മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. ലോധി റോഡ് ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. സുഷമക്ക് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നേരത്തെ വീട്ടിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി, രാഷ്ട്രപതി, ആഭ്യന്തരമന്ത്രി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ പ്രവർത്തകരും നേതാക്കളും ഇപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. മന്ത്രിമന്ദിരത്തിൽ നിന്നൊഴിഞ്ഞ ശേഷം സുഷമ താമസിച്ചിരുന്ന ഡൽഹി ജന്ദർ മന്ദർ […]
Author: Tomy Thondamkuzhy
ഡോക്ടര്‍മാരുടെ സമരം മാറ്റി
മെഡിക്കല്‍ ബില്ലില്‍ പ്രതിഷേധിച്ച് നാളെ ഐ.എം.എ നടത്താനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ് മാറ്റിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എ നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയത്. ഇന്ന് രാവിലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എയുടെ ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. മെഡിക്കല്‍ ബില്ലിലെ 32ാം വകുപ്പിലെ അപാകതകള്‍ പരിഹരിക്കണം വ്യാജ ഡോക്ടര്‍മാരെ രാജ്യത്ത് ഉണ്ടാക്കുന്നതില്‍ നിന്നും ആരോഗ്യമന്ത്രാലയം പിന്മാറണം തുടങ്ങിയവയായിരുന്നു ഐ.എം.എ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം പരിഹരിക്കാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയ […]
ആവളുടെ ആ ചിരി വിലമതിക്കാനാവാത്തത്, ഇതുപോലൊരു ചിത്രമെടുക്കാനായി ഒരുപാട് കാത്തിരുന്നതാണ്… ഹൃദയസ്പര്‍ശിയായ കുറിപ്പ്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്. താരം ഫേസ്ബുക്കില്‍ പങ്കുവച്ച ഭാര്യ പ്രിയയുടേയും മകന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രിയയുടെ നെഞ്ചോട് ചേര്‍ന്നിരിക്കുകയാണ് ഇസഹാഖ്. ‘ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസയുടെ തുടിപ്പും ഹൃദയമിടിപ്പും അവളറിയുന്നത് കാണുമ്ബോള്‍ സന്തോഷം നിറഞ്ഞൊഴുകുന്നു. ഇതുപോലൊരു ചിത്രമെടുക്കാനായി ഒരുപാട് കാത്തിരുന്നതാണ്. കുഞ്ഞിനായി കാത്തിരിക്കുന്ന എല്ലാ ദമ്ബതികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.’
ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടേയെന്ന് ഗാംഗുലി; ദ്രാവിഡിന് നോട്ടീസ് അയച്ച നടപടിക്കെതിരെ വിമര്‍ശവുമായി ഗാംഗുലി
ഇരട്ടപ്പദവിയുടെ പേരില്‍ മുന്‍ ഇന്ത്യന്‍താരം രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐയുടെ നടപടിക്ക് പിന്നാലെ രൂക്ഷവിമര്‍ശവുമായി മുന്‍നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ദൈവം രക്ഷിക്കട്ടേയെന്ന് പറഞ്ഞ ഗാംഗുലി ഭിന്നതാല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ വിമര്‍ശം. ഇരട്ട പദവി വഹിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ബി.സി.സി.ഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്ന്‍, രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി […]
ബഷീറിന്റെ മരണം; പഴുതടച്ച അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി
പൊലീസിന്റെ വീഴ്ച്ചകള്‍ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഷീറിന്റെ കുടുംബത്തിന് സഹായമുണ്ടാകുമെന്നും വീഴ്ച്ചവരുത്തിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. കേസില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. പഴുതില്ലാത്ത അന്വേഷണം നടക്കും. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും നാടിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. നിയമം അറിയാവുന്നയാള്‍ തന്നെയാണ് നിയമലംഘനം നടത്തിയത്. മദ്യത്തിന്റെ അളവ് രക്തത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്ത […]
പെരിയ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതി ആയ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അടുത്ത അനുയായികൾ ആണ് പ്രതികൾ എന്നതിനാൽ അവർക്ക് ജാമ്യം നൽകുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഈ വാദം കോടതി അംഗീകരിച്ചു. പെരിയ ഇരട്ടകൊലപാതക കേസിലെ 9 മുതൽ 11 വരെ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവർ നൽകിയ ജാമ്യ ഹരജികളാണ് തള്ളിയത്. കുറ്റകൃത്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും […]
വഫ പറഞ്ഞത് തെളിവല്ല, പള്‍സര്‍ സുനിയുടെ മൊഴി ഒന്നാന്തരം തെളിവ്; പൊലീസിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് വേഗത്തില്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസ് പള്‍സര്‍ സുനി ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞ ഒരൊറ്റ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ 84 ദിവസം ജയിലിലിട്ടെന്നും ഇത് ഇരട്ട നീതിയാണെന്നും പറഞ്ഞാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്.
കശ്മീര്‍ വിഭജനത്തില്‍ ഗംഭീര്‍-അഫ്രീദി പോര്
മുൻ ഇന്ത്യ – പാക് ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയുടെയുംഗൗതം ഗംഭീറിന്റെയും ശത്രുത പ്രസിദ്ധമാണ്. പലവട്ടം ഇരുവരും ഫീൽഡിൽ കൊമ്പകോർത്തത് ചരിത്രം. ഏറ്റവുമൊടുവിലായി കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൻമേൽ വാക്പോര് നടത്തിയിരിക്കുകയാണ് ഇരുവരും. കശ്മീരികൾക്ക് യു.എൻ അംഗീകരിച്ച അവരുടെ അവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നാണ് അഫ്രീദി ട്വിറ്ററിൽ കുറിച്ചത്. എല്ലാവർക്കുമുള്ളത് പോലെ അവകാശങ്ങൾ കശമീരികൾക്കുമുണ്ട്. ഈയൊരു അവസരത്തിൽ ഉറക്കം നടിക്കാനാണങ്കിൽ എന്തിനാണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതെന്നും അഫ്രീദി ചോദിച്ചു. നേരത്തെ അറിയിച്ചത് പോലെ […]
റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു
റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. തുടര്‍ച്ചയായ നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറക്കുന്നത്. ആഭ്യന്തര വളര്‍ച്ച നിരക്ക് കൈവരിക്കേണ്ട ലക്ഷ്യം ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ആക്കി കുറച്ചു റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ സമ്പദ് രംഗത്തിന് ഊര്‍ജ്ജം നല്‍കുകയാണ് ലക്ഷ്യം. വാഹനവിപണിയില്‍ […]
സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം. വീട്ടിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി ,രാഷ്ട്രപതി, ആഭ്യന്തരമന്ത്രി ,കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ പ്രവർത്തകരും നേതാക്കളും ഇപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. വൈകിട്ട് 3 ന് ലോധി റോഡ് ശ്മശാനത്തിലാണ് സംസ്കാരം. മന്ത്രിമന്ദിരത്തിൽ നിന്നൊഴിഞ്ഞ ശേഷം സുഷമ താമസിച്ചിരുന്ന ഡൽഹി ജന്ദർ മന്ദർ റോഡിലെ ഫ്ലാറ്റിൽ ഇന്നലെ […]












