കോഴിക്കോട് നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍. ശരീരം സ്വയം പ്രതിരോധ ശേഷി ആര്‍ജിച്ചതിനാലാണ് മൂന്നു പേരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് പേരില്‍ കൂടി നിപ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിക്കുകയാണ് ലേഖനം. കഴിഞ്ഞ വര്‍ഷം 18 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 279 പേരുടെ […]
Author: Tomy Thondamkuzhy
ഫോണി ചുഴലിക്കാറ്റില്‍ മരണം എട്ടായി
ഒഡീഷ തീരത്ത് വീശിയടിച്ച ഫോണി ചുഴലിക്കാറ്റില്‍ മരണം എട്ടായി. ഫോണി ബംഗാള്‍ തീരത്തേക്ക് കടന്നിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. കൊല്‍ക്കത്തയില്‍ നിന്നുള്ള ഇരുനൂറോളം വിമാന സർവീസുകൾ നിര്‍ത്തി വെച്ചിട്ടുണ്ട്. ഫോണിയെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു. ഇന്നലെ രാവിലെയാണ് ഫോണി ഒഡീഷാ തീരത്തെത്തത്. ഫോണിയെ തുടര്‍ന്ന് വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയുടെ […]
സര്‍ജിക്കല്‍ സ്ട്രെെക്കില്‍ ഉടക്കി കോണ്‍ഗ്രസ് ബി.ജെ.പി വാക്പോര്
മിന്നലാക്രമണത്തെ ചൊല്ലി കോൺഗ്രസ് – ബി.ജെ.പി വാക്പോര് രൂക്ഷം. കോണ്‍ഗ്രസിന്റെ മിന്നലാക്രമണം തീവ്രവാദികള്‍ പോലുമറിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന സൈന്യത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. യു.പി.എ കാലത്ത് ആറ് തവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നും പക്ഷെ അതൊന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിച്ചില്ലെന്നും ഇന്നലെ കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മിന്നലാക്രമണത്തെ ആദ്യം പരിഹസിച്ച കോണ്‍ഗ്രസ്, തന്റെ സര്‍ക്കാരിന് കിട്ടുന്ന അംഗീകാരം കണ്ടാണ് വ്യാജ അവകാശവാദം ഉന്നയിക്കുന്നതെന്ന് മോദി പരിഹസിച്ചു. യു.പി.എ കാലത്തെ മിന്നലാക്രമണത്തെ പരിഹാസിച്ച മോദി, […]
ഫോണി കിഴക്കന്‍ തീരത്തേക്ക്; ഒഡീഷയില്‍ 3 മരണം
ഫോണി ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തോട് അടുക്കുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഒഡീഷയില്‍ മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ ചുഴലികാറ്റിന്‍റെ വേഗത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. പശ്ചിമബംഗാള്‍ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി തീരപ്രദേശമായ ഖരഖ്പൂരില്‍ തങ്ങി ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പുരിയില്‍ ആഞ്ഞടിച്ച ഫോണി ചുഴലിക്കാറ്റിന്‍റെ വേഗത അതീവ തീവ്ര അവസ്ഥയില്‍ നിന്ന് തീവ്രതയേറിയ വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ അപകടങ്ങളില്‍ ഒഡീഷയില്‍ മൂന്ന് പേര്‍ മരിച്ചു. വ്യാപകമായി മരങ്ങള്‍ […]
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500ല്‍ 499 മാര്‍ക്ക്; സോഷ്യല്‍ മീഡിയ കാരണം ഒരു മാര്‍ക്ക് കുറഞ്ഞെന്ന് പ്ലസ്ടുകാരി ഹന്‍സിക ശുക്ല
സി.ബി.എസ്.ഇ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ലക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നപ്പോള്‍ ഇംഗ്ലീഷ് ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ്. ഇംഗ്ലീഷിന് ഒരു മാര്‍ക്ക് നഷ്ടമായ ഹന്‍സിക കുറ്റപ്പെടുത്തുന്നത് സമൂഹ മാധ്യമങ്ങളെയാണ്. സ്വന്തമായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉള്ള ഹന്‍സിക പറയുന്നത് ‘ഓണ്‍ലൈന്‍ ചാറ്റിങ്ങിനും മറ്റു ഗെയിംസിനും വേണ്ടി സമയം കളഞ്ഞില്ലായിരുന്നെങ്കില്‍ എനിക്ക് ആ ഒരു മാര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു’ എന്നാണ്. ഗാസിയാബാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹന്‍സികക്ക് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ […]
പ്രണയം നടിച്ച് പീഡനം; അറസ്റ്റിലായവരില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും
പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തൃശൂര്‍ കൊരട്ടിയില്‍ ഡി വൈ എഫ് ഐ പ്രാദേശിക നേതാവുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ മറ്റത്തൂര്‍ ബ്ളോക്ക് കമ്മിറ്റി അംഗം ശ്രീകാന്ത്, കുളത്തൂര്‍ സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് സന്ദീപ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശ്രാകാന്തിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയുമായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
താനൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ അഞ്ചുടിയിലെ രണ്ട് ലീഗ് പ്രവർത്തർക്കാണ് വെട്ടേറ്റത്. നഗരസഭ കൗൺസിലർ സി.പി സലാം, എ.പി മൊയ്തീൻ കോയ എന്നിവർക്കാണ് വെട്ടേറ്റത്. പ്രദേശത്തെ നാല് വീടുകളും തകർക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മൊണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.
എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ക്കെതിരെ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ കുറിപ്പ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കത്തില്‍ പറയുന്നത്. സംഘടനാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. അപകടനില തരണം ചെയ്ത പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയായ ആറ്റിങ്ങല്‍ സ്വദേശിനിയെ ഇന്ന് രാവിലെയാണ് കോളേജിലെ റസ്റ്റ് റൂമില്‍ കൈഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ കുട്ടിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് […]
കെവിന്‍ കൊലപാതക കേസില്‍ നിര്‍ണായക തെളിവ് കോടതിയില്‍
കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതിന് കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍. കെവിനെ കൊലപ്പെടുത്താമെന്ന് ഒന്നാം പ്രതി ഷാനു, പിതാവ് ചാക്കോയ്ക്ക് കൈമാറിയ വാട്സ് ആപ്പ് സന്ദേശം കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസിന്റെ ആദ്യഘട്ട വിസ്താരം പൂര്‍ത്തിയായി. പ്രധാന പ്രതികളായ ഷാനുവിന്റെയും ചാക്കോയുടേയും അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ ഉണ്ടായിരുന്ന മഹസര്‍ സാക്ഷിയുടെ വിസ്താരത്തിനിടെയാണ് കേസിലെ നിര്‍ണായക തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. കൊലപാതകം നടത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. ഷാനു […]
ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌ക്’ മെയ് 31-ന് പുറത്തിറങ്ങും
ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. പോസ്റ്റ്-പ്രൊഡക്ഷന്‍ പൂര്‍ത്തിയായ സിനിമ മെയ് 31-ന് പുറത്തിറങ്ങും. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ ശീതള്‍ നായികയാകുന്നു. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഈണങ്ങളൊരുക്കുന്നത് ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം അന്‍സര്‍ ഷാ കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ് […]












