മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിലെ ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ്. ഡിസംബർ ഒന്നിന് രാവിലെ 9ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ കെപിസിസിയുടെ പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്കാരം ടി.പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈൻ ഡ്രൈവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം […]
Author: Tomy Thondamkuzhy
‘അച്ചാച്ചാ എന്നെ നോക്കിക്കോണേ, ആ കാറ് അവിടെയുണ്ട്, കമ്പ് എടുത്തോണ്ട് നിക്കണേ’; തട്ടിക്കൊണ്ടുപോകുന്നതിന് മുൻപ് അബിഗേൽ പറഞ്ഞ വാക്കുകൾ
കേരളം ഇരുപത് മണിക്കൂറായി പ്രാർത്ഥനകളോടെ അബിഗേലിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് അബിഗേലിനെ കൊല്ലം ആശ്രാമം മൈദാനത്തിന് അടുത്തുള്ള അശ്വതി ബാറിന് സമീപം കുഞ്ഞിനെ കണ്ടെത്തുന്നത്. ഒരു സ്ത്രീ കുഞ്ഞിനെ വണ്ടിയിൽ വന്നിറക്കി പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന അതേ വെള്ള കാറിലാണോ കുഞ്ഞിനെ തിരികെ കൊണ്ടുവന്നതെന്ന് വ്യക്തമല്ല. കുഞ്ഞിനെ ലഭിച്ചുവെങ്കിലും കുട്ടിക്കടത്ത് സംഘം ഇപ്പോഴും അജ്ഞാതമായി തന്നെ തുടരുകയാണ്. ഇവർ സഞ്ചരിക്കുന്ന ‘വെള്ള കാറും’. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓയൂരിലെ മരുതമൺപള്ളി-അമ്പലംകുന്ന് റോഡിൽ […]
സംഘത്തിൽ 2 സ്ത്രീകളെന്ന് സംശയം; അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്
കൊല്ലം ഓയൂരിലെ 6 വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ ആശ്രാമം മൈതാനത്തിന്റെ പരിസരത്ത് കാറിലെത്തിക്കുകയും പിന്നീട്മൈതാനത്തിന്റെ പരിസരത്ത് നിന്ന് ഓട്ടോയില്‍ കയറിയെന്നുമാണ് സൂചന.കാർ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കുട്ടി പറഞ്ഞ നീല കാറിനെപ്പറ്റിയും പൊലീസ് അന്വേഷിക്കും. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് […]
രാജസ്ഥാനിൽ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു
രാജസ്ഥാനിൽ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. 32 കാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങൾക്ക് കാരണം മൂത്ത മകളാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. പാലി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതി ശിവ്‌ലാൽ മേഘ്‌വാൾ 12 വർഷമായി കുടുംബത്തിൽ നിന്ന് പിരിഞ്ഞ് പാലിയിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. വിവാഹിതയായ തൻ്റെ മൂത്ത മകൾ നിർമ്മ(32) ആണ് കുടുംബത്തിലെ […]
ചങ്ങാടം ഉദ്ഘാടന സമയത്ത് തന്നെ മുങ്ങി; പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ
ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു. ഇന്നലെയാണ് ചെമ്പുതോട്ടിലെ കടവില്‍ .ങ്ങാടം മറിഞ്ഞത്. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ വീണു. ആർക്കും പരിക്കില്ല. നാല് വീപ്പകള്‍ ചേര്‍ത്തുവെച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടിയാണ് ചങ്ങാടം നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡിലാണ് ഒരു കര. മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വാര്‍ഡിലുമാണ്. ആദ്യം പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം മറുകരയിലേക്ക് പോയി. മറുകരയില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. […]
2025ലെ ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്
2025 ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫി വേദി ദുബായിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.ഹൈബ്രിഡ് മോഡൽ പരീക്ഷിക്കാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം നടന്ന ഏഷ്യാ കപ്പ് വേദിയും പാകിസ്താനായിരുന്നു. എന്നാൽ, ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ചാണ് നടത്തിയത്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ വച്ച് നടക്കുകയാണെങ്കിൽ ഇന്ത്യ പങ്കെടുക്കില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് ഏഷ്യാ കപ്പ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റിയത്. ചാമ്പ്യൻസ് ട്രോഫിയും ഇതുപോലെ മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. […]
മകൻ നൽകിയ കേസ് പിൻവലിച്ചില്ല; ഗുജറാത്തിൽ ദളിത് യുവതിയെ തല്ലിക്കൊന്നു
ഗുജറാത്തിൽ ദളിത് യുവതിയെ നാല് പേർ ചേർന്ന് കൊലപ്പെടുത്തി. സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് വർഷം മുമ്പ് യുവതിയുടെ മകൻ നൽകിയ കേസ് പിൻവലിക്കാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് 45 കാരിയുടെ കൊലപാതകത്തിൽ കലാശിച്ചത്. ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ്, ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി തിങ്കളാഴ്ചയോടെയാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ‘സർ തഖ്താസിൻഹ്ജി’ ജനറൽ ആശുപത്രിക്ക് പുറത്ത് കുടുംബവും പ്രാദേശിക ദളിത് നേതാക്കളും പ്രതിഷേധ പ്രകടനം നടത്തി. നാല് […]
ഒടുവില്‍ അവര്‍ വെളിച്ചത്തിലേക്ക്; സില്‍ക്യാര ദൗത്യം പതിനേഴാം ദിവസം വിജയം
ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താന്‍ ആരംഭിച്ചു. ദുരന്തം നടന്ന് പതിനേഴാം ദിവസമാണ് പ്രതീക്ഷയുടെ വിളക്കേന്തി തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. പുറത്തെടുക്കാനുള്ള തുരങ്കത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും കയറുകളും ലൈറ്റുകളും സ്ട്രെച്ചറുകളും സജ്ജീകരിച്ച് തുരങ്കത്തിന്റെ കവാടത്തില്‍ തയ്യാറായി നില്‍ക്കുകയാണ്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും അടിയന്തര വൈദ്യ സഹായം […]
‘ഫൈനലിന് മുമ്പ് ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി, തെറ്റ് അംഗീകരിക്കണം’; ആരാധകരെ വിമർശിച്ച് വസീം അക്രം
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വിമർശിച്ച് പാകിസ്ഥാൻ ഇതിഹാസ താരം വസീം അക്രം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലിന് മുമ്പ് തന്നെ ആരാധകരും സോഷ്യൽ മീഡിയയും ടെലിവിഷൻ ചാനലുകളും ഇന്ത്യയെ ലോകകപ്പ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഇത് ആളുകളിൽ പ്രതീക്ഷ വർദ്ധിപ്പിച്ചെന്നും ആരാധകർ തങ്ങളുടെ തെറ്റ് അംഗീകരിക്കണമെന്നും വസീം അക്രം പറഞ്ഞു. ‘ടൂർണമെന്റിലുടനീളം ഇന്ത്യ നന്നായി കളിച്ചു. ഫൈനലിലെ തോൽവി മറികടക്കാൻ ഒരു രാജ്യമെന്ന നിലയിൽ ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലാകും. തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ച ടീം സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിയത്. പക്ഷേ […]
കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും, പൊലീസ് സേനയ്ക്ക് അഭിനന്ദങ്ങള്‍; ആരോഗ്യ മന്ത്രി
കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളം കാത്തിരുന്ന വാര്‍ത്ത. പൊലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി കുഞ്ഞിനെ നമുക്ക് തിരിച്ചുകിട്ടിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പൊലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാന്‍ കാരണം. പൊലീസ് സേനയ്ക്ക് പ്രത്യേക അഭിനന്ദങ്ങള്‍. ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം എആര്‍ ക്യാമ്പില്‍ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് […]












