യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ഹരിയാന പൊലീസ് കർഷകർക്ക് നേരെ വെടിയുതിർത്തപ്പോൾ സുരക്ഷിതമായ ഇടത്തിലേക്ക് മാറുന്നതിനിടെ വെടിയേറ്റ് മരണപ്പെടുകയായിരുനു എന്ന് ദൃക്സാക്ഷി കൽദീപ് സിംഗ് 24നോട് പ്രതികരിച്ചു. പഞ്ചാബിലേക്ക് ഇരച്ചുകയറിയാണ് ഹരിയാന പൊലീസ് വെടിയുതിർത്തത്. കർഷകൻ ശുഭ്കരണിന്റെ കൊലപാതകത്തിൽ കർഷക സംഘടനകൾ ദേശീയ തലത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്ന് കരിദിനം ആചരിക്കും. തിങ്കളാഴ്ച ദേശീയതലത്തിൽ ട്രാക്ടർ മാർച്ച് നടത്തും. അടുത്തമാസം 14ന് മഹാപഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് […]
Author: Tomy Thondamkuzhy
സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന
കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം വ്യക്തി വൈരാഗ്യമെന്ന് സൂചന. സിപിഐഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് എന്നയാളാണ് കസ്റ്റഡിയിൽ ഉള്ളത്. കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സൻ്റെ ഡ്രൈവറായിരുന്നു. നിലവിൽ രാഷ്ട്രീയ ആരോപണങ്ങൾക്കില്ല. അത് കണ്ടെത്തേണ്ടത് പൊലീസാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു. കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു. ശരീരത്തിൽ മഴു കൊണ്ടുള്ള നാലിലധികം വെട്ടുകളുണ്ട്. […]
സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില ഉയരുന്ന സാഹചര്യത്തിൽ, […]
തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു
പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ 9 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻറെ മാതാവിനെയും ക്ഷേത്രം ഭാരവാഹികളെയും പ്രതിയാക്കി കേസെടുത്ത് പൊലീസ്. ഉത്സവ കമ്മറ്റി ഭാരവാഹികളായ സുധാകരൻ നായർ പത്മനാഭൻ നായർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 9 മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റതിനാണ് അമ്മയ്ക്കും ക്ഷേത്രഭാരവാഹികൾക്കുമെതിരെ കേസെടുത്തത്. തൂക്കവില്ലിലെ തൂക്കകാരൻ സിനുവിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്ഐആർ ഇട്ടിരുന്നത്. പിന്നാലെ ബാലാവകാശ കമ്മീഷന്‍റെ ഇടപെടൽ ശക്തമായതോടെയാണ് അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതിചേർത്തത്. ജുവൈനൽ ജസ്റ്റിസ് […]
‘കടുവയെ വേട്ടയാടി പല്ല് മാലയാക്കി’; വെളിപ്പെടുത്തലുമായി ശിവസേന എംഎൽഎ
കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന എംഎൽഎ. വിദർഭ മേഖലയിലെ ബുൽധാന മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗെയ്ക്‌വാദാണ് താൻ കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. കടുവയെ വേട്ടയാടി അവയുടെ പല്ല് മാലയാക്കി കഴുത്തിൽ അണിഞ്ഞിട്ടുണ്ടെന്നാണ് എംഎൽഎയുടെ അവകാശവാദം. ഛത്രപതി ശിവാജി മഹാരാജിൻ്റെ ജന്മദിനമായ ‘ശിവജയന്തി’ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടയാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. ’37 വർഷം മുമ്പ് ഞാൻ കടുവയെ വേട്ടയാടിയിട്ടുണ്ട്. കടുവയെ വേട്ടയാടി അതിൻ്റെ പല്ല് പിഴുതെടുത്ത് മാലയാക്കി കഴുത്തിൽ […]
ബേലൂര്‍ മഖ്ന കര്‍ണാടക വനമേഖലയില്‍; റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചു
വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലിയായ ബേലൂര്‍ മഖ്ന കര്‍ണാടകത്തിലെ വനമേഖലയില്‍ തുടരുന്നതായി റേഡിയോ കോളാര്‍ സിഗ്നല്‍. ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഹൈദരാബാദിലെ വന്യജീവി വിദഗ്ധനായ നവാബ് അലി ഖാൻ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നു. അതേസമയം ജില്ലയുടെ സ്പെഷ്യല്‍ നോഡല്‍ ഓഫീസറായി ഈസ്റ്റണ്‍ സിസിഎഫ് കെ വിജയാനന്ദ് ചുമതലയേറ്റു കര്‍ണാടക വനമേഖലയിലേക്ക് കടന്ന ബേലൂര്‍ മഖ്ന അവിടെ തന്നെ തുടരുന്നതായാണ് റേഡിയോ കോളാര്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. സംസ്ഥാന വനംവകുപ്പ് ആനയുടെ ചലനം നിരീക്ഷിച്ചുവരികയാണ്. ജനവാസമേഖലയിലേക്കിറങ്ങാതിരിക്കാന്‍ കനത്ത ജാഗ്രതയുണ്ട്. അതിര്‍ത്തി പ്രദേശത്ത് […]
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി അനുവദിച്ചു
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈവർഷം 122.57 കോടി രൂപ നൽകി. പോഷൺ അഭിയാൻ പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.
ബിജെപി പ്രചാരണ ഗാന വിവാദം: ഐടി സെല്‍ ചെയര്‍മാനെതിരെ സംസ്ഥാന നേതൃത്വം, നടപടിയുണ്ടാകില്ലെന്ന് ജാവദേക്കർ
ബിജെപി പ്രചാരണ ഗാന വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. പൊന്നാനിയിലേത് പ്രാദേശിക വീഴ്ച്ച. 2013 ലെ യുപിഎ സർക്കാരിനെതിരായ പ്രചാരണ ഗാനം അബദ്ധത്തിൽ പ്ലേ ആയതാണ്. ഇത്തരം പിഴവുകൾ പത്രങ്ങളിൽ നിത്യേന ഉണ്ടാകുന്നുണ്ട്. ബിജെപിക്കെതിരെ വാർത്ത നൽകുന്നതിന് മുമ്പ് യാഥാർത്ഥ്യം തേടണമെന്നും വിവാദത്തിൻ്റെ പേരിൽ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും ജാവഡേക്കർ അറിയിച്ചു. കേരള പദയാത്ര പാട്ടിലുണ്ടായ അമളിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐടി […]
തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്ന് തിന്നു
തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. വീടിനു പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ കൊന്ന് തിന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു പശുക്കുട്ടിയുടെ ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആഴ്ചകൾക്ക് മുൻപ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശത്തും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കും ആദിവാസി കോളനികൾക്കും സമീപത്തായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചുതുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. കാട്ടാനശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയോടെ നാട്ടുകാർക്ക് […]
ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍, പൊങ്കാല ദിവസം പ്രത്യേക മെഡിക്കല്‍ ടീമുകള്‍
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാലയുടെ തലേ ദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും […]












