ടില്‍ നോട്ടമിട്ടാണ് വോട്ട് ചോദിച്ചിറങ്ങുന്നത്. നിലവില്‍ പ്രഖ്യാപിച്ച അഞ്ച് മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി മത്സരിക്കാന്‍ പി.ഡി.പി തീരുമാനിച്ചിട്ടുണ്ട്. പൊന്നാനിയിലെ ലീഗ് കോട്ടയില്‍ ചെറിയ വിള്ളലെങ്കിലും വീഴ്ത്താന്‍ കഴിയുമോയെന്ന് നോക്കാനാണ് ഇത്തവണ പൂന്തുറ സിറാജ് അങ്കത്തിനിറങ്ങുന്നത്. പി.ഡി.പിക്കും ചിലതൊക്കെ ചെയ്യാനുണ്ടെന്ന് വിളിച്ചറിയിക്കുന്ന തരത്തിലുള്ള റോഡ് ഷോയോടെ […]
Author: Tomy Thondamkuzhy
രാഷ്ട്രീയ പാര്‍ട്ടികളുടെ അവഗണനയില്‍ പ്രതിഷേധം; ഗോത്രവർഗ കൂട്ടായ്മ വയനാട്ടില്‍ മത്സരിക്കുന്നു സംസ്ഥാന ചെയർമാൻ ബി
ഗോത്രവർഗ കൂട്ടായ്മ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന ചെയർമാൻ ബിജു കാക്കത്തോടാണ് സ്ഥാനാർഥി. മണ്ഡലത്തിലെ ആദിവാസി, ദലിത് വോട്ട് ലക്ഷ്യമിട്ടാണ് ഗോത്രവർഗ കൂട്ടായ്മയുടെ സ്ഥാനാർഥി പ്രഖ്യാപനം. വയനാട്ടിലെ ആദിവാസി വോട്ടുകളില്‍ കണ്ണുനട്ടാണ് ഗോത്രവർഗ കൂട്ടായ്മ സ്വന്തമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ ഗോത്ര ജില്ലാ സെക്രട്ടറി കൃഷ്ണൻ കാര്യമ്പാടിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തിലെ കോളനികൾ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുക. ഗോത്ര വർഗക്കാർക്ക് സ്വാധീനമുള്ള വയനാട്ടിലെ മൂന്ന് മണ്ഡലങ്ങൾക്ക് പുറമെ മലപ്പുറത്തെ നിലമ്പൂര്‍ […]
പപ്പാ…കമോണ്‍ പപ്പാ…..; ധോണി ക്രീസിലെത്തിയപ്പോള്‍ മകള്‍ സിവ
മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവയെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പാട്ട് പാടിയും ഡാന്‍സ് ചെയ്തും ഇതിനകം തന്നെ സിവ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇടയ്ക്ക് മലയാളം പാട്ട് പാടി മലയാളികളെയും കയ്യിലെടുത്തു ഈ കുഞ്ഞു സിവ. ഐ.പി.എല്ലില്‍ ഇന്നലെ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരത്തിലും സിവ തരംഗമായി. മത്സരം വീക്ഷിക്കാന്‍ അമ്മ സാക്ഷിക്കൊപ്പം സിവയുമുണ്ടായിരുന്നു. ധോണി ക്രീസിലേക്ക് എത്തിയപ്പോഴായിരുന്നു സിവ, പപ്പയെ വിളിച്ചത്. പപ്പാ, കമോണ്‍ പപ്പാ എന്ന് ഇരിപ്പിടത്തില്‍ കയറി വിളിക്കുന്ന സിവയുടെ […]
മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്ന ഹരജി കോടതി തള്ളി
ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. തിരക്കഥാകൃതും സംവിധായകനുമായ സജീവ് പിള്ള നൽകിയ ഹർജി എറണാകുളം ജില്ലാ കോടതിയാണ് തളളിയത്. മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ മാമാങ്കം സിനിമയുടെ പൂർണാവകാശം സജീവ് പിള്ള നിർമ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി. തിരക്കഥയ്ക്ക് ഉൾപ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തിൽ […]
ജോസ് കെ മാണിയെ തടഞ്ഞ പിറവത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസ് തര്‍ക്കം താഴെ തട്ടില്‍ രൂക്ഷം. ജോസ് കെ മാണി എം പിയെ തടഞ്ഞ പിറവത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്ത്. കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിഷേധം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷവും കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ രൂക്ഷമാണ്. പിറവത്തെത്തിയ ജോസ് കെ മാണിയെ തടഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍ […]
കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായി
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായി. വിവിധ പരീക്ഷകളെഴുതിയ 45 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നു കൃത്യമായി സര്‍വകലാശാലയില്‍ എത്തിച്ച ഉത്തരക്കടലാസുകള്‍ എങ്ങനെ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി ഉയര്‍ന്നു. ഗവ. കോളജ് കാര്യവട്ടം, യൂണിവേഴ്സിറ്റി കോളജ്, ഗവ. കോളജ് കാഞ്ഞിരംകുളം, എസ്ഡി കോളജ് ആലപ്പുഴ, രാജധാനി കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, നാഷനല്‍ കോളജ് അമ്ബലത്തറ എന്നിവിടങ്ങളില്‍ ബിഎ, ബിഎസ്‌സി, എംഎസ്‌സി, ബിടെക് പരീക്ഷകളെഴുതിയവരുടെ […]
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം; മരണത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ ഇപ്പോഴും ചോദ്യചിഹ്നം
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുന്നു. മരണം നടന്ന് മൂന്നു പതീറ്റാണ്ട് ആകുമ്ബോഴും മരണത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ മാത്രം ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് അഭയ കൊല്ലപ്പെട്ടത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഏവരെയും ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷണം നടത്തിയത്. ലോക്കല്‍ പോലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്ബതര മാസവുമാണ് അന്വേഷണം […]
താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് പി.ജയരാജന്‍
താന്‍ മാത്രമല്ല ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍. ഒഞ്ചിയം മേഖല കേന്ദ്രീകരിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമര്‍ശം. ബി.ജെ.പിയുടെ വോട്ട് നേടാനുള്ള യു.ഡി.എഫിന്റെ പാലമാണ് ആര്‍.എം. പിയെന്നും ജയരാജന്‍ പറഞ്ഞു. ആര്‍.എം.പിയുടെ ശക്തികേന്ദ്രമായ ഓര്‍ക്കാട്ടേരി, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പി.ജയരാജന്റെ ഇന്നത്തെ പര്യടനം. യു.ഡി.എഫ് അക്രമരാഷ്ട്രീയം പറഞ്ഞ് പ്രചരണം നടത്തുന്ന വടകരയില്‍ അതിനെ പ്രതിരോധിച്ചായിരുന്നു പി.ജയരാജന്റെ പ്രസംഗം. താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി […]
പ്രശസ്ത സാഹിത്യകാരി അഷിത അന്തരിച്ചു
പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്. ഇടശ്ശേരി, ബഷീർ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍,അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, കല്ലുവെച്ച നുണകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ മുതൽ നാമനിർദേശ പത്രിക നൽകാം
ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ സംസ്ഥാനത്ത് നാളെ മുതൽ നാമനിർദേശ പത്രിക നൽകാം. ഏപ്രിൽ 4 വരെ പത്രികകൾ സ്വീകരിക്കും. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥി ചിത്രം ഏകദേശം വ്യക്തമായതിന് പിന്നാലെ കേരളത്തിൽ തെരഞ്ഞെടുപ്പ് രംഗം പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. നാമനിർദേശ പത്രികകൾ നാളെ മുതൽ നൽകിത്തുടങ്ങാം. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. ഏപ്രിൽ 4 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വരണാധികാരിയായ ജില്ലാ കലക്ടർമാർക്കാണ് […]












