Football Sports

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; പരിക്കേറ്റ സച്ചിൻ സുരേഷ് ദീർഘനാളത്തേക്ക് പുറത്ത്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. താരം ദീർഘനാളത്തേക്ക് ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ട്. 2023-24 ഐഎസ്എൽ സീസൺ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത്. ത്സരത്തിൻ്റെ ആദ്യ പകുതിയിൽ സച്ചിൻ എതിരാളിയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ മലയാളി ഗോൾകീപ്പറെ സ്‌ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിൻ്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണെന്ന് […]

India National

അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. […]

India Kerala

മാസപ്പടി വിവാദം; മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി.ഡി സതീശന്‍

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏതൊക്കെ ഏജന്‍സികള്‍ എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്? CMRL കൂടാതെ മറ്റേതൊക്കെ കമ്പനികൾ എക്സാലോജിക്കിന്‌ മാസപ്പടി നൽകിയിട്ടുണ്ട്? പ്രത്യുപകാരമെന്ന നിലയില്‍ ഈ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങള്‍: 1) മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ […]

India Kerala

‘കുട്ടികളെ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടു പോകുന്ന നാടായി കേരളം’; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ-പൊലീസ് സംവിധാനങ്ങൾ പരാജയം. മന്ത്രിസഭയ്ക്ക് സുരക്ഷ ഒരിക്കലും ഗവർണറെ തടയുന്നവർക്ക് സഹായം നൽകലുമാണ് പൊലീസിൻ്റെ പണിയെന്ന് അദ്ദേഹം 24 നോട് പറഞ്ഞു. തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരി മക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കൊല്ലാതെ സംഭവത്തിന് സമാനമായി തലസ്ഥാനത്തും കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കൊച്ചു കുട്ടികളെ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടു പോകുന്ന […]

India Kerala

‘വയനാട്ടിലെത്തിയത് ജനങ്ങളെ കേൾക്കാൻ, രാഷ്ട്രീയ മുതലെടുപ്പിനല്ല’; എ.കെ ശശീന്ദ്രൻ

വയനാട്ടിലെത്തിയത് ജനങ്ങളെ കേൾക്കാനാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുക്കാനോ വേണ്ടിയല്ല വയനാട്ടിൽ വന്നത്. നേരത്തെ എത്തേണ്ടതായിരുന്നു, പക്ഷേ പല സാങ്കേതിക പ്രശ്നങ്ങൾ കാരണം സാധിച്ചില്ല. മന്ത്രിയുടെ വരവിനേക്കാൾ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിൻ്റെയും പോളിൻ്റെയും വീട്ടിൽ പോകും. വാകേരിയിലുള്ള പ്രജീഷിൻ്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. വയനാട്ടിലെ പ്രതിഷേധത്തിൽ കേസെടുത്തതിൽ അപാകതയില്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു. […]

Entertainment Mollywood Movies

നടന്‍ സുദേവ് നായര്‍ വിവാഹിതനായി

ചലച്ചിത്ര താരം സുദേവ് നായര്‍ വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചടങ്ങിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഹിന്ദി സിനിമയിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ച സുദേവ് 2014ല്‍ ഇറങ്ങിയ ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയില്‍ തുടക്കം കുറിച്ചു. 2014ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം […]

India Kerala

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യത

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുന്നു. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ താപനില വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാണ് താപനില വർധിക്കുമെന്ന മുന്നറിയിപ്പുള്ളത്. സാധാരണ […]

India Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: 4 പതിറ്റാണ്ടിനു ശേഷം കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങുന്നത്

44 വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങുന്നത്. ഈ പോരാട്ടത്തിൽ ഇരുപക്ഷത്തുമുള്ളത് കേരള കോൺഗ്രസുകളിലെ സൗമ്യരായ നേതാക്കൾ. രാഷ്ട്രീയ ജീവിതത്തിൽ സമാനതകൾ ഏറെയുണ്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിനും എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടനും. എൽഡിഎഫിന് വേണ്ടി തോമസ് ചാഴികാടൻ..യുഡിഎഫിന് വേണ്ടി ഫ്രാൻസിസ് ജോർജ്ജ്…രണ്ടു പേരും കോട്ടയത്തിന് കോട്ട കടക്കാൻ കരു നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇരുവർക്കും രാഷ്ട്രീയ ജീവിതത്തിലുള്ള സമാനതകൾ ഏറെ…ബാങ്ക് ജീവനക്കാരായ ഇരുവരും രാഷ്ട്രീയത്തിലേക്ക് വന്നത് അപ്രതീക്ഷിതമായി. കെ.എം […]

India Kerala

വരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ; ക്വലാലംപൂർ, കൊളംബിയ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാമെന്ന് വിമാന കമ്പനികൾ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാന കമ്പനികൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. വിമാനത്താവളത്തിൽ ചേർന്ന യോഗത്തിൽ ക്വലാലംപൂർ, കൊളംബിയ തുടങ്ങിയ ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കാം എന്ന് വിമാനകമ്പനികൾ അറിയിച്ചു. എയർപോർട്ട് ഡയറക്ടർ, എംപിമാർ വിമാനക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് കരിപ്പൂരിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ഉയർന്നു.കണക്കുകൾ നിരത്തിയാണ് ഇക്കാര്യം എംപിമാരും എയർപോർട്ട് ഡയറക്ടർ അവതരിപ്പിച്ചത്. യോഗത്തിൽ എയർ ഏഷ്യ ബർഹാഡ് കരിപ്പൂരിൽ നിന്ന് ക്വലാലംപൂരിലേക്ക് സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചു.ഫിറ്റ്‌സ് എയർ കരിപ്പൂർ ക്വലാലംപൂർ […]

India Kerala

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: പ്രതികളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും ഇഡി ഇന്ന് വിണ്ടും ചോദ്യം ചെയ്യും. രാവിലെ 9.30 ന് ഇരുവരോടും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതികളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വളരെ വിശദമായി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസി വഴി സമാഹരിച്ച പണം പ്രതികൾ വിദേശത്തേക്ക് കടത്തിയതായും സൂചനയുണ്ട്. അതേസമയം, കേസിൽ ഇന്ന് കൂടുതൽ പേരെ ഇഡി ചോദ്യം ചെയ്യും. വിജേഷ് […]