India Kerala

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്.2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾ പ്രകാരം 5,000/- രൂപ വീതം ക്യാഷ് അവാർഡ് നൽകിയത്. പ്ലസ് ടു ജനറൽ വിഭാഗത്തിലെ 167 പേർക്കും, […]

India Kerala

ശബരിമല വരുമാനത്തില്‍ വർധന; 18.72 കോടിയുടെ വർധനയെന്ന് ദേവസ്വം ബോർഡ്

ശബരിമല വരുമാനത്തിൽ വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തക ലേലത്തിന്റെ തുക കൂടി ചേർത്തപ്പോൾ വരുമാനത്തിൽ വർധനയുണ്ടായി. ഇത്തവണത്തെ വരുമാനം 241.71 കോടി രൂപയാണ്. 18.72 കോടിയുടെ വർധനയുണ്ടായെന്ന് ദേവസ്വം ബോർഡ് പി എസ് പ്രശാന്ത് വ്യക്തമാക്കി.അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു. അവസാനം നടത്തിയ കുത്തക ലേലങ്ങളുടെ കണക്ക് കണക്കുകൾ കൂടി കൂട്ടുമ്പോൾ വരുമാനം വർദ്ധിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് […]

Health India Kerala

ആരോ​ഗ്യരം​ഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങൾ; വീണാ ജോർജ്

ആരോ​ഗ്യ രം​ഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോ​ഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് സംസ്ഥാന ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഐഎംഎയുടെ 98 മത് ദേശീയ സമ്മേളനത്തിലെ തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു.സംസ്ഥാനത്ത് നിപ്പയും, ആ​ഗോളതലത്തിലുള്ള കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയായി. അതിന് സംസ്ഥാന സർക്കാരിനോടൊപ്പം നിന്ന ഐഎംഎ […]

Cricket Sports

സെഞ്ചൂറിയൻ ടെസ്റ്റ്; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്, കെ.എൽ രാഹുലിന് സെഞ്ച്വറി

സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്. പ്രോട്ടീസ് പേസര്‍മാര്‍ക്കെതിരേ കെ.എൽ രാഹുൽ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് തുണയായത്. 133 പന്തുകളിൽ നിന്നാണ് രാഹുൽ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി നേടിയത്. എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിച്ചത്. മഴയെത്തുടർന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 59 ഓവറുകൾ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാൻ സാധിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാദയാണ് […]

World

ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ് മത്സരിക്കുന്നത്. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2022-ൽ മെഡിസിൻ ബിരുദം പൂർത്തിയാക്കിയ സവീറ ബുനെറിലെ പി.പി.പി വനിതാ വിഭാ​ഗത്തിന്റെ ജനറൽ സെക്രട്ടറിയാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്നാണ് സവീറ ബിരുദം നേടിയത്. അടുത്തിടെ […]

Health India Kerala

സംസ്ഥാനത്ത് ആദ്യമായി എസ്എടിയില്‍ ജനറ്റിക്സ് വിഭാഗം; അപൂര്‍വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്. ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് അന്തിമ രൂപം നല്‍കിയത്. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്എംഎ ക്ലിനിക്ക് ആരംഭിച്ചതും എസ്എടിയിലാണ്. ഭാവിയില്‍ […]

India Kerala

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങൾ; നാഗാലാന്‍ഡ് ഗവര്‍ണര്‍

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശ്. ശബരിമലയിലേക്കുള്ള റോഡുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 10.30 ഓടെ സന്നിധാനത്തെത്തിയ അദ്ദേഹം തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയില്‍ പങ്കുകൊണ്ടു. സഹോദരനായ എല്‍. ഗോപാലന്‍, സഹോദരപത്‌നി ചന്ദ്ര ഗോപാലന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്തേക്ക് ഉണ്ടായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മകരവിളക്കിനായി 30 ന് […]

India National

ശ്രീനഗറിൽ ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഐഇഡികൾ കണ്ടെത്തി

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് ഐ.ഇ.ഡികൾ കണ്ടെത്തി. ലവാപോരയിൽ നിന്നാണ് ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം കണ്ടെത്തിയത്. ഇവയെ സുരക്ഷാസേന നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു. രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ജമ്മു കശ്മീർ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘം ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഐഇഡി ഘടിപ്പിച്ച നിലയിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. സുരക്ഷാ സേനയുടെ പെട്ടെന്നുള്ള ഇടപെടൽ വൻ ദുരന്തം ഒഴിവാക്കിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നവംബറിൽ ജമ്മുവിലെ നർവാൾ-സിദ്ര ഹൈവേയിൽ […]

Football Sports

ഒന്നാം സ്ഥാനം പിടിക്കാൻ ബ്ലാസ്റ്റേഴ്സ്; എതിരാളികൾ മോഹൻ ബഗാൻ സൂപ്പർ ജയന്റസ്

ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി രണ്ടു തോൽവികൾ ഏറ്റുവാങ്ങിയ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ആണ് എതിരാളികൾ. രാത്രി എട്ടുമണിക്ക് ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മുംബൈയ്ക്കെതിരായി മിന്നും ജയവുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇറങ്ങുക. അതേസമയം തുടർച്ചയായ മൂന്നാം തോൽവി ഒഴിവാക്കാനാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ശ്രമിക്കുക. മോഹൻ ബഗാനെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേട് കൂടെയുള്ള ബ്ലാസ്റ്റേഴ്സ് വിജയമല്ലാതെ […]

Entertainment World

ഓസ്‌കാർ നേടിയ പാരസൈറ്റ് ചിത്രത്തിലെ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ

പ്രശസ്‌ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ. പാരസൈറ്റ് അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച രാവിലെ സോളിലെ ഒരു പാർക്കിൽ കാറിനുള്ളിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ വാഹനത്തിനുള്ളിൽ നിന്നാണ് നടനെ കണ്ടെത്തിയത്, പൊലീസിനെ ഉദ്ധരിച്ച് കൊറിയൻ വാർത്താ ഏജൻസി യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു. ആത്മഹത്യാ കുറിപ്പ് […]