സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 46,160 രൂപയിലെത്തി. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 4780 രൂപയായി. ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി […]
Author: Tomy Thondamkuzhy
‘സതീശന്‍ എവിടെ?; പത്രസമ്മേളനത്തിൽ വൈകിയ വി ഡി സതീശനെതിരേ അസഭ്യ പരാമർശവുമായി K.സുധാകരൻ
പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്.മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത് 20 മിനിറ്റ്. ആലപ്പുഴ സമരാഗ്നി പരിപാടിക്കിടയിൽ കെ സുധാകരൻ മടങ്ങി. വിവിധ വിഭാഗങ്ങളുമായി […]
ഉത്തർപ്രദേശിൽ വൻ അപകടം: ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു
ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ വൻ അപകടം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. ‘മാഗ് പൂർണിമ’ ദിനത്തിൽ പുണ്യ സ്നാനത്തിനായി ഗംഗാ നദിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്ക്. രാവിലെ 10 മണിയോടെയാണ് അപകടം. തീർത്ഥാടകരുമായി വന്ന ട്രാക്ടർ ട്രോളി പട്യാലി-ദാരിയാവ്ഗഞ്ച് റോഡിൽ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. ഏഴ് കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടെ 20 പേർ അപകടത്തിൽ മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഡിഎം, […]
ന്യൂസിലൻഡിനെതിരായ അവസാന ടി20യിൽ വാർണർ കളിക്കില്ല
ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരത്തിൽ ഓസ്‌ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ കളിക്കില്ല. പരിക്കേറ്റ താരത്തിന് വിശ്രമം അനുവദിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിലും വാർണർ കളിച്ചിരുന്നില്ല. നാളെയാണ് ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരം. താരത്തിൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ പരിക്ക് ഭേദമാകാൻ കുറച്ച് സമയമെടുക്കും. എങ്കിലും അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിൽ താരം കാലിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎല്ലിന് മുമ്പ് താരം ഫിറ്റാകുമെന്നാണ് പ്രതീക്ഷ. വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിൻ്റെ അഭാവത്തിൽ മുൻ സീസണിൽ ഡൽഹി […]
നെല്ല് സംഭരണം: സപ്ലൈകോയ്‌ക്ക് 203.9 കോടി രൂപ അനുവദിച്ചു
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നു.കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്. ഈവർഷത്തെ […]
‘ലീഗ് ഇടഞ്ഞാൽ വിജയത്തെ ബാധിക്കും, മുന്നാം സീറ്റ് ആവശ്യത്തിന് ഉടൻ പരിഹാരം കാണണം’; കെ.മുരളീധരൻ
മുസ്ലിം ലീഗുമായുള്ള പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് കെ മുരളിധരൻ എംപി. മൂന്നാം സീറ്റ് ആവശ്യം പരിഹരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ബാധിക്കും. ലീഗിന് അർഹത സർട്ടിഫിക്കറ്റ് അല്ല വേണ്ടത്. അനിശ്ചിതമായി നീളുന്നത് ശരിയല്ലകോൺഗ്രസിന്റെ ഐക്യം ശ്കതിപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ യു ഡിഎഫിൽ ഐക്യം ഉണ്ടാകൂവെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. വടകരയിൽ കെ കെ ഷൈലജ സ്ഥാനാർഥി ആകുന്നത് പ്രശനം അല്ല. ടിപി ചന്ദ്ര ശേഖരന്റെ കൊലയാളികളുടെ പാർട്ടി വടകരയിൽ ജയിക്കില്ലെന്നും കോൺഗ്രസ് 20 ൽ 20 ൽ […]
മണിപ്പൂരിൽ വീണ്ടും സംഘർഷം; കോളജ് കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു
മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം. ഡിഎം കോളജ് കാമ്പസിനുള്ളിലെ എഎംഎസ്‌യു ഓഫീസിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. ഒയിനം കെനെജി എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒയിനം കെനെജിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ രാജ് മെഡിസിറ്റിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം […]
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആൻ്റി നാർക്കോട്ടിക് സ്ക്വാഡും പീച്ചി പൊലീസും ചേർന്ന് കുതിരാനിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
യുവ കർഷകൻ കൊല്ലപ്പെട്ട സംഭവം: പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ
കർഷക സമരത്തിനിടെ യുവ കർഷകൻ ശുഭ് കരൺ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഭഗവന്ത് മാൻ കർഷകർക്കൊപ്പമാണോ എന്ന് നിലപാട് വ്യക്തമാക്കണമെന്നും കിസാൻ മസ്ദൂർ സംഘർഷ് സമിതി പ്രസിഡൻ്റ് സുഖ് വിന്ദർ സിംഗ് സബ്ര പറഞ്ഞു. കൊലപാതകത്തിൽ കേസെടുക്കാൻ വൈകുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ശുഭ് കരണിനെ രക്തസാക്ഷിയായി പഞ്ചാബ് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർ തെരുവിൽ കിടന്ന് […]
മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി
മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മർദനമെന്ന് പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറാണ് പരാതി ആരോപിച്ചത്. തന്നെ മർദിച്ചെന്ന് ആരോപിച്ച് ചീഫ് എൻജിനീയർ ശ്യാംഗോപാൽ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം മന്ത്രിയുടെ ഓഫിസ് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. വ്യാഴാഴ്ച മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ഓഫിസിലെത്തിയതായിരുന്നു ആലപ്പുഴയിലെ ഇറിഗേഷൻ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എൻജിനീയർ ശ്യാംഗോപാൽ. ഈ […]












