India Kerala

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്തുളള മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. രാവിലെ 11 ന് ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുക്കൈ പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴ എന്നിവരുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം മലമ്പുഴ ഡാം തുറന്നതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.

India National

വാഹന പരിശോധന; ബൈക്ക് യാത്രക്കാരന് കിട്ടിയത് 23,000 രൂപ പിഴ, എന്തിനാണെന്നോ ?

മോട്ടോർ വാഹന ഭേദഗതി ബിൽ 2019 പ്രകാരം രാജ്യത്ത് പൊലീസ്, വാഹന പരിശോധന തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. ഇതിനോടകം ആയിരക്കണക്കിന് വാഹന ഉടമകളാണ് വിവിധ നിയമ ലംഘനങ്ങള്‍ക്ക് വര്‍ധിച്ച പിഴയൊടുക്കേണ്ടി വന്നത്. നിസാരമെന്ന് തോന്നുന്ന നിയമ ലംഘനങ്ങള്‍ പോലും നിങ്ങളുടെ പോക്കറ്റ് കാലിയാക്കുമെന്നാണ് ഗുരുഗ്രാമില്‍ നിന്നുള്ള ദിനേശ് മദന്റെ അനുഭവം തെളിയിക്കുന്നത്. വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ദിനേശിന് ട്രാഫിക് പൊലീസ് ചുമത്തിയത് ഒന്നും രണ്ടും രൂപയല്ല, 23,000 രൂപയാണ്. വാഹന പരിശോധനാ സമയത്ത് […]

India National

പി ചിദംബരത്തിന്‍റെ കസ്റ്റഡി വ്യാഴാഴ്ച വരെ തുടരും

ഐഎൻഎക്സ് മീഡിയ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ അഞ്ച് വരെ തത്‍സ്ഥിതി തുടരാൻ തീരുമാനം. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ പി ചിദംബരത്തിൻറ സി.ബി.ഐ കസ്റ്റഡി തുടരും. അതുവരെ വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കില്ലെന്ന് പി ചിദംബരത്തിൻറ അഭിഭാഷകൻ കപിൽ സിബൽ കോടതിക്ക് ഉറപ്പ് നൽകി. പി. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഗണിച്ചെങ്കിലും സി.ബി.ഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹരജി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം […]

India National

ജമ്മു കശ്മീരിലെ ആശയ വിനിമയ സൗകര്യങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കും: അമിത് ഷാ

ജമ്മു കശ്മീരിലെ ആശയ വിനിമയ സൗകര്യങ്ങൾ 15 ദിവസത്തിനകം പൂര്‍ണമായി പുനസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഗ്രാമമുഖ്യന്മാർക്ക് 2 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ആഗസ്ത് 5 മുതലാണ് ആശയവിനിമയ സംവിധാനങ്ങള്‍ വിലക്കിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്‍റെ അവകാശവാദം. തീവ്രവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ […]

India Kerala

ശ്രീറാം കേസില്‍ പൊലീസ് വാദം കള്ളമെന്ന് വിവരാവകാശ രേഖ

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് വാദങ്ങള്‍ കള്ളമെന്ന് വിവരാവകാശ രേഖ. അപകട സമയത്ത് സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു എന്ന് വിവിരാവകാശ രേഖയില്‍ പറയുന്നു. കെ.എം ബഷീര്‍ അപകടത്തില്‍ പെട്ട സമയത്ത് സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു പൊലീസ് വാദം

India Kerala

സംസ്ഥാന സര്‍ക്കാരിനെതിരെ രാപ്പകല്‍ സമരത്തിന് തുടക്കമിട്ട് യു.ഡി.എഫ്

സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങി. ഇന്ന് രാവിലെ തുടങ്ങിയ സമരം നാളെ രാവിലെ 10 വരെ തുടരും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച സമരം കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ വീഴ്ചകള്‍, പി.എസ്.സി ക്രമക്കേട്, സര്‍ക്കാര്‍ ധൂര്‍ത്ത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം. തലസ്ഥാനത്ത് സെക്രട്ടേറിയേറ്റ് നടയിലും മറ്റ് ജില്ലകളിൽ കളക്ട്രേറ്റുകൾക്ക് മുന്നിലുമാണ് സമരം നടത്തുന്നത്. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് […]

Cricket Sports

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ‘മികച്ച ഇന്ത്യന്‍ നായകന്‍’ ഇനി ധോണിയല്ല, കൊഹ്‍ലി; റെക്കോര്‍ഡ് മറികടന്നത് അതിവേഗം

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ 257 റൺസിന്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി വിരാട് കൊഹ്‍ലിക്ക് സ്വന്തം. എം.എസ് ധോണിയുടെ റെക്കോര്‍ഡാണ് കൊഹ്‍ലി പഴങ്കഥയാക്കിയത്. 48 ടെസ്റ്റുകളില്‍ 28 എണ്ണം സ്വന്തമാക്കിയാണ് കൊഹ്‍ലി, ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിജയ നായകനായത്. ധോണിയുടെ 27 ടെസ്റ്റ് വിജയങ്ങള്‍ എന്ന നേട്ടത്തെയാണ് കൊഹ്‍ലി പിന്നിലാക്കിയത്. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചാണ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യ 27 […]

Entertainment

മോഷ്ടിക്കുമ്പോള്‍ അത് വൃത്തിക്ക് ചെയ്തുകൂടേയെന്ന് ഫ്രഞ്ച് സംവിധായകന്‍; സാഹോക്കെതിരെ കോപ്പിയടി ആരോപണം

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ആക്ഷന്‍ ചിത്രം സാഹോയ്ക്കെതിരെ കോപ്പിയടി ആരോപണവുമായി ഫ്രഞ്ച് സംവിധായകന്‍ ജെറോം സാലി. 2008 ല്‍ പുറത്തിറങ്ങിയ തന്റെ ലാര്‍ഗോ വിഞ്ച് എന്ന ചിത്രത്തിന്റെ ഒരു മോശം കോപ്പിയടി മാത്രമാണ് സാഹോയെന്ന് ജെറോം ആരോപിക്കുന്നു. തന്റെ ചിത്രം മോഷ്ടിക്കുകയാണെങ്കില്‍ അത് വൃത്തിക്ക് ചെയ്തുകൂടേയെന്നും ഫ്രഞ്ച് സംവിധായകന്‍ ട്വിറ്ററില്‍ ചോദിക്കുന്നു. മുമ്പ് പവന്‍ കല്യാണ്‍ അഭിനയിച്ച അജ്ഞാതവാസി എന്ന ചിത്രത്തിനെതിരെയും ജെറോം കോപ്പിയടി ആരോപണം ഉന്നയിച്ചിരുന്നു. 350 കോടി രൂപ മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കിയ സാഹോ, 2019 ല്‍ […]

Entertainment

ജിം മാസ്റ്റര്‍ക്ക് ഉണ്ണിയുടെ ഓണസമ്മാനം; ഒന്നര ലക്ഷത്തിന്‍റെ ആര്‍ 1 5

ഓണത്തിന് ഒന്നര ലക്ഷം രൂപയുടെ ബൈക്ക് ജിം മാസ്റ്റര്‍ക്ക് സമ്മാനമായി നല്‍കി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ മസിലളിയന്‍ ഉണ്ണി മുകുന്ദന്‍. യമഹ ആര്‍ 15 ആണ് ഉണ്ണി മാസ്റ്റര്‍ക്ക് നല്‍കിയത്. ഉണ്ണിയുടെ ജിം പരിശീലകനായ ജോണ്‍സനാണ് ബൈക്ക് സമ്മാനമായി നല്‍കിയത്. അപ്രതിക്ഷിതമായി ലഭിച്ച സമ്മാനമാണെന്നും ബൈക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ടെന്നും ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബൈക്ക് ഇഷ്ടപ്പെടുമോയെന്ന് ഉറപ്പില്ലായിരുന്നു. ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. മാമാങ്കം എന്ന സിനിമയ്ക്ക് മുന്നോടിയായി ഒരു സഹോദരന്റെ സ്ഥാനത്തുനിന്നാണ് നിങ്ങള്‍ എനിക്ക് […]

Cricket Sports

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് പുറത്തിറക്കും

ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യും. ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തിറക്കുന്ന ലോഗോ ഖത്തര്‍ ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ മുംബൈയിലാണ് ചിഹ്നത്തിന്റെ പ്രദര്‍ശനം. ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രകാശനം ചെയ്യുന്ന 2022 ലോകകപ്പ് ചിഹ്നം ഖത്തര്‍ ആഘോഷപൂര്‍വമാണ് ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുന്നത്. ഇന്ന് ഖത്തര്‍ സമയം രാത്രി 08.22ന് ദോഹ കോര്‍ണീഷിലെ ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കും. […]