ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന രണ്ട് സിംഹങ്ങളിൽ ഒന്നിന് സീത എന്ന് പേരിട്ടതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്നാണ് വിചിത്ര ഹർജി ആവശ്യപ്പെടുന്നത്. ഫെബ്രുവരി 12നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് രണ്ട് സിംഹങ്ങളെ സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്. ദേശീയ മാധ്യമമായ ദി വയർ ആണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. സിംഹങ്ങളിൽ ഒന്നിന് ‘അക്ബർ’ എന്നും മറ്റേതിന് ‘സീത’ […]
Author: Malayalees
പുറത്താക്കല്‍ ഭീഷണി; ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനേസ ഡഗ്‌നാക്ക് ഇന്ത്യ വിടുന്നു
ഇന്ത്യയിലെ വിദേശ ലേഖികയായിരുന്ന ഫ്രഞ്ച് ജേണലിസ്റ്റ് വനേസ ഡഗ്‌നാക് ഇന്ത്യ വിടുന്നതായി പ്രഖ്യാപനം. വനേസയുടെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെയാണ് രാജ്യം വിടുന്നതായുള്ള പ്രതികരണം. താന്‍ ഇന്ത്യ വിടുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള കത്തില്‍ വികാരാധീനയായാണ് വനേസ ഡഗ്‌നാക് പ്രതികരിച്ചത്. 25 വര്‍ഷം മുമ്പ് ഒരു വിദ്യാര്‍ത്ഥിയായാണ് താന്‍ ഇന്ത്യയിലേക്ക് വന്നത്. 23 വര്‍ഷം ഒരു പത്രപ്രവര്‍ത്തകയായി ജോലി ചെയ്തു ഈ രാജ്യത്ത്. വിവാഹം കഴിച്ചതും മകനെ വളർത്തിയതുമെല്ലാം വീട് പോലെ കരുതിപ്പോന്ന […]
കൊച്ചിയൊരുങ്ങുന്നു; വനിതാ ദിനത്തില്‍ പിങ്ക് മിഡ്‌നൈറ്റ് റണ്‍
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോര്‍ ന്യൂസും ഫ്ളവേഴ്സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്നൈറ്റ് റണ്ണിനൊരുങ്ങി കൊച്ചി. വനിതാ ദിനമായ 2024 മാര്‍ച്ച് എട്ടിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാണ് പിങ്ക് മിഡ്‌നൈറ്റ് റണ്ണിന് തുടക്കമാകുക. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വനിതാ ശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. മിഡ്‌നൈറ്റ് റണ്ണില്‍ പങ്കാളികളാകുന്നവര്‍ക്ക് ടി-ഷര്‍ട്ടുകളും മറ്റ് സമ്മാനങ്ങളുമടങ്ങുന്ന അടങ്ങുന്ന ഗിഫ്റ്റ് ബാഗ് സമ്മാനമായി ലഭിക്കും. കൂടാതെ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.
പോളിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നു; വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ആരോഗ്യമന്ത്രി
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ട പോളിന് ചികിത്സ വൈകിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികില്‍സയും നല്‍കിയിരുന്നുവെന്നും വിവരം അറിഞ്ഞ ഉടന്‍ വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. വാരിയെല്ലിന് നിരവധി ഒടിവുകള്‍ സംഭവിച്ചിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജറി സാധ്യമാണോ എന്ന് നോക്കിയിരുന്നു. ലിവര്‍ ബ്ലീഡിങ്ങ് ഉണ്ടോ എന്ന് അറിയാനാണ് സി ടി സ്‌കാന്‍ നടത്തിയത്. ബ്ലീഡിങ്ങ് ഉണ്ടായിരുന്നെങ്കില്‍ സര്‍ജറി നടത്താനാണ് […]
വയനാട്ടില്‍ ജനങ്ങളുടെ ദീനരോദനം, വനംമന്ത്രിയെ എത്രയും വേഗം പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം: ടി സിദ്ധിഖ് എംഎല്‍എ
വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ടി സിദ്ധിഖ് എംഎല്‍എ. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലേക്ക് വനംവകുപ്പ് മന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് ടി സിദ്ധിഖ് എംഎല്‍എ കുറ്റപ്പെടുത്തി. വയനാട് ജനതയെ കരുതി ഈ വനംവകുപ്പ് മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും ടി സിദ്ധിഖ് എംഎല്‍എ ആഞ്ഞടിച്ചു. വയനാട്ടില്‍ മനുഷ്യരുടെ ദീന രോദനം ഉയരുകയാണെന്ന് ടി സിദ്ധിഖ് എംഎല്‍എ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വയനാട്ടില്‍ എത്തി പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കണം. വയനാട് മെഡിക്കല്‍ […]
കൊച്ചിയിൽ ‘അമേരിക്കൻ കോർണർ’; യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) ‘അമേരിക്കൻ കോർണർ’ സ്ഥാപിക്കാനായി യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു. കുസാറ്റിൽ 18 യു.എസ്. സർവകലാശാലകളെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥർ അടങ്ങിയ യു.എസ്. എഡ്യുക്കേഷൻ ട്രേഡ് സംഘത്തിന്റെ സന്ദർശനത്തോട് അനുബന്ധിച്ചാണ് യു.എസ്. കോൺസുൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്‌ജസും കുസാറ്റ് രജിസ്ട്രാർ ഡോ. വി. മീരയും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കുസാറ്റ് വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരനും സന്നിഹിതനായിരുന്നു. പങ്കാളികളായ സ്ഥാപനങ്ങൾക്ക് സ്വതന്ത്ര പ്രവർത്തനാധികാരമുള്ള […]
ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ പണം നല്‍കിയ കേസില്‍ ട്രംപിനെ കുടുക്കിയ അമേരിക്കന്‍ രതിചിത്ര നടി
വിവാഹേതര ബന്ധം രഹസ്യമാക്കി വയ്ക്കുന്നതിന് രതിചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണ അടുത്തമാസം 25ന് ആരംഭിക്കും. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ക്രിമിനല്‍ വിചാരണ നേരിടുന്നത്. ആരാണ് ട്രംപിനെ കുടുക്കിയ സ്റ്റോമി ഡാനിയേല്‍സ്? പത്രപ്രവര്‍ത്തകയാകാനായിരുന്നു ലൂസിയാനയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സ്റ്റെഫാനി ഗ്രിഗറിയുടെ മോഹം. പക്ഷേ പതിനേഴാം വയസ്സില്‍ യാദൃച്ഛികമായി സുഹൃത്തിനൊപ്പം സ്ട്രിപ്പ് ക്ലബിലെത്തിയ സ്റ്റെഫാനി ആദ്യമായി നഗ്നനൃത്തം അവതരിപ്പിച്ചു. പിന്നീട് അതൊരു തൊഴിലാക്കി. പ്രശസ്തയായതോടെ സ്റ്റോമി […]
സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന് വന്നു?; വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് നാട്ടുകാര്‍; ടി സിദ്ദിഖ് എംഎല്‍എയ്‌ക്കെതിരെയും രോഷം
വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. ആളുകള്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് വന്നതെന്ന് ചോദിച്ചായിരുന്നു നാട്ടുകാരുടെ പ്രതികരണം. ജീപ്പിന്റെ കാറ്റഴിച്ച് വിട്ട നാട്ടുകാര്‍ ജീപ്പിന് മുകളില്‍ റീത്തും വച്ചു. വാഹനത്തിന്റെ ഷീറ്റ് അടക്കം നശിപ്പിച്ചപ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ അകത്ത് തന്നെ ഇരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് […]
നിർദേശങ്ങൾ പറഞ്ഞോളൂ, സോറ അത് വിഡിയോ ആക്കും; ലോകത്തെ വീണ്ടും ഞെട്ടിച്ച് ഓപ്പൺ എഐ
സാം ആൾട്ട്മാന്റെ ഓപ്പൺ എഐ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. നിർദേശങ്ങൾ അനുസരിച്ച് വീഡിയോ സൃഷ്ടിക്കുന്ന സോറ എന്ന ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് കമ്പനി.ടെക്സ്റ്റുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുന്ന ‘സോറ’ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള അമ്പരപ്പിക്കുന്ന ചുവടുവയ്പായാണ് സോറയെ ലോകം നോക്കിക്കാണുന്നത്. ഉപയോക്താവിന്റെ നിർദ്ദേശത്തിന് അനുസൃതമായി ഒരു മിനിട്ട് ദൈർഘ്യമുള്ള ഉയർന്ന ദൃശ്യനിലവാരമുള്ള വീഡിയോകൾ സൃഷ്ടിക്കാൻ സോറയ്ക്ക് കഴിയുമെന്നാണ് സാം ആൾട്ട്മാൻ പറയുന്നത്. […]
ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ചെന്നൈയുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. 15 മത്സരങ്ങളില്‍ 26 പോയിന്റുകളുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ നാലാം സ്ഥാനത്താണ്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ആകാശ് സങ്കവാനാണ് ചെന്നൈയ്ക്കായി ഗോള്‍ നേടിയത്. കളിയുടെ 81-ാം മിനിറ്റില്‍ അങ്കിത് മുഖര്‍ജി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. ഇരുടീമുകള്‍ക്കുമായി കളി യില്‍ ഏഴ് മഞ്ഞകാര്‍ഡുകളാണ് കണ്ടത്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ […]