India National

മെഹുല്‍ ചോക്സി തട്ടിപ്പുകാരന്‍; നാടുകടത്തുമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി

വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ വ്യവസായി മെഹുൽ ചോക്സിയെ നാടുകടത്തുമെന്ന് ആന്‍റിഗ്വ. ചോക്സി തട്ടിപ്പുകാരനെന്ന് കണ്ടെത്തിയതായും ഏത് സ്വതന്ത്ര അന്വേഷണവും നടത്താമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗണി അറിയിച്ചു. കഴിഞ്ഞ വർഷം ഇന്ത്യ വിട്ട മെഹുൽ ചോക്സി ആന്റിഗ്വയിലെത്തി പൌരത്വമെടുക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി തട്ടിച്ചതിന്റെ പേരില്‍ ചോക്സിക്കെതിരെ അന്വേഷണം നടക്കുകയാണ്. ചോക്‌സിയുടെ അപേക്ഷകള്‍ തള്ളിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ചോക്സിയെ ചോദ്യംചെയ്യാമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി […]

India National

മധ്യപ്രദേശില്‍ ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ശ്വേത ബി.ജെ.പിയുടെ പ്രചാരകയെന്ന് കോണ്‍ഗ്രസ്; തെളിവ് പുറത്തുവിട്ടു

മധ്യപ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വലയിലായ ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ശ്വേത വിജയ് ജെയിന്‍ ബി.ജെ.പിയുടെ പ്രചാരകയെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്വേത പങ്കെടുത്ത ചിത്രം മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അരുണോദയ് ചൌബെ പുറത്തുവിട്ടു. 2013ലെയും 2018ലെയും മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ താര പ്രചാരകയായിരുന്നു ശ്വേതയെന്നും അരുണോദയ് ചൌബെ പറഞ്ഞു. ശ്വേത യുവമോര്‍ച്ച നേതാവായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പിന്നാലെയാണ് ബി.ജെ.പി […]

India Kerala

മരട് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിച്ചു

താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഫ്ലാറ്റിലുള്ളവരെ അറിയിക്കാതെ പുലര്‍ച്ചെയാണ് കെ.എസ്.ഇ.ബി നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. മരട് ഫ്ലാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക് താമസസൗകര്യം നല്‍കുമെന്നും പ്രായം ചെന്നവരെയും രോഗികളെയും മാറ്റി പാർപ്പിക്കുന്നതിന്ന് ബന്ധുക്കള്‍ സഹകരിക്കണമെന്നും ജില്ല കളക്ടര്‍ അറിയിച്ചു. ഇന്ന് പുലർച്ചെ അ‍ഞ്ചുമണിയോടെ ഫ്ലാറ്റുകളിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. ഇതിന് പിന്നാലെ ജലവിതരണവും നിർത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും നടപടികള്‍ പൂർത്തിയാക്കിയത്. അതേസമയം, […]

India Kerala

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് കെ മുരളീധരന്‍. യു.ഡി.എഫിന് അനുകൂലമായ ട്രെന്‍ഡാണ് നിലവിലുള്ളത്. അത് താനായിട്ട് നശിപ്പിക്കില്ല.. വട്ടിയൂര്‍ക്കാവിലെ ജയമാണ് പ്രധാനം. ഇവിടെ ആര് സ്ഥാനാര്‍ഥിയായാലും അവരെ പിന്തുണക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

India Kerala

മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കോടിയേരി

മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .മാനുഷിക പരിഗണന നൽകണം.എത്ര തുകയ്ക്കാണോ ഉടമകള്‍ വാങ്ങിയത് ആ തുക കെട്ടിട നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും കോടിയേരി പ്രതികരിച്ചു.

Cricket Sports

സച്ചിനേയും കോലിയേയും പിന്നിലാക്കി ധോനി; മുന്നിലുള്ളത് മോദി മാത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന പുരുഷന്‍മാരുടെ പട്ടികയില്‍ വിരാട് കോലിയേയും സച്ചിന്‍ തെണ്ടുല്‍ക്കറേയും പിന്നിലാക്കി എം.എസ് ധോനി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ധോനി. സച്ചിന്‍ ഏഴാമതും കോലി എട്ടാം സ്ഥാനത്തുമാണ്. യുഗോവ് (YouGov) എന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് റിസര്‍ച്ച്‌ കമ്ബനി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 42,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയിലാണ്ധോനി അസൂയാവാഹമായ നേട്ടം സ്വന്തമാക്കിയത്. 8.85 ശതമാനം വോട്ടാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ നേടിയത്. മോദിക്ക് 15.66 ശതമാനം വോട്ട് ലഭിച്ചു. […]

India National

ഇന്ത്യയിലേക്ക് വരൂ; അമേരിക്കയിലെ വ്യവസായികളോട് മോദി

ഇന്ത്യയില്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ ഉള്ളതെന്നും നിക്ഷേപങ്ങള്‍ നടത്താന്‍ യു.എസ് കമ്പനികളെ സ്വാഗതം ചെയ്യുകയാണെന്നും ബ്ലൂംബെര്‍ഗ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ജിഇ, പെപ്‌സി, കൊക്കക്കോള, മാസ്റ്റര്‍കാര്‍ഡ്, വാള്‍മാര്‍ട്ട് തുടങ്ങി 45 കമ്പനികളുടെ മേധാവികളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. വലിയ വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും […]

India National

മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാന്‍ താല്‍പര്യമില്ലാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാന്‍ താല്‍പര്യമില്ലാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. വിദേശത്ത് താമസിക്കുന്നവര്‍ പോലും ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളാന്‍ കാരണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വ മികവും വ്യക്തിപരമായ സമീപനവും കാരണമാണ്. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ അഭിനന്ദിക്കുന്നത്. മറ്റ് ലോക നേതാക്കളെപ്പോലും […]

India Kerala

മരടിലെ ഫ്ലാറ്റുകള്‍ ഒക്ടോ.11ന് പൊളിക്കും; ഞായറാഴ്ച മുതല്‍ താമസക്കാരെ ഒഴിപ്പിക്കും

മരടിലെ ഫ്ലാറ്റുകള്‍ അടുത്ത മാസം 11ന് പൊളിക്കും. ഞായറാഴ്ച മുതല്‍ താമസക്കാരെ ഒഴിപ്പിക്കും. നാല് ഫ്ലാറ്റുകളിലെയും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഒക്ടോബര്‍ 3ന് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഫ്ലാറ്റ് പൊളിക്കുന്നതിനായി 138 ദിവസത്തെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഫ്ലാറ്റുടമകള്‍ പ്രതിഷേധം തുടരുകയാണ്. ഒഴിപ്പിക്കല്‍ നടപടി നീതിനിഷേധമെന്ന് കാണിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മീഷനും കത്തയച്ചു. ഫ്ലാറ്റുകള്‍ക്ക് മുന്നിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ രാത്രി അഴിച്ചുമാറ്റി. കൊടികള്‍ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും സമരത്തിനൊപ്പമുണ്ടെന്നും സി.പി.എം വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് […]

India Kerala

വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാടുണ്ടായിരുന്ന മോഹന്‍കുമാറിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് എന്‍. പീതാംബരകുറുപ്പിനെ മാറ്റി മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.ഡി.സി.സിയും അടൂർ പ്രകാശും തമ്മിലുള്ള തർക്കമാണ് കോന്നി സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്.