India Kerala

കവളപ്പാറയിലും പുത്തുമലയിലും തെരച്ചിൽ തുടരുന്നു; രണ്ട് മൃതദേഹം കണ്ടെത്തി

നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തുമലയിലും തെരച്ചിൽ തുടരുന്നു. രണ്ട് സ്ഥലങ്ങളിലും ഇന്ന് ഒരു മൃതദേഹം വീതം കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പുത്തുമലയില്‍ 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മുഴുവൻ ആളുകളെയും കണ്ടെത്തും വരെ കവളപ്പാറയിലെ തെരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇനി കണ്ടെത്താനുള്ളവർക്കായി പ്രത്യേക മാപ്പ് തയ്യാറാക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ആ മേഖല കേന്ദ്രീകരിച്ചാണ് പന്ത്രണ്ടാം ദിവസത്തെ തെരച്ചിൽ. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം […]

India Kerala

അവധി കഴിഞ്ഞു പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ പകല്‍ക്കൊള്ള

അവധി കഴിഞ്ഞ് തിരിച്ചുപോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കിലാണ് കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയത്. നിരക്ക് കുറക്കാന്‍ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിക്കാതെയാണ് പുതിയ വര്‍ധന. ആഗസ്ത് അവസാനത്തോടെ അവധി കഴിഞ്ഞ് തിരിച്ച് പോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് കമ്പനികള്‍ വിമാന നിരക്കില്‍‌ വര്‍ധന വരുത്തിയത്. ശരാശരി 5000 രൂപ മുതല്‍‌ 12000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് നാലിരട്ടി വരെ ഈടാക്കുന്നത്. ഇതോടെ കുവൈത്ത് ദമാം എന്നിവിടങ്ങളിലേക്ക് […]

India Kerala

റോഡുകളോ അതോ തോടുകളോ; ദുരിതയാത്രയായി കൊച്ചിയിലെ യാത്രകള്‍

കൊച്ചി കോർപ്പറേഷൻ പരിധിയിലെ വിവിധ റോഡുകൾ തകർന്നതോടെ ദുരിതയാത്രയിലാണ് കൊച്ചി നിവാസികൾ. പൈപ്പിടാൻ വാട്ടർ അതോറിറ്റി കുത്തി പൊളിച്ചതും മഴയിൽ തകർന്നതുമായ റോഡുകളാണ് അറ്റകുറ്റപ്പണി കാത്ത് കിടക്കുന്നത്. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് ഓണത്തിന് മുമ്പ് പണികൾ പൂർത്തിയാക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു വാട്ടർ അതോറിറ്റിയുടെ പണികൾ പലതും പാതിവഴിയിലാണ്. അതിനാൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത റോഡുകളാണ് അധികവും. മഴയിൽ തകർന്ന റോഡുകളും കുറവല്ല. വാട്ടർ അതോറിറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മഴ മാറി നിന്നാൽ അറ്റകുറ്റപ്പണി വേഗത്തിലാക്കുമെന്നും കോർപ്പറേഷൻ […]

Cricket Sports

‘ജമ്മു കശ്മീര്‍ താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ തയ്യാര്‍’

ജമ്മു കശ്മീരിൽ നിന്നള്ള കളിക്കാരെ സഹായിക്കാൻ എല്ലാ അർഥത്തിലും ബി.സി.സി.ഐ ശ്രമിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടറും, ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ഇർഫാൻ പത്താൻ. പ്രദേശത്തെ നിലവിലുള്ള സാഹചര്യങ്ങൾ മാറുമെന്നും പത്താൻ പ്രത്യാശ പ്രകടിപ്പിച്ചു. ഈ സീസണിനായി ടീം കഠിന പ്രയത്നം നടത്തി. എന്നാൽ അതിനിടയിൽ കർഫ്യൂ പ്രഖ്യാപിച്ചത് തിരിച്ചടിയാവുകയായിരുന്നു. തീർഥാടകർക്കും, ടൂറിസ്റ്റുകൾക്കും പുറമെ, സുരക്ഷാ കാരണങ്ങളാൽ കളിക്കാരോടും ശ്രീനഗർ വിടാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ശരിയായിക്കഴിഞ്ഞാല്‍, പരിശീലനം വീണ്ടും ആരംഭിക്കുമെന്ന് ജമ്മു കശ്മീര്‍ […]

India National

ആധാര്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ആധാര്‍ നമ്പര്‍ സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കേസില്‍ സര്‍ക്കാരിനും യു ട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവക്കും കോടതി നോട്ടീസ് അയച്ചു

India National

മോദി സര്‍ക്കാരിന്‍റെ കശ്മീര്‍ നയത്തില്‍ കൈയ്യടിക്കുന്നവര്‍ പുനഃപരിശോധന നടത്തണമെന്ന് എ.കെ ആന്‍റണി

മോദി സര്‍ക്കാരിന്‍റെ കശ്മീര്‍ നയത്തില്‍ കൈയ്യടിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. കശ്മീര്‍ ഒരു തുടക്കമാണ്. നാഗാലാന്റ് ഉള്‍പ്പെടെ പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ല. സംവരണം ഉള്‍പ്പെടെ മറ്റു ഭരണഘടനാ വ്യവസ്ഥകളും ഭീഷണിയിലാണെന്നും ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു. കെ.പി.സി.സി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്‍റണി.

India National

കർണാടകയിൽ യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു; 17 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കർണാടകയിൽ ബി.എസ് യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. 17 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്ര എം.എല്‍.എ നാഗേഷും മന്ത്രിയായി അധികാരമേറ്റു. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാഴ്ചകൾക്ക് ശേഷമാണ് കർണാടകയിൽ മന്ത്രിമാരെ പ്രഖ്യാപിക്കുന്നത്. ഇന്ന് രാവിലെ 10.30 മുതൽ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ വാജു ഭായി വാല സത്യവാചകം ചൊല്ലി കൊടുത്തു. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ ഗോവിന്ദ് മുക്തപ്പ, കെ.എസ്. ഈശ്വരപ്പ, ആർ.അശോക, ജഗദീഷ് ഷെട്ടാർ, ശ്രീനിവാസ പൂജാരി തുടങ്ങിയവർ സഭയിലുണ്ട്. കുമാരസ്വാമി മന്ത്രിസഭയിൽ നിന്ന് […]

India National

ചെന്നൈ തീരത്ത് നീല പ്രകാശമുള്ള തിരമാല; കാണാന്‍ കൊള്ളാമെങ്കിലും ആശങ്കയുണ്ടെന്ന് വിദഗ്ധര്‍

തമിഴ്നാട്ടിലെ തിരുവാൺമിയൂർ, പലവക്കം, ഇഞ്ചമ്പക്കം തുടങ്ങിയ പ്രദേശത്തെ കടൽതീരങ്ങളെ പ്രകാശപൂരിതമാക്കി ബയോ ലൂമിനസെൻസ് അഥവാ ജൈവ ദീപ്തി പ്രതിഭാസം. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിനു സമീപമുള്ള കടല്‍ത്തീരങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി തിരമാലകള്‍ നീല പ്രകാശത്തില്‍ തിളങ്ങിയത്. നീല പ്രകാശത്തില്‍ തിളക്കമുള്ള തിരമാലകള്‍ ഉയരുന്ന കാഴ്ച കാണാന്‍ നൂറുകണക്കിനാളുകളാണ് രാത്രി തീരങ്ങളിലേക്ക് ഒഴുകിയെത്തിയത്. രണ്ടു മണിക്കൂറോളമാണ് ജൈവ ദീപ്തി ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ചില ജീവികള്‍ സ്വന്തം ശരീരത്തിന്റെ […]

India National

354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍പുരി അറസ്റ്റില്‍

മോസര്‍ ബെയര്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന രതുല്‍ പുരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് അറസ്റ്റ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ അനന്തിരവനാണ് അറസ്റ്റിലായ രതുല്‍പുരി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 354.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് കമല്‍നാഥിന്‍റെ അനന്തരവന്‍ രതുല്‍പുരി, നിതാ പുരി, ദീപക്ക് പുരി എന്നിവര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ആഗസ്റ്റ് 16നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സി.ബി.ഐക്ക് ബാങ്കിനെ കബളിപ്പിച്ചതായി […]

Movies

അജയ് ദേവ്ഗണ്ണിന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് കീര്‍ത്തി സുരേഷ്

മലയാളികളുടെ ഇഷ്ട നായിക കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ഫുട്ബോള്‍ മുഖ്യ പ്രമേയമായെത്തുന്ന ചിത്രത്തില്‍ അജയ് ഗേവഗണ്ണിന്‍റെ നായികയായാണ് കീര്‍ത്തിയെത്തുന്നത്. മൈദാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 1952-1962 കാലഘട്ടത്തിലെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ ചരിത്രം പറയുന്ന ചിത്രമാണ് മൈദാൻ. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ‘ബഡായി ഹോ’യുടെ അമിത് ശർമ്മയാണ് സംവിധാനം. മഹാനടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതിനുശേഷം കീർത്തിസുരേഷ് നായികയായെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ അജയ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. മറ്റ് […]