ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ് എന്നിവരുടെ വീട്ടുതടങ്കൽ തുടരുന്നു. ഇന്ന് വൈകിട്ട് വരെ നടപടി തുടരുമെന്ന് ആന്ധ്ര പൊലീസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് കരുതൽ തടങ്കൽ. അമരാവതിയിലെ നായിഡുവിന്റെ വീടിന്റെ പ്രധാന ഗേറ്റ് പൊലീസ് പൂട്ടി. തടങ്കൽ എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ ചലോ ആത്മകുർ റാലിയുമായി മുന്നോട്ടുപോകുമെന്ന് ചന്ദ്രബാബു നായിഡു ആവർത്തിച്ചു. വൈ.എസ്.ആർ കോൺഗ്രസിന്റെ അക്രമങ്ങൾക്കെതിരെ ഗുണ്ടുരിൽ റാലി നടത്താനിരിക്കെയാണ് ഇന്നലെ രാവിലെ ആന്ധ്ര മുൻ മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കിയത്. ടി.ഡി.പിയുടെ […]
Author: Tomy Thondamkuzhy
കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നത് അടക്കമുള്ള സംഘടനാ വിഷയങ്ങള്‍ ചര്‍ച്ചയാകും. അവ പരിശോധിച്ച് അധ്യക്ഷ സോണിയ ഗാന്ധി ചില നിര്‍ണായക നീക്കങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടായേക്കും. പാര്‍ട്ടി അംഗത്വ വിതരണം, മഹാത്മാഗാന്ധിയുടെ 150ആം ജന്മദിനാഘോഷ പരിപാടികള്‍ […]
എന്‍.ആര്‍.സി; തൃണമൂൽ കോൺഗ്രസ് ഇന്ന് ബംഗാളിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ തൃണമൂൽ കോൺഗ്രസ് ഇന്ന് പശ്ചിമ ബംഗാളിൽ ഉടനീളം വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വടക്കന്‍ കൊൽക്കത്തയിലെ പ്രതിഷേധ പരിപാടിയിലാണ് മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കുക. ചിരിയയിൽ നിന്നും ശ്യാം ബസാറിലേക്ക് മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. എന്‍.ആര്‍.സി ഭിന്നിപ്പിക്കൽ അഭ്യാസമാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു. ബംഗാളിൽ അധികാരത്തിലെത്തിയാൽ എന്‍.ആര്‍.സി നടപ്പിലാക്കും എന്നാണ് ബി.ജെ.പി നിലപാട്.
തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് മടങ്ങിയെത്തും
ദുബൈയില്‍ വണ്ടിചെക്ക് കേസില്‍ നിയമ നടപടി നേരിട്ട തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് മടങ്ങിയെത്തും. വൈകുന്നേരം 6.50ന് നെടുമ്പാശേരിയില്‍ എത്തുന്ന തുഷാറിന് വിമാനത്താവളത്തിലും ആലുവ പ്രിയദർശിനി ഹാളിലും എസ്.എന്‍.ഡി.പി സ്വീകരണം നൽകും. കേസിലെ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലക്ക് എതിരെ അജ്മാന്‍ കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്ന് തുഷാര്‍ ഇന്നലെ അറിയിച്ചിരുന്നു. കേസ് ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. അന്വേഷണത്തിലൂടെ ഇതില്‍ പങ്കാളികളായവരെയും പുറത്തുകൊണ്ടുവരും. സ്ഥാപനത്തില്‍ നിന്ന് നാസിലിന് താന്‍ ഒപ്പിട്ട ചെക്ക് ലഭിച്ചത് എങ്ങനെയെന്ന് […]
പാലായിലെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു. മൂന്ന് പ്രധാന മുന്നണികളുടേയും സ്ഥാനാര്‍ഥികളും വാഹന പര്യടനം ആരംഭിക്കുന്നു. ബി.ജെ.പി സ്ഥാനാർഥി എന്‍ ഹരിയുടെ വാഹന പ്രചാരണം ഇന്ന് ആരംഭിക്കുമ്പോള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാർഥികളുടേത് 14ന് തുടങ്ങും. പ്രധാന വ്യക്തികളെ കണ്ടു. സ്ഥാപനങ്ങളിലെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി. പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒരു തവണ വോട്ടു തേടി വോട്ടര്‍മാർക്കരികിലേക്ക് എത്തി. ബൂത്ത് തലം വരെയുള്ള കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി വാഹന പര്യടനത്തിലേക്ക് നീങ്ങുകയാണ് സ്ഥാനാര്‍ഥികള്‍. ബി.ജെ.പി സ്ഥാനാര്‍ഥി എന്‍ ഹരിയുടെ […]
ചരിത്രത്തിലാദ്യമായി മില്‍മ സംസ്ഥാനത്തിന് പുറത്തേക്ക് പാല്‍ വില്‍പ്പന നടത്തി
മില്‍മയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് പുറത്തേക്ക് പാല്‍ വില്‍പ്പന നടത്തി. പാലക്കാട് കല്ലേപ്പുള്ളിയിലെ മില്‍മയില്‍നിന്നും തമിഴ്നാട്ടിലെ തിരിപ്പൂരിലേക്കാണ് 3500 ലിറ്റര്‍ പാല്‍ കൊണ്ടുപോയത്. സംസ്ഥാനത്തിന് ആവശ്യമായ പാല്‍ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോഴാണ് തമിഴ്നാട്ടിലേക്ക് 3500 ലിറ്റര്‍ പാല്‍ കയറ്റുമതി ചെയ്തത്. ഇവിടുത്തെ ആവശ്യം തീര്‍ന്നത് കൊണ്ടല്ല മറിച്ച് ഓണത്തിന് പായസം ഉണ്ടാക്കാന്‍ മില്‍മ തന്നെ വേണമെന്ന തിരിപ്പൂരിലെ മലയാളി സമാജത്തിന്‍റെ നിര്‍ബന്ധമാണ് കയറ്റുമതിക്ക് കാരണം. ഒരുലക്ഷത്തി നാല്‍പതിനായിരം രൂപക്കാണ് തിരിപ്പൂരിലേക്ക് പാല്‍ അയച്ചത്. മില്‍മക്ക് […]
മരടിലെ ഫ്ലാറ്റുടമകള്‍ സമരം തുടരും; നഗരസഭക്ക് മുന്നില്‍ വീണ്ടും ധര്‍ണ നടത്തും
ഒഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് മരട് ഫ്ലാറ്റിലെ താമസക്കാര്‍. ഇന്നലെ നഗരസഭക്ക് മുന്നില്‍ നടത്തിയ നിരാഹാര സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചതിനാല്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ വീണ്ടും ധര്‍ണ നടത്താനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നഗരസഭ ഒഴിപ്പിക്കല്‍ നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് ഫ്ലാറ്റുടമകള്‍ മരട് നഗരസഭക്ക് മുന്നില്‍ തിരുവോണ ദിനമായ ഇന്നലെ നിരാഹാരം സമരം നടത്തിയത്. തുടര്‍ന്നും പ്രത്യക്ഷ സമര പരിപാടിയുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. ഇതോടൊപ്പം […]
മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് പിഴ: കേന്ദ്രത്തിന്റെ ഉത്തരവ് കാത്ത് കേരളം
മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുകയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉത്തരവ് വന്നിട്ട് നിലപാടെടുക്കാനാണ് കേരളത്തിന്റെ നീക്കം. അതുവരെ പിഴ ഈടാക്കാതെ ബോധവൽകരണം തുടരും. ഉത്തരവ് ഇറങ്ങിയാലേ വ്യക്തത വരൂ എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വന്‍പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നതോടെ കേന്ദ്രം അയഞ്ഞതിൽ കേരളം ആശ്വാസത്തിലാണ്. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള സാധ്യത കേരളം തേടുന്നതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പ്രസ്താവന വരുന്നത്. എന്നാൽ […]
അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണം; ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി
കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ താമസക്കാര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മരട് നഗരസഭ സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്കാന് തീരുമാനിച്ചിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കരുതെന്നാവശ്യപ്പെടുന്ന പ്രമേയവും കൗണ്‍സില്‍ പാസാക്കി. ഫ്ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് നഗരസഭ ചൊവ്വാഴ്ച പത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തു. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ […]
പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറണം; ശ്രീലങ്കന്‍ താരങ്ങളെ ഇന്ത്യ ഭീഷണിപ്പെടുത്തിയതെന്ന് പാക് മന്ത്രി
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്തംബര്‍ 27ന് തുടങ്ങാനിരിക്കുന്ന ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് 10 ലങ്കന്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുക. എന്നാല്‍ ഇതിന് കാരണം ഇന്ത്യയാണെന്ന ആരോപണമാണ് പാകിസ്താനില്‍ നിന്നും ഉയര്‍ന്നു വരുന്നത്. പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ഐ.പി.എല്ലില്‍ നിന്നും താരങ്ങളെ ഒഴിവാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതിനാലാണ് താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ചൌദരി ട്വിറ്ററില്‍ […]











