മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും ചടങ്ങുകൾ. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്ന് പമ്പയിലെത്തും. ഡിസംബർ 27 നാണ് ശബരിമലയിൽ മണ്ഡലപൂജ. ഇതിനിടെ, ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് കണ്‍ട്രോള്‍ റൂമും […]
Author: Tomy Thondamkuzhy
അമേരിക്കയിൽ മലയാളി യുവതിക്ക് നേരെ ഭർത്താവ് വെടിയുതിർത്തു
അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകൾ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്.ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവയ്ക്കുകയിരുന്നു. സംഭവത്തിൽ അമൽ റെജിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു.
ടെന്നീസ് ബോൾ ക്രിക്കറ്റ്: കെപിഎ 123 ജേതാക്കൾ
കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് കേരള പ്രീമിയർ ലീഗ് കൊച്ചിയിൽ സമാപിച്ചു. കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിൽ അഞ്ച് ദിവസങ്ങളിലായി കേരളത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കെപിഎ 123 കണ്ണൂർ കിരീടം നേടി. പ്രതികൂല കാലാവസ്ഥയിലും വാശിയേറിയ പോരാട്ടമാണ് ഓരോ ടീമും കാഴ്ച വെച്ചത്. കാറ്റിലും മഴയിലും ധാരാളം നാശ നഷ്ടങ്ങൾ സംഭവിച്ചെങ്കിലും സമയബന്ധിതമായി മികച്ച രീതിയിൽ തന്നെ മത്സരം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് മാത്രമല്ല ടൂർണമെന്റിൽ ഒരുപിടി പുതിയ റെക്കോർഡുകൾ […]
ബാലസൗഹൃദ കേരളമാണ് ലക്ഷ്യം,സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന് വേണ്ടിയാണ്; വീണാ ജോർജ്
ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണ്. വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും, കോഫി ടേബിള്‍ ബുക്ക് പ്രകാശനവും, ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടാകാം. കുഞ്ഞുങ്ങളുടെ വ്യത്യസ്തതകളും കഴിവുകളും പ്രോത്സാഹിപ്പിക്കണം. അവരെ സ്‌നേഹിക്കുകയും സംരക്ഷികയും ചേര്‍ത്തുപിടിക്കുകയും ചെയ്യണം. കുഞ്ഞുങ്ങളുടെ ബൗദ്ധികവും ശാരീരികവുമായ […]
ദീപാവലിക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന; തമിഴ്‌നാട്ടിൽ ലഭിച്ചത് 467.69 കോടി
ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പ്പന. ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി […]
ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് നീതി; വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് ഷെയ്ൻ നിഗം
ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന അസഫാക് ആലമിന് തൂക്കുകയര്‍. കേരളക്കര ഒന്നാകെ ആവശ്യപ്പെട്ട അല്ലെങ്കിൽ ആഗ്രഹിച്ച വധശിക്ഷ ആണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേര്‍ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. അതിൽ നടൻ ഷെയ്ൻ നിഗം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല”, എന്നാണ് ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഷെയ്നിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ഗോവിന്ദ ചാമിയെ പോലെ ആക്കല്ലേ വേഗം നടപ്പിലാക്കണം, […]
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം; വ്യാഴാഴ്ചയോടെ തീവ്രന്യൂന മർദമായി മാറും
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം വ്യാഴാഴ്ച്ചയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. തെക്കൻ കേരളത്തിൽ അടുത്ത 2-3 ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ദുർബലമായതോടെ വയനാട്, ഇടുക്കി ജില്ലകളെ കൂടാതെ വടക്കൻ ജില്ലകളിലും തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. ഇടുക്കി, വയനാട് ജില്ലകളിൽ […]
നോവായി ഫൈഹ മോൾ; വൈറലായി ശിശു ദിനത്തിൽ അവതരിപ്പിക്കാൻ പഠിച്ച പ്രസംഗം
ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി ഫൈഹ മോൾ മരണപ്പെട്ടിട്ട് ദിവസങ്ങൾ കഴിയുന്നു. എന്നാൽ ഇന്ന് ശിശു ദിനത്തിൽ ഫൈഫ മോൾ സ്‌കൂളിലെ ശിശുദിനത്തിനായി പഠിച്ച പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. ശുചിത്വത്തെ പറ്റിയാണ് ഫൈഹ മോളുടെ പ്രസംഗ വിഡിയോയിലുള്ളത്. ”ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണിയിക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. […]
ഖലിസ്ഥാനികള്‍ തമ്മില്‍ കാനഡയില്‍ ഗ്യാങ് വാര്‍; 11കാരന്‍ ഉള്‍പ്പടെ 3 പേര്‍ കൊല്ലപ്പെട്ടു
ഖലിസ്ഥാനികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കാനഡയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യന്‍ വംശജരായ കാനേഡിയര്‍മാനര്‍ കൊല്ലപ്പെട്ടു. എഡ്‌മോണ്ടനിലും ടൊറന്റോയിലുമായാണ് കൊലപാതകങ്ങള്‍ നടക്കുന്നത്.കാനഡയിലെ സിഖ്/ പഞ്ചാബി വംശജര്‍ക്കിടയിലാണ് സംഘട്ടനം നടക്കുന്നത്. കാനഡിയലെ ബ്രദേഴ്‌സ് കീപ്പേഴ്‌സ് എന്ന സംഘത്തിന്റെ ഭാഗമായ 41കാരന്‍ ഹര്‍പ്രീത് സിംഗ് ഉപ്പല്‍ കൊല്ലപ്പെട്ടതിന്റെ വിഡിയോ എഡ്മന്റണ്‍ പൊലീസ് സര്‍വീസ് പുറത്തുവിട്ടു. നംവബര്‍9നാണ് ഹര്‍പ്രീത് സിംഗ് ഉപ്പലും 11 കാരനായ മകനും വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ വച്ചായിരുന്നു കൊലപാതകം. വെടിയേറ്റ ഉടനെ ഉപ്പല്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മകന്റെ മരണം. […]
‘കാക്കിപ്പട’യ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ സിനി കാര്‍ണിവല്‍ അവാര്‍ഡ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘കാക്കിപ്പട’ സിനിമക്ക് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡ്. ഇന്റര്‍നാഷണല്‍ നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തില്‍ കാക്കിപ്പടയുടെ സംവിധായകന്‍ ഷെബി ചൗഘട്ടിനാണ് അവാര്‍ഡ്. കാലിക പ്രസക്തമായ ഒരു വിഷയമാണ് കാക്കിപ്പട എന്ന സിനിമയിലൂടെ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് പറഞ്ഞത്. തീയറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ സിനിമ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ […]












