India Kerala

വോട്ടെടുപ്പ് ദിവസവും ജോസ് കെ മാണിക്കെതിരെ പരസ്യവിമര്‍ശനവുമായി ജോസഫ് വിഭാഗം

വോട്ടിങ് ദിനത്തിലും പോര് വിളിച്ച് ജോസഫ് വിഭാഗം. കെ.എം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് കുതന്ത്രങ്ങളാണ് ജോസ് കെ മാണി വിഭാഗത്തെ ഭരിക്കുന്നതെന്ന് പറഞ്ഞാണ് ജോയി എബ്രഹാം ആഞ്ഞടിച്ചത്. പിന്നാലെ സജി മഞ്ഞകടമ്പിലും ജോസ് കെ മാണി പക്ഷത്തെ വെട്ടിലാക്കുന്ന പ്രതികരണവുമായി എത്തി. പാലാ കനത്ത പോളിങിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ജോസ് കെ മാണി പക്ഷത്തിന് എതിരെ കടുത്ത വാക്ക് പോരുമായി രംഗത്ത് വന്നത്. പക്വതയില്ലാത്ത നേതൃത്വം, കുതന്ത്രങ്ങള്‍ ഭരിക്കുന്നു, […]

India Kerala

പാലായില്‍ കനത്ത പോളിങ്: പോളിങ് 50 ശതമാനം കടന്നു

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 50 ശതമാനം പിന്നിട്ടു. 176 ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ഗവ.പോളി ടെക്നിക്ക് സ്കൂളില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്തു. യു.ഡി.എഫ് […]

India Kerala

മരട് ഫ്ളാറ്റ് കേസ്; സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

മരട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നു, നിയമം ലംഘിച്ച് നിര്‍മിച്ചവയുടെയെല്ലാം ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി, ഫ്ലാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും ചോദിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സമൂഹത്തിന് ചേരാത്ത വിധത്തിലാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസും കോടതിയില്‍ ഹാജരായിരുന്നു. സുപ്രീംകോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കും. […]

Cricket Sports

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്തെ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ മാധവ് ആപ്തെ, 1958-59 ലും 1961-62 ലും മുംബൈയെ രഞ്ജി ട്രോഫി കിരീടങ്ങളിലേക്ക് നയിച്ചു. 1952 ൽ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച ആപ്‌തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 542 റൺസ് നേടി. അതിൽ 13 ഇന്നിങ്സുകളിൽ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും ഉൾപ്പെടുന്നു. […]

Entertainment

സിനിമയില്‍ എത്തുന്നതിനു മുമ്പ് സ്റ്റേജിനെ അഭിമുഖീകരിക്കാന്‍ ഭയമായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടര്‍ തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രവും മികച്ച അഭിപ്രായം നേടുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിക്യൂ. ഇന്ന് വേദികളെ കയ്യിലെടുത്ത് കയ്യടി വാങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നില്ല സിനിമയിലെത്തുന്നതിനു മുമ്പുള്ള ദുല്‍ഖര്‍. സിനിമയില്‍ എത്തുന്നതിനു മുന്‍പ് സ്റ്റേജില്‍ കയറാന്‍ വല്ലാത്ത ഭയമായിരുന്നെന്നും കയറിയാല്‍ തന്നെ ശബ്ദം പുറത്തേക്ക് വരില്ലെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്. “സിനിമയില്‍ വന്ന സമയത്ത് എനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു. ബാല്യ […]

Entertainment

എന്റെ ഉടലിലും ഉയിരിലും ഒരു സ്ത്രീയുടെ സമസ്ത സ്പന്ദനങ്ങളും പ്രവഹിക്കുന്നത് ഞാന്‍ അനുഭവിച്ചു; ‘പരകായപ്രവേശത്തെക്കുറിച്ച്’ മോഹന്‍ലാല്‍

തിരശ്ശീലയില്‍ മിന്നി മറഞ്ഞ കഥാപാത്രങ്ങളിലെ പുരുഷ സ്ത്രൈണ ഭാവങ്ങളെക്കുറിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. ഇട്ടിമാണിയിലെ മാര്‍ഗ്ഗംകളിയും കമലദളത്തിലെ നൃത്തവും വാനപ്രസ്ഥത്തിലെ കഥകളിയുമൊക്കെ ഓരോ കഥാപാത്രമായി മുന്നിലെത്തിയപ്പോള്‍ സ്ത്രൈണ്യതയുടെ മിടിപ്പാണ് തന്നില്‍ ഉണ്ടായതെന്ന് മോഹന്‍ലാല്‍ എഴുതുന്നു. മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണ്ണരൂപം ഇട്ടിമാണി എന്ന സിനിമയില്‍ മാര്‍ഗ്ഗംകളി അവതരിപ്പിച്ചപ്പോള്‍ പലരും എന്നോട് ചോദിച്ചു, ലാല്‍ മാര്‍ഗ്ഗംകളി പഠിച്ചിട്ടുണ്ടോ എന്ന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലദളം എന്ന സിനിമയില്‍ നൃത്തം ചെയ്തപ്പോഴും പലരും ചോദിച്ചു, ലാല്‍ നൃത്തം പഠിച്ചിട്ടുണ്ടോ എന്ന്. വാനപ്രസ്ഥം എന്ന […]

Cricket Sports

ഇന്ത്യക്ക് തോല്‍വി; പരമ്പര സമനിലയില്‍

നായകൻ ക്വിന്റൻ ഡികോക്കിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20 മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റ് തോൽവി. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ മുന്നോട്ട് വെച്ച 135 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്. 52 പന്തിൽ 5 സിക്സും 6 ബൗണ്ടറിയുമായി 79 റൺസെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി. ഹെൻഡ്രിക്സുമായി (28) ചേർന്ന് 76 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഡികോക്ക് കാഴ്ച്ചവെച്ചത്. ടെംബ ബവുമ 27 റൺസുമായി […]

India National

ഇന്ധനവില കുതിക്കുന്നു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു.ആറു ദിവസത്തിനിടെ പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചു. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.29 പൈസ കൂടി 73.91 രൂപയും ഡീസലിന്റെ വില 0.19 പൈസ കൂടി 66.93 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.28 പൈസ കൂടി 79.57 രൂപയും ഡീസലിന്റെ […]

India National

ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഐ.എന്‍.എക്സ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്‍കിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശനിക്ഷേപം അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി മുന്‍ ധനമന്ത്രി പി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അടുത്ത മാസം മൂന്ന് വരെയാണ് ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി. […]

India National

നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള വിജ്ഞാപനം ഇന്നിറങ്ങും

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള വിജ്ഞാപനം ഇന്നിറങ്ങും. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേതടക്കം 64 മണ്ഡലങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെ മറ്റ് ഗുജറാത്തിലെ മറ്റ് രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാനാകും. ഈ മാസം മുപ്പതിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി.