India Kerala

ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി; യുവാവിന്റെ നില തൃപ്തികരം

നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി ബാധിച്ചതായി ആരോഗ്യ മന്ത്രി. ഇവരില്‍ ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രേവേശിപ്പിച്ചു. നിപ സ്ഥിരീകരിച്ചുവെന്ന് അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആറ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലെത്തിയതായും മന്ത്രി അറിയിച്ചു. നിപ വൈറസ് ബാധിച്ച യുവാവിനെ പരിചരിച്ച രണ്ട് നഴ്സുമാർക്ക് പനിയുണ്ട്. യുവാവുമായി അടുത്തിടപഴകിയ സുഹ്യത്തും കുടുംബാംഗവുമാണ് പനി ബാധിച്ച മറ്റുള്ളവര്‍. ഇവർക്ക് […]

Cricket Sports

ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ജയം

ലോകകപ്പ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് 14 റണ്‍സ് ജയം. 349 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജോ റൂട്ടും ജോസ് ബട്‌ലറും സെഞ്ച്വറി നേടിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ആദ്യ മത്സരത്തില്‍ അടി പതറിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് പാക് ടീം നടത്തിയിരുന്നത്. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 348 റണ്‍സ് നേടിയത്. 84(62 പന്തില്‍) റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും 55(44 പന്തില്‍) റണ്‍സ് നേടിയ നായകന്‍ […]

Entertainment

സുഡാനി ഫ്രം നൈജീരിയക്ക് റഷ്യന്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ അംഗീകാരം

നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് റഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. പ്രേക്ഷക അവാര്‍ഡാണ് റഷ്യയില്‍ നടന്ന ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയത്. ഹാപ്പി അവേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു തിയേറ്ററില്‍ പുറത്തിറങ്ങിയത്. സൗബിന്‍ ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്‍മയെയും കാല്‍പ്പന്ത് ആവേശത്തെയും ആവോളം പകര്‍ത്തിയ ചിത്രമായിരുന്നു. നായകനായ സൗബിന്‍ […]

India Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; നിര്‍ണ്ണായക നീക്കവുമായി ജോസ് കെ. മാണി വിഭാഗം

കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ നിര്‍ണ്ണായക നീക്കവുമായി ജോസ് കെ. മാണി വിഭാഗം. സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫിന് നിവേദനം നല്കി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നാലിലൊന്ന് 127 സംസ്ഥാന സമിതി നേതാക്കള്‍ ഒപ്പിട്ട നിവേദനം പി.ജെ ജോസഫിന് ജോസ് കെ.മാണി വിഭാഗം നല്കിയത്. എം.എല്‍.എമാരായ റോഷി അഗസ്റ്റിനും […]

India National

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. രാജസ്ഥാനിലെ ചുരുവിൽ താപനില 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വരുംദിവസങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി അടക്കമുള്ള ഇടങ്ങളിൽ ഇതിനോടകം തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു .വരുന്ന രണ്ടു ദിവസങ്ങളിലും പലയിടങ്ങളിലും ഉഷ്ണതരംഗം അതിരൂക്ഷമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത് . ഉത്തരേന്ത്യയിൽ പൊതുവേ, ഉടനെയൊന്നും ചൂടിന് ശമനം ഉണ്ടായേക്കില്ല. ഞായറാഴ്ച 48. 9 ഡിഗ്രി സെൽഷ്യസ് ആയിരുന്ന രാജസ്ഥാനിലെ […]

India National

ഉത്തര്‍പ്രദേശില്‍ എസ്.പിയെ തള്ളി ബി.എസ്.പി

ഉത്തര്‍പ്രദേശില്‍ എസ്.പിയുമായുള്ള സഖ്യം തുടരേണ്ടതില്ലെന്ന് ബി.എസ്.പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ഗുണം ചെയ്തില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 11 നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന ബി.എസ്.പിയുടെ ജനപ്രതിനിധി സഭാ യോഗത്തില്‍ തീരുമാനമായി. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ അവലോകനം ചെയ്യാനായി ഡല്‍ഹിയില്‍ ബി.എസ്.പി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ആസന്നമായ അസംബ്‌ളി ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള തീരുമാനം മായാവതി കൈകൊണ്ടത്. പാര്‍ലമെന്റംഗങ്ങളായി മത്സരിച്ചു ജയിച്ച എം.എല്‍.എമാര്‍ രാജിവെക്കുന്ന 11 സീറ്റുകളിലാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. കഴിഞ്ഞ നിരവധി […]

India National

ദേശീയ വിദ്യാഭ്യാസ കരട് നയം തിരുത്തി കേന്ദ്രം

ത്രിഭാഷ പഠനവുമായി ബന്ധപ്പെട്ട നിര്‍ദേശം വിവാദമായതോടെ കേന്ദ്രം ദേശീയ വിദ്യാഭ്യാസ കരട് നയം തിരുത്തി. ത്രിഭാഷ പഠനം നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കി പുതിയ നയ രേഖ മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റേതെങ്കിലും പ്രാദേശിക ഇന്ത്യന്‍ ഭാഷയും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും നിര്‍‍ബന്ധമാക്കണമെന്നതായിരുന്നു ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം. തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ് ഹിന്ദി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നത്. നിലവില്‍ മാതൃഭാഷയും ഇംഗ്ലീഷുമാണ് ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍‍ […]

India National

പരാതി പറയാനെത്തിയ സ്ത്രീയെ തൊഴിച്ച് ബി.ജെ.പി എം.എല്‍.എ

കുടിവെള്ള ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ വാര്‍ഡ് മെമ്പറെ എം.എല്‍.എ മര്‍ദിക്കുന്ന വീഡിയോ പുറത്ത്. ഗുജറാത്തിലെ നരോദയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ബല്‍റാം തവാനിയാണ് നീതു തേജ്‍വനിയെന്ന മെമ്പറെ പൊതുജനമധ്യത്തില്‍ മര്‍ദിച്ചത്. 20 സ്ത്രീകള്‍ക്കൊപ്പമാണ് എന്‍.സി.പി നേതാവായ നീതു എം.എല്‍.എയുടെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കാന്‍ എത്തിയത്. തവാനി സ്ത്രീയെ തൊഴിക്കുന്നതും മര്‍ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം വിവാദമായതോടെ എം.എല്‍.എ നീതുവിന്‍റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞു. നീതുവിനെ കൊണ്ട് രാഖി കെട്ടിച്ചതിന് ശേഷമാണ് എം.എല്‍.എ […]

India Kerala

നിപയില്‍ ജാഗ്രതയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. രോഗികളെ കാണാനെത്തുന്നവര്‍ സന്ദര്‍ശനം നിയന്ത്രിക്കണമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവിദഗ്ദരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. പനി ബാധിച്ചെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം. കൂടുതല്‍ പരിശോധന ആവശ്യമായി വരുന്നവര്‍ക്ക് അതിനുള്ള സൌകര്യമൊരുക്കും. ഏതെങ്കിലും നിപ സംശയാസ്പദമായ കേസുകള്‍ കണ്ടെത്തുകയാണെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ഇതിനായി ഏഴ് ഐസൊലേഷന്‍ […]

India Kerala

ആദിവാസിയുടെ ഭൂമി വ്യാജരേഖ ഉണ്ടാക്കി മറിച്ച് വിറ്റു

അട്ടപ്പാടിയില്‍ ആദിവാസി കുടുംബത്തിന്റെ ഭൂമി വ്യാജ രേഖ ഉണ്ടാക്കി മറിച്ചു വിറ്റു.ഭൂമിക്കായി അവകാശവാദം ഉന്നയിക്കുന്ന ആദിവാസി കുടുംബത്തെ ഭൂമാഫിയ ഭീഷണിപ്പെടുത്തി.ആനക്കട്ടിയിലെ സുധീറിന്റെ ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി പലര്‍ക്കായി വിറ്റത്. മിച്ച ഭൂമിയായാണ് സുധീറിന്റെ അമ്മ തങ്കമണിക്ക് 1983ല്‍ 71 സെന്‍റ് ഭൂമി ലഭിച്ചത്. അമ്മയുടെ മരണശേഷം അന്യാധീനപ്പെട്ട ഈ ഭൂമി 18 വര്‍ഷത്തെ പോരാട്ടത്തിനെടുവിലാണ് സുധീര്‍ തിരിച്ചുപിടിച്ചത്.71 സെന്റുള്ള ഭൂമിയില്‍ 61 സെന്റും തിരികെ ലഭിച്ചു. എന്നാല്‍ 10 സെന്റ് ഭൂമി തമിഴ്നാട്ടിലുള്ള വ്യക്തി കയ്യേറി […]