India National

അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തതയില്ലാതെ കോൺഗ്രസ്

അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തതയില്ലാതെ കോൺഗ്രസ്. പ്രവർത്തകസമിതി യോഗം ചേരുന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ല. പാർലമെന്റ് സമ്മേളനം അവസാനിച്ചതിനു തൊട്ടുപിന്നാലെ വ്യാഴാഴ്ച യോഗം ചേരണം എന്നാണ് ഭൂരിപക്ഷാഭിപ്രായം. സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ചർച്ച ചെയ്തശേഷമാകും അന്തിമ തീരുമാനം എടുക്കുക. പ്രതിമാസം പ്രവർത്തക സമിതി ചേർന്ന് പാർട്ടിയെ ശക്തിപ്പെടുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള എ.ഐ.സി.സി തീരുമാനം. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ പോലും പ്രവർത്തക സമിതി ചേരുന്നില്ലെന്നതാണ് നിലവിലെ അവസ്ഥ. അധ്യക്ഷ പദവി തെരഞ്ഞെടുപ്പ്, പ്രവർത്തകസമിതി […]

India National

ഉന്നാവ് പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റുന്നതില്‍ സുപ്രിം കോടതി ഇന്ന് തീരുമാനമെടുക്കും

ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നതില്‍ സുപ്രിം കോടതി ഇന്ന് തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം അമിക്കസ് ക്യൂറി വി.ഗിരി കോടതിയെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. എയിംസിലേക്ക് മാറ്റുന്നതില്‍ ആരോഗ്യപരമായ തടസങ്ങളില്ലെന്ന് ലക്നൗ കിങ് ജോര്‍ജ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുന്നതിലും കോടതി തീരുമാനമെടുക്കും. ഇതേപ്പറ്റിയുള്ള നിലപാട് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതേസമയം സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം 25 ലക്ഷം രൂപ […]

India Kerala

പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം

കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. ഓഫിസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകള്‍ തകർത്തു. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയെന്ന് കോൺഗ്രസ് ആരോപിച്ചു.

India Kerala

ആദ്യമെല്ലാം ലാഭത്തില്‍ പിന്നീട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ സ്റ്റീല്‍ കോംപ്ലക്സ്

1973 ൽ സ്വകാര്യ മേഖലയിൽ ആരംഭിച്ച സ്റ്റീൽ കോംപ്ലക്സ് 1995 ൽ ആണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. ആദ്യമെല്ലാം ലാഭത്തിൽ പ്രവർത്തിച്ച സ്ഥാപനം പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പൂര്‍ണ്ണമായും ഉല്‍പാദനം നിര്‍ത്തിയതോടെ കാട് പിടിച്ച് നശിക്കുകയാണ് ഒരു പൊതുമേഖല സ്ഥാപനം. 1991 മുതല്‍ നഷ്ടത്തിലായിരുന്നു സ്റ്റീല്‍ കോംപ്ലക്സ്. ഉദ്പാദനം ഇല്ലാത്തതിനാല്‍ 93 മുതല്‍ 95 വരെ അടച്ചിട്ടു. പിന്നീട് തട്ടിയും മുട്ടിയും 2008 വരെ പ്രവര്‍ത്തനം. 2008 ല്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഇതോടെ. സംസ്ഥാന സര്‍ക്കാര്‍ […]

India Kerala

മുന്‍കൂര്‍ പണം നല്‍കിയാല്‍ ഉടന്‍ സിനിമാ പോസ്റ്റര്‍; തട്ടിപ്പിന് ഇരയായവര്‍ നിരവധി

നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കുന്ന തട്ടിപ്പ് സംഘം, മുന്‍കൂര്‍ പണം നല്‍കുന്നവരുടെ ചിത്രം വെച്ച് സിനിമാ പോസ്റ്റര്‍ തയ്യാറാക്കി നല്‍കിയാണ് വിശ്വാസ്യത പിടിച്ചുപറ്റുന്നത്. പതിനായിരം മുതല്‍ ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് അധികവും. സംവിധായകനെന്ന പേരില്‍ കോഴിക്കോട് തട്ടിപ്പ് നടത്തിയയാള്‍ അടുത്ത സിനിമയുടെ പേരില്‍ പരസ്യം നല്‍കാനുള്ള പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു. നായകനാകാന്‍ വേണ്ട പണം നല്‍കാമെന്ന ഉറപ്പ് കൊടുത്തുകഴിഞ്ഞാല്‍ മുന്‍കൂര്‍ കുറച്ച് പൈസ ചോദിക്കുകയാണ് ചെയ്യുക.പൈസ കൊടുത്താല്‍ ചിത്രം വെച്ച് സിനിമാ പോസ്റ്റര്‍ അടിച്ച് നല്‍കും. ഈ […]

India Kerala

ബട്ടര്‍ഫ്ലൈ മേല്‍പ്പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഉടന്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റി

കൊച്ചി ചേരാനല്ലൂരില്‍ ജംഗ്ഷനില്‍ നിര്‍ദ്ദിഷ്ട ബട്ടര്‍ഫ്ലൈ മേല്‍പ്പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഉടന്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ നീക്കം. 110 കുടുംബങ്ങളെയാണ് പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടി വരിക. വികസന പദ്ധതികള്‍ക്കായി മുമ്പ് ഭൂമി വിട്ടു കെടുത്തവരാണ് പുതിയ പദ്ധതിയുടെയും ഇരകള്‍ ദേശീയ പാത 66 വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി ചേരുന്ന ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് ചെന്നൈ മോഡല്‍ ബട്ടര്‍ഫ്ലൈ ഫ്ലൈഓവര്‍ നിര്‍മാണത്തിന് ദേശീയപാത അതോറിറ്റി ഒരുങ്ങുന്നത്. ഇടപ്പള്ളി മൂത്തകുന്നം ദേശീയപാത വികസനം പൂര്‍ത്തിയാകുന്ന മുറക്കുണ്ടാകാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ടാണ് പദ്ധതിക്ക് […]

India Kerala

മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും

സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. വില വർദ്ധനവ് അനിവാര്യമാണെന്ന് കാണിച്ച് മിൽമ ഫെഡറേഷൻ സർക്കാരിനെ സമീപിച്ചു. കാലിത്തീറ്റയടക്കമുള്ളവയുടെ വില വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് മില്‍മ ആവശ്യം ഉന്നയിക്കുന്നത്. അവശ്യസാധനങ്ങളുടെ വില വർദ്ധനവിൽ പൊറുതിമുട്ടുന്നതിനിടെയാണ് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മിൽമയുടെ നിലപാട്. വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ സർക്കാർ ഇൻസെന്റീവ് അനുവദിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന് മിൽമ ചൂണ്ടിക്കാട്ടുന്നു. നിരക്കു വർദ്ധന സംബന്ധിച്ച് […]

India Kerala

യൂണിവേഴ്സിറ്റി വധശ്രമക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

യൂണിവേഴ്‌സിറ്റി കോളേജ് ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി വീഴ്ത്തിയ കേസില്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രതികളായ മണികണ്ഠൻ, അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, നിജാം എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. പ്രതികൾ ചെയ്‌ത കൃത്യം അതീവ ഗൗരവം ഉള്ളതെന്ന് നിരീക്ഷിച്ച മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നാലു പ്രതികളും ജില്ലാ കോടതിയെ സമീപിച്ചത്.

Entertainment

അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭ; തണ്ണീര്‍മത്തനിലെ ജെയ്സനെ അഭിനന്ദിച്ച് അജു വര്‍ഗീസ്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടം നേടി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ജെയ്സന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് തണ്ണീര്‍മത്തന്റെ ഹൈലൈറ്റ്. കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയായി വന്ന് അരങ്ങേറ്റം ഗംഭീരമാക്കിയ തന്റെ രണ്ടാമത്തെ ചിത്രത്തിലും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ഇപ്പോള്‍ മാത്യുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭയാണ് മാത്യുവെന്ന് അജു ഫേസ്ബുക്കില്‍ കുറിച്ചു. […]

Cricket Sports

ആഷസില്‍ ഒസീസിന് മങ്ങിയ തുടക്കം

ഇംഗ്ലണ്ട് – ആസ്ത്രേലിയ ആഷസ് പരമ്പരയ്ക്ക് തുടക്കമായി. ടോസ് നേടിയ ആസ്ത്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ സ്കോർബോർഡിൽ 17 റൺസ് എടുക്കുന്നതിനിടെ കരുത്തനായ ഡേവിഡ് വാർണറെയും (2) ഓപ്പണര്‍ കാമറെൺ ബാൻക്രോഫ്റ്റിനെയും (8) മടക്കി അയച്ച് ഇംഗ്ലണ്ട് ഗംഭീര തുടക്കമാണ് കാഴ്ച്ചവെച്ചത്. സ്റ്റുവാര്‍ട്ട് ബോര്‍ഡിനാണ് വിക്കറ്റുകള്‍. സ്റ്റീവന്‍ സ്മിത്തും ഉസ്മാൻ ക്വാജയുമാണ് ക്രീസിൽ. 14 പന്ത് നേരിട്ട വാർണറെ പേസർ സ്റ്റുവാർട്ട് ബോർഡ് വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോള്‍, ബാന്‍ക്രാഫ്റ്റിനെ ബോര്‍ഡ് റൂട്ടിന്റെ കെെകളിലെത്തിക്കുകയായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ […]