India National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയവും പാര്‍ലമെന്‍റിലെ തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരുകയാണ്. പിസിസി അധ്യക്ഷന്‍മാരും ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ യുപിഎ – ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

India National

സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു

സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ യുഎപിഎ കേസും അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയും പി ബി ചര്‍ച്ച ചെയ്യും. അയോദ്ധ്യ വിധി, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടി, ശബരിമല വിഷയങ്ങളും ചർച്ചയാകും.

India National

മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിക്ക് ഡൽഹിയിൽ അതീവ സുരക്ഷ

മാവോയിസ്റ്റ് ഭീഷണി പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. ബുള്ളറ്റ് പ്രൂഫ് വാഹനവും ജാമർ അടക്കമുള്ള സുരക്ഷാ സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിച്ചു. രണ്ടുദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയതു മുതൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമറും ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി ഏർപ്പെടുത്തി. കേരള പോലീസിന് പുറമേ ഡൽഹി പൊലീസിനെയും നാല് കമാൻഡോകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വേട്ട നടത്തിയ മുഖ്യമന്ത്രി […]

India Kerala

പെരിയ ഇരട്ടക്കൊലപാതക കേസ്; അന്വേഷണം ഏറ്റെടുക്കുമെന്ന് സി.ബി.ഐ

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് സി.ബി.ഐ. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ വിധിപറയാന്‍ മാറ്റി. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന […]

India Kerala

മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി. വടവാതൂര്‍ സ്വദേശി അശ്വിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവില്‍ 9 മണിയോടെയാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. വടവാതൂര്‍ സ്വദേശി അശ്വിന്‍ പ്രദീപിന്റെയാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അശ്വിന്റെയും മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും അപകടം നടന്നത് തീരത്തോട് ചേര്‍ന്നായിരുന്നു. ആയതിനാല്‍ മൃതദേഹങ്ങള്‍ മറ്റിടങ്ങളിലേക്ക് ഒഴുകി പോയിരുന്നില്ല. ഇന്നലെ ഒരു […]

Cricket Sports

ഹീറോയായി ഷാമി

ഇന്‍ഡോര്‍ ടെസ്റ്റ് ; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 130 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. 343 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 213 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. നാല് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനുമാണ് ബംഗ്ലാദേശിനെ തകത്തത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി. 64 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിം […]

Sports

സ്കൂൾ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി;

63ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി. എറണാകുളം കോതമംഗലം മാര്‍ ബേസിലിന്റെ അമിത് നാഥ് മീറ്റിലെ ആദ്യ സ്വര്‍ണം നേടി . ജൂനിയര്‍ ബോയിസ് ജാവലിന്‍ ത്രോയില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ്. ജോണ്‍സ് സ്കൂളിലെ വിജയ് സ്വര്‍ണം നേടി. നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് സ്വര്‍ണവുമായി പാലക്കാട് ജില്ലയാണ് മുന്നില്‍. കണ്ണുർ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന മേളയിൽ 2500ഓളം കായിക താരങ്ങളാണ് പങ്കെടുക്കുക. മന്ത്രി ഇ.പി ജയരാജനാണ് മേള ഉൽഘാടനം ചെയ്യുക. മേളയ്ക്ക് […]

Entertainment Movies

ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്നു

ടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്നു താക്കോല്‍ ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. പാരഗണ്‍ സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരണ്‍ പ്രഭാകരന്‍ ആണ്. ഇതിനു മുന്‍പ് ടിയാനിലാണ് മുരളി ഗോപിയും ഇന്ദ്രജിത്തും ഒരുമിച്ചെത്തിയത്. ഇനിയയാണ് ചിത്രത്തിലെ നായിക.ഷാജി കൈലാസിന്‍റെയും ആനിയുടെയും മകന്‍ റുഷിന്‍ ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.

Entertainment Movies

കൂടത്തായി കേസ്; സിനിമയുടെ പേരു മാറ്റി

കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയല്‍ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നായിരിക്കും. ഇതേ പേരില്‍ ആശിര്‍വാദ് സിനിമാസ് സിനിമയെടുക്കുന്നതിനാലാണ് ആദ്യം പ്രോജക്റ്റ് പ്രഖ്യാപിച്ച ഡിനിയും കൂട്ടരും പുതിയ പേരു തേടി പോയത്. കൂടത്തായ് കേസിലെ പ്രതിയായ ജോളിയുടെ പേരല്ലെന്നും ഇംഗ്ളിഷില്‍ സന്തോഷം എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിര്‍മാതാക്കളില്‍ ഒരാളുമായ ഡിനി പറയുന്നു. സൂപ്പര്‍ ഹിറ്റ് പരമ്ബരകളില്‍ നായികയായ ഡിനി നായികയാകുന്ന ആദ്യ സിനിമയാണിത്.കേസന്വേഷിക്കുന്ന പ്രധാന ഓഫിസരെ കണ്ടെത്താനായി […]

Entertainment

സര്‍പ്രൈസ് പുറത്ത് വിട്ട് കീര്‍ത്തി സുരേഷ്

മലയാളത്തില്‍ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വെന്നികൊടി പാറിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി. തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയെ തേടി ദേശീയ അവാര്‍ഡുമെത്തി. മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടി മേനകയുടെയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി. ഇന്നാണ് മേനകയുടെയും സുരേഷ് കുമാറിന്റെയും വിവാഹവാര്‍ഷികം. അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികത്തില്‍ കീര്‍ത്തി പങ്കുവച്ച ഒരു രഹസ്യമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സിനിമാ ലോകത്ത് ഓരോ ദിവസവും അഭിനയത്തിലും പ്രവൃത്തിയിലും ഏവരേയും […]