തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സി..ബി.ഐ. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്നാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ പറയുന്നത്. എന്നാൽ ശ്രീജീവിന്റെത് കസ്റ്റഡി മർദനം മൂലമുണ്ടായ മരണം തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സഹോദരൻ ശ്രീജിത്ത്. പാറശാല പൊലീസ് 2014 മേയ് 19 നാണ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുത്തത്. മേയ് 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ശ്രീജിവ് മരിച്ചു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ അതിക്രൂര മർദ്ദനത്തിന് ശ്രീജീവ് ഇരയായെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം. […]
Author: Tomy Thondamkuzhy
ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ സമവായ ശ്രമവുമായി കോണ്‍ഗ്രസ്
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ സമവായ ശ്രമവുമായി കോണ്‍ഗ്രസ് . സമവായ സാധ്യത അവസാന മണിക്കൂറിലും നിലനില്‍ക്കുന്നുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചിഹ്നം അനുവദിക്കേണ്ട ഫോം ബി മൂന്നു മണിക്കകം സമർപ്പിക്കണം എന്ന് വരണാധികാരി അറിയിച്ചു. രണ്ടില ചിഹ്നം നൽകണം നൽകണം എങ്കിൽ പാർട്ടി ചയർമാൻ ഒപ്പിട്ടു നൽകേണ്ട ഫോം ബി ഇന്ന് മൂന്നിന് മുമ്പേ റെറ്റ്നിങ് ഓഫീസർ മുമ്പാകെ സമർപ്പിക്കണം. സ്വാതന്ത്ര സ്ഥാനാർഥി ആയും കേരള കോൺഗ്രസ് പാർട്ടി സ്ഥാനാർഥി എന്ന നിലയിലും രണ്ടു […]
ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു
ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്നത് സെപ്തംബര്‍ ഏഴിനാണ്. പുലര്‍ച്ചെ 3.45നായിരുന്നു ഭ്രമണപഥം താഴ്ത്തിയത്. പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ശ്രമം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാന്‍ഡറും ഓര്‍ബിറ്ററും സുരക്ഷിതമാണ്. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. നാളെ മുതൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് […]
കൊച്ചി മെട്രോ പുതിയ പാതയിൽ സർവീസ് ആരംഭിച്ചു
കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയിൽ സർവീസ് ആരംഭിച്ചു. പുതിയ സർവീസ് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ. ഇന്നലെ ഉദ്ഘാടനം നടന്നുവെങ്കിലും യാത്രക്കാര്‍ക്കായുള്ള സര്‍വീസ് ഇന്നാണ് ആംരഭിച്ചത്. കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലൂടെയാണ് പുതിയ പാത കടന്നു പോകുന്നത്. ഗതാഗത കുരുക്കിൽ അകപ്പെടാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. ആലുവ മുതൽ തൈക്കുടം വരെ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ന് മുതല്‍ പതിനാല് ദിവസത്തേയ്ക്ക് ടിക്കറ്റില്‍ അന്‍പത് ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. […]
തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ.തെരഞ്ഞെടുപ്പ് നടന്ന 27 വാർഡിൽ 15 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫിൽ നിന്ന് 4 വാർഡുകളും യു.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലാണ് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയേറ്റത്. ഉപതെരഞ്ഞെടുപ്പ് നടന്ന 8 വാർഡുകളിൽ 5 ഇടത്തും യുഡിഎഫ് വിജയിച്ചു. ഇതിൽ തന്നെ 2 വാർഡുകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചടുത്തതാണ്. എൽ.ഡി.എഫിന്റെ ഒരു വാർഡ് ബി.ജെ.പിയും പിടിച്ചെടുത്തു. അതേസമയം തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ മണമ്പൂർ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി എസ്. […]
സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍; 29,000 കടന്നു
ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വർധിച്ച് ഗ്രാമിന് 3,640 രൂപയായി. ആഗസ്ത് മാസം മുതൽ സ്വർണ വില കുതിക്കുകയായിരുന്നു. ആഗസ്റ്റ് അവസാനത്തോടെയാണ് സ്വർണം ആദ്യമായി 28,000 രൂപ കടന്നത്. പിന്നീട് സ്വർണ വില താഴേക്ക് പോയില്ല. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയായിരുന്നു. നവംബര്‍ മാസം വരെ സ്വര്‍ണത്തിന് വില കുറയില്ലെന്ന് സാന്പത്തിക വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ […]
ടെസ്റ്റ് റാങ്കിങ്: കോഹ്‌ലിയെ പിന്നിലാക്കി സ്മിത്ത് ഒന്നാം സ്ഥാനത്ത്
ഐ.സിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് സ്മിത്ത് വീണ്ടും ഒന്നിലെത്തിയത്. ഒടുവിലത്തെ കണക്ക് പ്രകാരം സ്മിത്തിന് 904ഉം വിരാട് കോഹ്‌ലിക്ക് 903ഉം ആണ് റേറ്റിങ്. ഒരൊറ്റ പോയിന്റിന്റെ വ്യത്യാസമെ ഇരുവരും തമ്മിലുള്ളൂ. ആഷസ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്തിന് വീണ്ടും ഒന്നാം സ്ഥാം നേടിക്കൊടുത്തത്. ആഷസിലെ നാലാം ടെസ്റ്റില്‍ സ്മിത്ത് ഇടംനേടിയതിനാല്‍ അടുത്ത് തന്നെ റേറ്റിങ് ഉയര്‍ത്താന്‍ കഴിയും. നാളെയാണ് മത്സരം തുടങ്ങുന്നത്. കെയിന്‍ […]
അവസരങ്ങള്‍ കുറയുമ്പോഴാണ് എന്നെ ഒതുക്കിയെന്ന് പരാതി പറയുന്നത്: മോഹന്‍ലാല്‍
സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് എന്നെ ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്ന് മോഹന്‍ലാല്‍. വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്. മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര സ്ഥാനത്തുള്ള ഇന്‍ഡസ്ട്രിയില്‍ ഒതുക്കലുകള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരാളെ മനസ്സില്‍ ധ്യാനിച്ച് എഴുതിയുണ്ടാക്കുന്ന തിരക്കഥയൊന്നുമല്ലെന്നും ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങള്‍ കുറയുമ്പോളാണ് തന്നെ […]
അസുരനെക്കാള്‍ വലിയ ഓപ്പണിങ് കിട്ടാനില്ല; തമിഴ് അരങ്ങേറ്റത്തെ കുറിച്ച് മഞ്ജു
മലയാളത്തിന്‍റെ പ്രിയ താരം മഞ്ജു വാര്യര്‍ നായികയായി ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ച്ത്രമാണ് അസുരന്‍. ചിത്രത്തില്‍ തനിക്ക് ലഭിച്ച വേഷത്തെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍. തമിഴിലേക്ക് തനിക്ക് ലഭിച്ച ഏറ്റവും നല്ല ഓപ്പണിങ് തന്നെയാണ് അസുരന്‍ എന്ന് മഞ്ജു പറയുന്നു. തമിഴില്‍ നിന്നും ഇതിന് മുമ്പും നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും പല കാരണങ്ങളാല്‍ അതൊന്നും സ്വീകരിക്കാന്‍ സാധിച്ചില്ല. പക്ഷെ അത് നല്ലതിനായിരുന്നു. കാരണം ഒടുവില്‍ ഇത്രയും നല്ലൊരു ഓപ്പണിങ് കിട്ടിയല്ലോയെന്നും മഞ്ജു പറഞ്ഞു. […]
ഭാഗ്യമാണ് ബുംറയെ കിട്ടിയത്; കോഹ്‌ലി പറയുന്നു…
വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഹാട്രിക്കുള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ബുംറയുടെ മാരകമായ ബൗളിങ് ബാറ്റ്‌സ്മാന് കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞ കോഹ്‌ലി അദ്ദേഹത്തെപ്പോലൊരു ബൗളറെ ലഭിച്ചത് തന്നെ ഭാഗ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ബുംറയുടെ ബൗളിങിനെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ല, ബുംറക്ക് താളം ലഭിച്ചാല്‍ ആദ്യ അഞ്ച്-ആറ് ഓവറിനുള്ളില്‍ തന്നെ എന്തെല്ലാം ചെയ്യാമെന്നത് കാണാമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ഇത്രയും മാരകമായ സ്‌പെല്‍ കണ്ടിട്ടില്ലെന്നും സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും കോഹ്‌ലി […]












