India Kerala

കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്ന് ഗവര്‍ണര്‍

കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാര്‍ക്ക് ദാനത്തില്‍ എം.ജി യൂണിവേഴ്സിറ്റിക്ക് തെറ്റ് മനസ്സിലായി, അതുകൊണ്ടാണ് തിരുത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. കെ.ടി.യു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ ഈ മാസം 16ന് വിസിമാരുടെ യോഗം വിളിച്ചു. കെ.ടി ജലീലിനെതിരായ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് പ്രതികൂലമായ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പ്രതികരണം […]

India Kerala

കുതിച്ചുയര്‍ന്ന് പച്ചക്കറിവില

സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. എറാണകുളം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്ന് 130 രൂപയാണ് വില. ചെറിയുള്ളിക്ക് 145 രൂപയാണ്. വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം.

Entertainment

ഷെയിൻ നിഗത്തിനെതിരായ വിലക്കിൽ സമവായ ചർച്ച നീളും

ഷെയിൻ നിഗത്തിനെതിരായ വിലക്കിൽ സമവായ ചർച്ച നീളും. ഷെയിനുമായി ചർച്ച നടത്തിയ ശേഷം മതി നിർമാതാക്കളുമായുള്ള ചർച്ച എന്നാണ് അമ്മ നേതൃത്വത്തിനുള്ളിലെ ധാരണ. ഉത്തരേന്ത്യയിലുള്ള ഷെയിൻ നിഗം മടങ്ങി എത്തിയ ശേഷമേ ഇനി വിലക്ക് നീക്കാനുള്ള ചർച്ച ആരംഭിക്കൂ. നിർമ്മാതാക്കളുടെ വിലക്കിൽ ഷെയിൻ നിഗത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മതി നിർമ്മാതാക്കളുമായുള്ള ചർച്ച എന്നാണ് അമ്മക്കുള്ളിലെ തീരുമാനം. ഷെയിനിന്റെ സാന്നിധ്യത്തിൽ അമ്മയുമായി ചർച്ചക്കില്ലെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിർമാതാക്കളുമായി ചർച്ചക്കില്ലെന്ന നിലപാടിലാണ് ഷെയിനും കുടുംബവും. അതുകൊണ്ട് തന്നെ […]

Cricket Sports

എല്ലാ പരമ്പരയിലും ഒരു പകല്‍ രാത്രി ടെസ്റ്റ് വേണമെന്ന് ഗാംഗുലി

കാണികളുടെ പങ്കാളിത്തം കൊണ്ട് വന്‍ വിജയമായ കൊല്‍ക്കത്തയിലെ ആദ്യ പകല്‍ രാത്രി ടെസ്റ്റിന്റെ അനുഭവത്തില്‍ കൂടുതല്‍ പകല്‍ രാത്രി ടെസ്റ്റുകള്‍ ഇന്ത്യ കളിച്ചേക്കും. ഇന്ത്യയുടെ ആദ്യ പകല്‍ രാത്രി ടെസ്റ്റിന് ചുക്കാന്‍ പിടിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെയാണ് പകല്‍ രാത്രി ടെസ്റ്റുകള്‍ വ്യാപിപ്പിക്കുന്നതിനും ശ്രമിക്കുന്നത്. ഓരോ ടെസ്റ്റ് പരമ്പരയിലും കുറഞ്ഞത് ഒരു പകല്‍ രാത്രി ടെസ്റ്റെങ്കിലും വേണമെന്നാണ് ഗാംഗുലിയുടെ നിലപാട്. എല്ലാ പരമ്പരയിലും ഒരു പകല്‍ രാത്രി ടെസ്റ്റ് വേണമെന്ന് ഗാംഗുലിഅരലക്ഷത്തോളം പേരാണ് ഈഡന്‍ […]

India National

ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കെന്ന് പിതാവ്

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചു. പ്രധാനമന്ത്രിയോട് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടും. മരണത്തിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കണമെന്ന് ലത്തീഫ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം വെളിപ്പെടുത്തുമെന്നും ഡല്‍ഹിയില്‍ അദ്ദേഹം പറഞ്ഞു. “എന്റെ മകള്‍ മരിച്ചിട്ട് 25 ദിവസമായി. ഇതുവരെ എങ്ങനെയാണ് മരിച്ചത് എന്നു പോലും അറിയാന്‍ കഴിയാത്ത് ഹതഭാഗ്യനായ പിതാവാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ […]

India National

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൂറുദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലാണ്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബഞ്ച് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്നത്. ഇതിനെതിരെ വിചാരണക്കോടതിയിലും കേരള ഹൈകോടതിയിലും ചിദംബരം നല്‍കിയ ജാമ്യാപേക്ഷ […]

India National

വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി ജെ.എന്‍.യു അധികൃതര്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഫീസ് വര്‍ധനയ്‌ക്കെതിരായ വിദ്യാര്‍ഥി സമരം തുടരവേ വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി അധികൃതര്‍. എല്ലാ വിദ്യാര്‍ഥികളും അവരുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജെ.എന്‍.യു അധികൃതര്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ച പുറത്തിറത്തിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഹാജരാകണമെന്നും നിശ്ചിത തീയതിക്കുള്ളില്‍ തീസിസുകള്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ പുറത്താക്കുമെന്നും അധികൃതര്‍ അറിയിച്ചു. അക്കാദമിക് കലണ്ടര്‍ പ്രകാരം ഡിസംബര്‍ 12ന് തന്നെ പരീക്ഷകള്‍ ആരംഭിക്കും. പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ […]

India National

കേരളത്തില്‍ 120 പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍‍ കൊന്നെന്ന് അമിത് ഷാ

രാഷ്​ട്രീയ പകപോക്കലിന്റെ ഭാഗമായി കേരളത്തിലെ 120 ബി.ജെ.പി-ആർ.എസ്.എസ്​ പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍‍ കൊന്നെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. രാജ്യസഭയില്‍ എസ്പിജി ഭേദഗതി ബില്ലിന്മേല്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെയായിരുന്നു ഈ പരാമര്‍ശം. ഇത് സഭയില്‍ വലിയ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷ വീഴ്ചയെയും എസ്.പി.ജി സുരക്ഷ ഭേദഗതിയെയും എതിര്‍ത്ത്​ പ്രതിപക്ഷം ഇന്ന് രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് എസ്.പി.ജി ഭേദഗതി ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നതെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ ആരോപണം. ഇതിലൂടെ […]

India National

‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ ജൂൺ ഒന്ന് മുതൽ

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ സേവനം 2020 ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍. യോഗ്യതയുള്ള ഗുണഭോക്താക്കള്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രാജ്യത്ത് ഏത് കടയില്‍ നിന്നും (എഫ്.പി.എസ്) ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ധാന്യങ്ങള്‍ ലഭിക്കും. ബയോമെട്രിക് / ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഇപോസ് ഉപകരണങ്ങള്‍ വഴി ഇത് ലഭ്യമാകുമെന്ന് ഉപഭോക്തൃകാര്യ ഭക്ഷ്യപൊതുവിതരണ മന്ത്രിയായ പാസ്വാന്‍ ലോക്‌സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് ധാന്യം വാങ്ങുന്നതിനുള്ള സൗകര്യം ഓണ്‍ലൈന്‍ […]

India Kerala

മഹാരാജാസ് കോളജില്‍;മര്‍ദ്ദിച്ചതായി പരാതി

മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി അജാസാണ് ഇന്നലെ അര്‍ധരാത്രി കോളജ് ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി നല്‍കിയത്. ഹോസ്റ്റലില്‍ പ്രവേശിച്ചതിനായിരുന്നു ആക്രമണമെന്നും അജാസ് പറയുന്നു. മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ബി.എ മ്യൂസിക്ക് വിദ്യാര്‍ഥിയായ അജാസ് തിങ്കളാഴ്ച രാത്രി കോളജ് ഹോസ്റ്റില്‍ സുഹൃത്തിനെ കാണാനായി എത്തിയപ്പോഴായിരുന്നു സംഭവം. ഹോസ്റ്റലിന്റെ വരാന്തയില്‍ ഇരുന്ന് മദ്യപിക്കുകയാരിന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അജാസിനെ തടഞ്ഞെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി. ആദ്യം ഹോസ്റ്റല്‍ വരാന്തയില്‍ […]