Cricket Sports

ഇത് ‘ഷമി ഫൈനൽ’; എന്നും മുഹമ്മദ് ഷമി ഇന്ത്യയുടെ പ്രതീക്ഷ

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി മുഹമ്മദ് ഷമി. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഷമി 24 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെ മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തി. ഷമിയാണ് കളിയിലെ താരം. ഷമി ഫൈനല്‍ എന്ന് ഇന്നത്തെ മത്സരത്തെ ആരാധകര്‍ വിലയിരുത്തിക്കഴിഞ്ഞു. ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ കൂടിയായി ഷമി. 17 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഷമി 52 വിക്കറ്റെടുത്തത്. ഇതോടെ […]

Cricket Sports

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പുതിയ നായകന്മാര്‍; ടി20 ഏകദിന ടീമിനെ ഷഹീന്‍ അഫ്രിദി നയിക്കും

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. പേസര്‍ ഷഹീര്‍ അഫ്രീദി ടി 20 ടീമിനെ നയിക്കും. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. അതേസമയം ഏകദിന ടീമിന്റെ നായകനെ പ്രഖ്യാപിച്ചിട്ടില്ല.അല്‍പസമയം മുന്‍പാണ് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ സ്ഥാനം രാജി വെച്ചത് . ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. […]

Cricket Sports

ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം; നയിക്കാനായത് അഭിമാനമെന്ന് താരം

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടർന്നാണ് ബാബർ സ്ഥാനം രാജി വെച്ചത് . ലോകകപ്പിൽ പാകിസ്താൻ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 2019 ലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായി ബാബർ തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ എക്സ് അകൗണ്ടിൽ താരം രാജി വെച്ചതിനെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉയർച്ച താഴ്ചകളുണ്ടായിരുന്നു എന്നും , ടീമിന്റെ ക്യാപ്റ്റൻ ആയതിൽ അഭിമാനമാണെന്നും […]

Entertainment India Kerala Mollywood Movies

ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെ ഹര്‍ജി

ദിലീപ് ചിത്രം ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചത്. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെ.എഫ്.എം. കോടതി അഞ്ചിൽ പരാതി നല്‍കിയത്‌. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് […]

Cricket Sports

കോഹ്ലിയുടെ റെക്കോർഡ് സെഞ്ച്വറി(117), ശ്രേയസിന്റെ മാസ്(105); ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 50 ഓവറിൽ 397 റൺസ് നേടി. വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിലാണ് ഇന്ത്യയുടെ കൂറ്റൻ സ്കോർ. ഇന്ത്യയുെട ബാറ്റിങ് കരുത്തിനു മുന്നിൽ കിവീസ് ബോളിങ് നിരയ്ക്ക് താളം തെറ്റി. ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോഹ്ലി ഇന്ന് ക്രീസ് വിട്ടത്. 113 പന്തിൽ 117 റൺസ് നേടിയ കോഹ്ലി ടിം സൗത്തിയുടെ പന്തിൽ […]

Cricket Sports

സർവം കിങ് മയം; ചരിത്രം കുറിച്ച് കോഹ്ലി; 50-ാം സെഞ്ചുറി നേടി താരം

ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കിങ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്ന ഇന്നിങ്സോടെയാണ് കോഹ്ലി അമ്പതാം സെഞ്ചുറിയിലെത്തിയത്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. ക്രിക്കറ്റ് ദൈവത്തിന് പകരം ഇനി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായി കിങ് കോഹ്ലി. കോഹ്ലി അമ്പതാം സെഞ്ചുറി […]

India Kerala Weather

സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതും മഴയെ സ്വാധീനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് ( ബുധനാഴ്ച) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ […]

India National

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരനെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. മോശം ദൃശ്യപരതയും മോശം കാലാവസ്ഥയും മുതലെടുത്താണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഒക്‌ടോബർ മാസത്തിലും സംയുക്ത ഓപ്പറേഷനിൽ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. രണ്ട് ഭീകരരെ വധിച്ച സൈന്യം ഇവരിൽ നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകളും 6 പിസ്റ്റളുകളും 4 […]

India Kerala

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. പ്രവീൺ റാണ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കളക്ടറുടെ ഉത്തരവ്. ബഡ്‌സ് നിയമപ്രകാരമാണ് നടപടി. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്.നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് 260 കേസുകളാണ് പ്രവീൺ റാണക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്. അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് 260 കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്.9 മാസത്തെ ജയിൽവാസത്തിന് ശേഷം […]

India Kerala

കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിൽ

കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അധ്യാപകൻ അറസ്റ്റിൽ. കേസിൽ പ്രതിയായ അധ്യാപകൻ ആനന്ദ് പി നായർ അറസ്റ്റിൽ. അമ്പലമേട് പൊലീസാണ് അറസ്റ്റ് രേഖപെടുത്തിയത്. തുടർന്ന് കോടതി നിർദേശപ്രകാരം സ്റ്റേഷൻ ജാമ്യം നൽകി.കുട്ടിയുടെ മൊഴിയുണ്ടായിട്ടും അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. ട്വന്റിഫോർ പുറത്ത് വിട്ട വാർത്തയെ തുടർന്നാണ് നടപടി. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളില്‍ വേദന എടുത്ത കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ക്ലാസ് […]