Movies

‘ഒരു കഥ സൊല്ലട്ടുമാ സാര്‍’ ഹിന്ദിയില്‍ വിക്രമും വേദയുമാകാന്‍ സെയ്ഫും ആമീറും…

മാധവനും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച വിക്രം വേദ എന്ന തമിഴ് ത്രില്ലര്‍ ഹിന്ദിയിലേക്ക്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ആമീര്‍ ഖാനും സെയ്ഫ് അലി ഖാനും ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിക്രമായി സെയ്ഫും വേദയായി ആമീറും വേഷമിടുമെന്നാണ് ഫിലിം ഫെയര്‍ പറയുന്നത്. തമിഴില്‍ ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും തന്നെയാണ് ഹിന്ദിയിലും സംവിധായക വേഷത്തില്‍. ചിത്രത്തിന്‍റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷമാകും ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുക. വിക്രം വേദ […]

Cricket Sports

6-6-4-4-6-6…. പാക് താരത്തിനെതിരെ ഗെയ്‍ലിന്റെ വെടിക്കെട്ട്

ട്വന്റി 20 ക്രിക്കറ്റില്‍ കരീബിയന്‍ താരം ക്രിസ് ഗെയ്‍ലിനോളം ആക്രമണകാരിയായ ബാറ്റ്സ്മാന്‍മാര്‍ കുറവായിരിക്കും. ക്രീസില്‍ താളം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ഗെയ്‍ലിനെ തളക്കുക എന്നത് ബോളര്‍മാര്‍ക്ക് ബാലികേറമല പോലെയാണ്. സംഹാരതാണ്ഡവം തുടങ്ങിയാല്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണൊഴുകും. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ലീഗിലും ഗെയ്‍ല്‍, ബോളര്‍മാരുടെ മേല്‍ ആക്രമണം അഴിച്ചുവിടുകയാണ്. ഇന്നലെ എഡ്മണ്ട് റോയല്‍സിനെതിരായ മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെ ഗെയ്‍ല്‍ വെടിക്കെട്ട് ബാറ്റിങിലൂടെയാണ് വിജയത്തിലേക്ക് എത്തിച്ചത്. കേവലം 44 പന്തില്‍ നിന്ന് ഗെയ്‍ല്‍ അടിച്ചുകൂട്ടിയ 94 റണ്‍സാണ് വാന്‍കോവര്‍ […]

India National

കശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാതലത്തില്‍ ജമ്മുകശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത. അമർനാഥ് തീർത്ഥാടന പാതയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടര്‍ന്ന് കശ്മീരിലുള്ള തീർഥാടകരെയും വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചു തുടങ്ങി. എന്നാൽ ജമ്മു കശ്മീരിൽ നടക്കുന്നത് അത്യന്തം രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗവര്‍ണറെ കാണും. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് കശ്മീരില്‍ നിന്നും അമര്‍നാഥ് തീര്‍ത്ഥാടകര്‍, സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. ഗുൽമർഗിൽ നിന്നും ബസുകളിൽ ഹോസ്റ്റലുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. ശ്രീനഗര്‍ എന്‍.ഐ.ടിയിലെ […]

India Kerala

ശ്രീറാമിന്റെ അറസ്റ്റ് അഞ്ചുമണിക്കുള്ളിൽ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിന് കാരണമായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്ക് കേസെടുക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ടെന്നും വൈകീട്ട് അഞ്ചുമണിക്കു മുമ്പ് അറസ്റ്റ് ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീറാമിനെ അവിടെ വെച്ചായിരിക്കും അറസ്റ്റ് ചെയ്യുക. ചികിത്സ തുടരാൻ അനുവദിച്ച ശേഷം ആശുപത്രി വിടുമ്പോൾ ജയിലിലേക്ക് മാറേണ്ടി വരും. അപകടം നടന്നയുടൻ, മദ്യപിച്ചോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള രക്തപരിശോധന നടത്താതെയാണ് പൊലീസ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് […]

India Kerala

മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്: എം.എം മണി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ് എന്ന് മന്ത്രി എം.എം മണി ഫേസ്‍ബുക്കില്‍ കുറിച്ചു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന ചിത്രം സഹിതമാണ് മന്ത്രി എം.എം മണിയുടെ പോസ്റ്റ്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് […]

India Kerala

ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു

കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾക്ക് പിന്നാലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു. രണ്ട് ജില്ലകളിലേക്ക് മാത്രം സർവീസ് ഒതുങ്ങുന്നത് സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കും. ദീർഘദൂര യാത്രക്കുള്ള സൂപ്പർഫാസ്റ്റ് ബസുകളുടെ എണ്ണവും കൂട്ടിയിട്ടില്ല. 1300 ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ചെയിൻ സർവീസ് എന്ന പേരിൽ ഞായറാഴ്ച മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. എന്നാൽ രണ്ട് ജില്ലകളിലേക്ക് മാത്രമായി സർവീസ് ചുരുക്കി. ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ എറണാകുളം വരെ പോയിരുന്ന ഫാസ്റ്റ് […]

Movies

മമ്മൂട്ടിയുമൊത്ത് ഇംഗ്ലീഷ് ചിത്രം; ടി.കെ രാജീവ് കുമാര്‍ വെളിപ്പെടുത്തുന്നു

ശേഷം, ജലമര്‍മരം തുടങ്ങിയ ക്ലാസിക് മലയാള സിനിമകളൊരുക്കിയ സംവിധായകനായ ടി.കെ രാജീവ് കുമാര്‍ മമ്മൂട്ടിയുമൊത്തുള്ള പുതിയ ചിത്രത്തിനൊരുങ്ങുകയാണ്. മികച്ച താരങ്ങളുമായി കൈ കോര്‍ത്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുമായി ഇത്രയും നാള്‍ എന്തുകൊണ്ട് സിനിമ ചെയ്തില്ല എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. മമ്മൂട്ടി എന്ന നടന് വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെ നല്‍കണം എന്നായിരുന്നു ആഗ്രഹമെന്നും അത്തരമൊരു കഥ ഇപ്പോള്‍ ലഭിച്ചെന്നും രാജീവ്കുമാര്‍ പറയുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു ഇംഗ്ലീഷ് സിനിമയാണ് താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും വണ്‍ലൈന്‍ മമ്മൂട്ടിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Football Sports

മലപ്പുറം സ്വദേശി അർജുൻ ജയരാജ്‌ കേരള ബ്ലാസ്റ്റേഴ്സിൽ

മലപ്പുറം സ്വദേശിയായ അർജുൻ ജയരാജ്‌ കേരള ബ്ലാസ്റ്റേഴ്സിൽ. എം.എസ്.പി ഫുട്ബോൾ അക്കാദമിയില്‍ നിന്ന് കാല്‍പ്പന്ത് കളി തുടങ്ങിയ അര്‍ജുന്‍, 2012 ല്‍ സുബ്രതോ കപ്പിലെ മികച്ച താരമായി വളര്‍ന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാല ടീമിന്റെ കുന്തമുന ആയി. കാലിക്കറ്റ് യൂണിവേഴ്‍സിറ്റിയും ഗോകുലം എഫ്.സിയുമായി നടന്ന സൗഹൃദ മത്സരത്തിലെ മിന്നും പ്രകടനം അര്‍ജുനെ ഗോകുലം കേരള എഫ്.സിയില്‍ എത്തിച്ചു. കേരള പ്രീമിയര്‍ ലീഗില്‍ അര്‍ജുന്റെ മാന്ത്രികതാളം ഗോകുലം മാത്രമല്ല, […]

India National

അസാധാരണ സൈനിക നീക്കം; കശ്മീരിൽ പരിഭ്രാന്തി

അമർനാഥ് യാത്രികരോടും വിനോദസഞ്ചാരികളോടും അടിയന്തരമായി മടങ്ങാൻ ആവശ്യപ്പെട്ടതും വൻതോതിലുള്ള സൈനിക നീക്കവും ജമ്മു കശ്മീരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അമർനാഥ് യാത്രികർക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് അസാധാരണമായ നടപടികൾ. അതേസമയം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുമാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിവയെന്ന് രാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ സംയുക്തമായി ഗവർണർ സത്യപാൽ മാലിക്കിനെ കണ്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ […]

India Kerala

ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തു; അറസ്റ്റ് ഉടന്‍

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് വ്യക്തതയില്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തന്നെയാണെന്ന് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വാഹനത്തിന്റെ ഉടമ കൂടിയായ യുവതി വഫ ഫിറോസ് […]