Kerala

കെഎസ്എഫ്ഇ ശാഖകളിലെ ചിട്ടികളിൽ സിപിഐഎം തട്ടിപ്പ് നടത്തുന്നു; ആരോപണവുമായി കെ സുരേന്ദ്രൻ

കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ എ കെ ബാലന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിലെല്ലാം അന്വേഷണം വേണമെന്നും എല്ലായിടത്തും സിപിഐഎം ഇടപെട്ട് തട്ടിപ്പ് നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് തട്ടിപ്പ് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂരിൽ സത്യം പുറത്ത് വന്നു. എ സി മൊയ്തീനേക്കാൾ വലിയവർ കേസിൽ ഇനി കുടുങ്ങും.പാർട്ടിയിലെ ഉന്നത നേതാക്കന്മാരിലേക്ക് അന്വേഷണം നീങ്ങും. കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി […]

National

ആഗോള പട്ടിണി സൂചിക: ഇന്ത്യ 4 സ്ഥാനം താഴോട്ട്, പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ, എതിര്‍ത്ത് കേന്ദ്രം

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 111ലേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ പട്ടികയെ തള്ളി കേന്ദ്ര സർക്കാർ രം​ഗത്തെത്തി. ദുഷ്ടലാക്കോടെയാണ് പട്ടിക തയ്യാറാക്കിയതെന്നും പൂർണമായും തള്ളിക്കളയണമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. 2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. പാകിസ്താൻ (102), ബംഗ്ലദേശ് […]

Cricket

ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിന് തിരിച്ചടി, കെയ്ൻ വില്യംസണിൻ്റെ തള്ളവിരലിന് പൊട്ടൽ

ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് തിരിച്ചടി. കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്. താരത്തിന്റെ ഇടത് തള്ളവിരലിന് പൊട്ടൽ. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ വില്യംസണ് ലോകകപ്പ് നഷ്ടമായേക്കും. കിവീസ് നായകൻ്റെ സ്കാനിംഗ് ഫലത്തിലാണ് പൊട്ടൽ കണ്ടെത്തിയത്. ഇതോടെ ഇന്ത്യക്കെതിരായ കളിയടക്കം അടുത്ത മൂന്ന് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകും. ടോം ബ്ലണ്ടലിനെ ഇന്ത്യയിലേക്ക് വിളിച്ചിട്ടുണ്ട്. ലോകകപ്പിലെ ലീഗ് മത്സരങ്ങളുടെ അവസാന പാദത്തിൽ വില്യംസൺ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് ടീം മാനേജ്‌മെന്റ്.

HEAD LINES Kerala

പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; നവംബർ അഞ്ചു മുതൽ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് […]

National

മദ്യപാനത്തെ ചൊല്ലി തർക്കം; ഗർഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ ചുട്ടുകൊന്നു

ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ 36 കാരൻ ജീവനോടെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. നാല് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വർഷം മുമ്പ് മണാലിയിൽ വെച്ചാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴിൽരഹിതനായ രാജ്കുമാർ മറൈമലൈ നഗറിനടുത്തുള്ള […]

Kerala

‘വിട്ടുനിൽക്കണമെന്ന നിർബന്ധബുദ്ധി ചിലർക്കുണ്ട്’; സ്പൈസസ് പാർക്ക് ഉദ്ഘാടന വേദിയിൽ ഡീൻ കുര്യാക്കോസിനും പി.ജെ ജോസഫിനും മുഖ്യമന്ത്രിയുടെ വിമർശനം

തുടങ്ങനാട് സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിന് ഡീൻ കുര്യാക്കോസ് എംപിക്കും പി.ജെ ജോസഫ് എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ വിമർശനം. അസൗകര്യം ആർക്കും ഉണ്ടാവാമെന്നും പക്ഷേ, പല നല്ല കാര്യങ്ങൾ ചിലർ ഒഴിവാക്കുകയാണെന്നും അദ്ദേഹം വമർശിച്ചു. പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ചിലർക്കുള്ളതെന്നും നാടിനോട് ചെയ്യുന്ന നീതി കേടാണിതെന്നും ഡീൻ കുര്യാക്കോസിനെയും പി.ജെ ജോസഫിനെയും സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ 20 കോ​ടി മു​ത​ൽ മു​ട​ക്കി നി​ർ​മി​ച്ച ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ […]

World

നെതന്യാഹു ഹമാസിന് നേരെ കണ്ണടച്ചോ? ഇസ്രായേലില്‍ വിമര്‍ശനം ശക്തം

കൂടാരപ്പെരുന്നാളിനോട് അനുബന്ധിച്ച് രാവും പകലും നീളുന്ന ഡാന്‍സും പാട്ടുമൊക്കെയുള്ള റേവ് പാര്‍ട്ടിയുടെ തിമിര്‍പ്പിലായിരുന്നു ഗാസയില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അലകെയുള്ള കിബുട്‌സ് റെയിം. ഗാസഇസ്രയേല്‍ അതിര്‍ത്തിയിലെ ഈ ഗ്രാമപ്രദേശത്താണ് ഏഴാം തിയതി ആദ്യമായി സ്‌ഫോടനശബ്ദം കേള്‍ക്കുന്നത്. ട്രാന്‍സ് സംഗീതത്തിന്റെ ബീറ്റുകളില്‍ സ്വയം മറന്ന പല നാടുകളില്‍ നിന്ന് വന്ന പല യുവാക്കളും ആദ്യത്തെ സ്‌ഫോടന ശബ്ദം ശ്രദ്ധിച്ചില്ല. തുടര്‍ച്ചയായി ശബ്ദങ്ങള്‍ കേട്ടപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് പകപ്പിന്റേതായി, അവിടേക്ക് ഭയവും സംഭ്രമവും ചേക്കേറി, എങ്ങോട്ട് ഓടിയൊളിക്കണമെന്നറിയാതെ ജനങ്ങള്‍ […]

National

പഞ്ചാബിൽ ആയുധങ്ങളുമായി രണ്ട് ലഷ്കർ ഭീകരർ പിടിയിൽ

പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ. ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്‌സർ ടീമും, കേന്ദ്ര ഏജൻസിയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. രണ്ട് ഐഇഡി, രണ്ട് ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, 24 കാട്രിഡ്ജുകൾ, ഒരു ടൈമർ സ്വിച്ച്, എട്ട് ഡിറ്റണേറ്ററുകൾ, നാല് ബാറ്ററികൾ എന്നിവ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തയായി പൊലീസ് അറിയിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ സജീവ അംഗമായ ഫിർദൗസ് […]

HEAD LINES Kerala

കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരം, ഉന്നത നേതാക്കൾക്കും പങ്കുണ്ട് ; ഇ ഡി

കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി വായ്‌പകൾ സംബന്ധിച്ച് പാർട്ടി പ്രത്യേകം മിനുട്സ് സൂക്ഷിച്ചിരുന്നു. ബാങ്ക് മുൻ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനിൽ കുമാർ എന്നിവർ ഇ ഡി ക്ക് മൊഴി നൽകി. വായ്പകൾ നൽകുന്നത് നിയന്ത്രിച്ചിരുന്നത് സിപിഐഎം പാർലമെൻററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി.(karuvannur bank scam ed against cpim) കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഇഡി കണ്ടുക്കെട്ടിയത് പ്രതികളും ബിനാമികളും ഉള്‍പ്പെടെ 35 പേരുടെ സ്വത്തുക്കളാണ്. കേസിലെ […]

Kerala

കാലില്‍ അള്ളുവെച്ച് കിലോമീറ്ററുകളോളം നടത്തി, കാലുപൊട്ടി ചോരയൊലിച്ചിട്ടും ഘോഷയാത്ര തുടര്‍ന്നു; ആനയോട് ക്രൂരത

കാലില്‍ അള്ളുവച്ച് കിലോമീറ്ററുകളോളം നടത്തിച്ച് ആനയോട് ക്രൂരത. പാറശ്ശാലയില്‍ നവരാത്രിഘോഷയാത്രയ്ക്കിടെ പാറശ്ശാല ശിവശങ്കരന്‍ എന്ന ആനയോടാണ് ഇത്തരത്തില്‍ ക്രൂരത കാട്ടിയത്. ആന പ്രശ്‌നക്കാരനായതുകൊണ്ടാണ് കാലില്‍ അള്ളുവച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. (cruelty against elephant parassala) ആനയെ അള്ളിട്ട് നടത്തിക്കരുതെന്ന കോടതി നിര്‍ദേശം ഉള്‍പ്പെടെ കാറ്റില്‍പ്പറത്തിയാണ് പാറശ്ശാലയില്‍ ആനയോട് ക്രൂരത കാണിച്ചത്. കിലോമീറ്ററുകള്‍ നടത്തുന്നതിന് ഏറെ മുന്‍പ് തന്നെ ആനയുടെ കാലില്‍ അള്ളുണ്ടായിരുന്നെന്നാണ് പുറത്തുവന്ന ചില ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ആനയുടെ കാല്‍ മുറിഞ്ഞ് ചോര വന്നിട്ടും അതില്‍ മരുന്നിട്ടാണ് […]