India Kerala

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിൽ എത്തിച്ചേക്കും

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിൽ എത്തിക്കുമെന്ന് സൂചന. ‌ അഖിലിനെ കുത്തിയ ആയുധം ഇതു വരെ കണ്ടെത്തിയിട്ടില്ല. സർവകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതൽ കേസെടുത്തു. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യുണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ […]

India Kerala

യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവം ഒറ്റപ്പെട്ടതല്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവം ഒറ്റപ്പെട്ടതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എൽ.ഡി.എഫ് സർക്കാരിന് തിരുത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോവുകയാണ് വേണ്ടത്, എസ്.എഫ്.ഐയുടെ അക്രമ സമരത്തിന് എതിരെ പ്രതികരിച്ചാൽ അടിച്ച് ഒതുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.

Entertainment

തനിക്ക് ഏറ്റവും കടപ്പാടുള്ളത് സന്തോഷ് പണ്ഡിറ്റിനോട്; ഗ്രേസ് ആന്‍റണി

ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം എന്ന ഒറ്റ ഡയലോഗ് മതി സിമിയെ ഓര്‍ക്കാന്‍’.ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഗ്രേസ്ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോളായി വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം തന്‍റെ കരിയറിലെ ബ്രേക്കിനെ കുറിച്ച് മനസ് തുറക്കുകയാണിപ്പോള്‍. സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്‍റെ പാട്ടുകളും ഇല്ലായിരുന്നുവെങ്കിൽ തനിക്ക് കരിയറിൽ ഇത്രവലിയ ഒരു ബ്രേക്ക് ഉണ്ടാവില്ലായിരുന്നുവെന്ന് താരം പറയുന്നു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ റാഗിങ്ങ് […]

Cricket Sports

ലോകകപ്പിന് കൊടിയിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീം സമ്പാദിച്ചത്…

ലീഗ് സ്റ്റേജിൽ മഴയും, മത്സരം മാറ്റിവെക്കലുമൊക്കെയായി മോശം അഭിപ്രായമായിരുന്നു 2019 ക്രിക്കറ്റ് ലോകകപ്പ് തുടക്കത്തില്‍ സമ്പാദിച്ചത്. മത്സരങ്ങൾ സംവിധാനിച്ചതിനെതിരെ പല മുൻ താരങ്ങളും രംഗത്ത് വന്നു. നിർണായകമായ മത്സരങ്ങളിൽ വില്ലനായി മഴ എത്തിയതും, പോയിന്റ് പങ്കിടേണ്ടി വരികയുമെല്ലാം ചെയ്തു പരമ്പരക്കിടെ. എന്നാൽ കൊട്ടിക്കലാശത്തില്‍, ഇംഗ്ലണ്ട് – ന്യൂസിലാന്റ് ത്രില്ലിംഗ് ഫെെനൽ എല്ലാ പോരായ്മകളേയും കവച്ച് വെക്കുകയായിരുന്നു. 46 ദിവസം നീണ്ടുനിന്ന ലോകകപ്പിന് അവസാനമാകുമ്പോൾ ആരാധകരെ പോലെ, താരങ്ങളെയും തൃപ്തിപ്പെടുത്തി ലണ്ടൻ. ലോകകപ്പിൽ നൽകാവുന്നതിൽ ഏറ്റവും ഉയർന്ന പ്രതിഫലമാണ് […]

India National

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ബി.ജെ.പി

സുപ്രിംകോടതി വിധിക്ക് ശേഷം കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്സിലേക്ക്. കോടതി വിധി വന്നതോടെ സർക്കാർ രൂപീകരണത്തിന് ബി.ജെ.പി തയ്യാറെടുപ്പ് തുടങ്ങി. വിമത എം.എല്‍.എമാരുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അനുകൂലമാണെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. കോൺഗ്രസും ജെ.ഡി.എസും ഇതുവരെ വിധിയോട് പ്രതികരിച്ചിട്ടില്ല. നളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വിമത എം.എല്‍.എമാര്‍ പങ്കെടുക്കില്ല. വിധി വന്ന ശേഷവും വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ ന്യൂനപക്ഷമായ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. വിശ്വാസവോട്ടിൽ […]

India Kerala

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ മാറ്റി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെ മാറ്റി. ഡോ.സി.സി ബാബുവാണ് പുതിയ പ്രിന്‍‌സിപ്പല്‍. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലം മാറ്റത്തെക്കുറിച്ചുള്ള വിശദീകരണം. യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുണ്ടായിരുന്നില്ലെന്നാണ് പ്രധാനവിമര്‍ശം.

India Kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത് കുത്തിപ്പരിക്കേല്‍പിച്ച അഖിലിനെ അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എ.ആര്‍ റിയാസാണ് കമ്മിറ്റി കണ്‍വീനര്‍. അതേസമയം കോളജീയേറ്റ് വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശപ്രകാരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ കൊടികള്‍ അഴിച്ചുമാറ്റി.

India Kerala

കുത്തിയത് ശിവരഞ്ജിത്ത് എന്ന് മൊഴി

യൂണിവേഴ്സിറ്റി കോളേജ് ആക്രമണ കേസിൽ അഖിലിന്റെ മൊഴി രേഖപ്പെടുത്തി. കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്നാണ് അഖില്‍ മൊഴി നല്‍കിയിരിക്കുന്നത്. മുമ്പ് രണ്ട് തവണ തന്നെ ആക്രമിച്ചിരുന്നതായും പൊലീസിനോട് പറഞ്ഞു. നസീം, ആരോമല്‍, ആദില്‍ തുടങ്ങിയവര്‍ പിടിച്ചുനിര്‍ത്തിയെന്നും, എസ്.എഫ്.ഐ നേതാക്കള്‍ക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായും അഖില്‍ പറഞ്ഞു.

Movies

വെള്ളിമൂങ്ങക്ക് ശേഷം ആദ്യരാത്രിയുമായി ബിജുമേനോനും ജിബു ജേക്കബും

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയ താരം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വട്ടക്കായലിന്‍റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന ‘മുല്ലക്കര’ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്ന് […]

Cricket Sports

ബൗണ്ടറി എണ്ണിയല്ല വിജയികളെ തീരുമാനിക്കേണ്ടത്; പരിഹാരം നിര്‍ദേശിച്ച് സച്ചിന്‍

ഇംഗ്ലണ്ട് ലോകകപ്പ് ഫെെനലോടെ ഏറെ വിവാദങ്ങളാണ് സൂപ്പർ ഓവറിനെ ചുറ്റിപ്പറ്റി ഉയർന്ന് വന്നത്. സമനിലയില്‍ കലാശിക്കുന്ന മത്സരത്തിലെ സൂപ്പർ ഓവറും ടെെയിൽ അവസാനിച്ചാൽ, ഏറ്റവും കൂടുതൽ ബൗണ്ടറികൾ അടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നത് യുക്തിക്ക് ചേർന്നതല്ലെന്നായിരുന്നു കളി നിരീക്ഷകരുടെയും, മുൻ താരങ്ങളുടെയും പ്രതികരണം. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ഏറ്റവുമൊടുവിലായി ഈ വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൂപ്പർ ഓവറിലെ ബൌണ്ടറി എണ്ണുന്നതിന് പകരം, മറ്റൊരു സൂപ്പർ ഓവർ കൂടി നൽകലാണ് ഉചിതമായ തീരുമാനമെന്ന് ടെണ്ടുൽക്കർ അഭിപ്രായപ്പെട്ടു. […]