Entertainment India National

വിജയകാന്തിനെ അവസാനമായി കാണാനെത്തിയ നടന്‍ വിജയ്ക്ക് നേരേ ചെരുപ്പ് ഏറ്; രോഷത്തോടെ ആരാധകർ

ചെന്നൈയിൽ നടൻ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിയുകയായിരുന്നു. വിജയ് യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ […]

India Kerala

ന്യൂ ഇയർ ആഘോഷം; കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി, ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ സർവീസ്

ന്യൂ ഇയർ ആഘോഷത്തിന്റെ ഭാ​ഗമായി കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി. ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ മെട്രോ സർവീസ് നടത്തും. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സർവീസ് നടത്തുക. പുലർച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്. ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാകുമെന്ന് വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചു. നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് യാത്രാ […]

India National

ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി ഇന്ത്യൻ നേവി

നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി. ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ. ഡിസംബർ നാലിന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നടന്ന നാവിക ദിനാഘോഷച്ചടങ്ങിൽ നാവികസേന ഉദ്യോഗസ്ഥർക്കായി പുതിയ ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥർക്കാണ് പുതിയ ഡിസൈനിലുള്ള എപ്പൗലെറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. അഡ്മിറൽ, വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ എന്നീ റാങ്കുകൾക്കാണ് ആദ്യഘട്ടത്തിൽ പുതിയ എപ്പൗലെറ്റുകൾ നൽകുക. ഭാരതീയ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിസൈൻ […]

India National

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം: അയോധ്യയിൽ സുരക്ഷ ശക്തമാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദർശിക്കും. 15,000 കോടിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെയും എൻഎസ്ജി ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി ലഖ്നൗ സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് എല്ലാ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 3 ഡിഐജി, 17 എസ്പി, 38 അഡീഷണൽ എസ്പി, 82 ഡെപ്യൂട്ടി […]

India National

രാമക്ഷേത്രത്തിന് സംഭാവനയായി ‘കൂറ്റൻ ഡ്രം’: ഭാരം 450 കിലോ, നിർമ്മാണം സ്വർണത്തിലും വെള്ളിയിലും

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി നിരവധി പേരാണ് ക്ഷേത്രത്തിലേക്ക് സംഭാവനങ്ങൾ അർപ്പിക്കുന്നത്. അഹമ്മദാബാദിൽ നിന്നുള്ള ഒരു സംഘം നൽകുന്ന കൂറ്റൻ ഡ്രമ്മും അതിന്റെ സവിശേഷതകളുമാണ് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിടിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ജനുവരി 15-ന് ഡ്രം അയോദ്ധ്യയിൽ എത്തിക്കുമെന്നാണ് സംഘടനക്കാർ പറയുന്നത്. ഡ്രം ആയിരത്തിലധികം വർഷത്തോളം നശിക്കില്ലെന്നും സംഘടന പ്രതിനിധികളായ അംബലാൽ ദഗ്ബറും ദീപക്കും പറയുന്നു. ഡ്രമ്മിന്റെ പുറംഭാഗത്ത് ചെമ്പ് തകിടുകൾ ഘടിപ്പിച്ചിട്ടുണ്ട് സ്വർണ്ണവും വെള്ളിയും ഡ്രം നിർമ്മാണത്തിനായി ഉപയോ​ഗിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ദഗ്ബർ […]

India National

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും. അടുത്ത മാസം 22ലെ ചടങ്ങിന് സോണിയ ഗാന്ധി എത്തിയേക്കും. വ്യക്തപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുക. തീരുമാനം സോണിയ ഗാന്ധി നേരിട്ടെടുത്തത്.ഉദ്‌ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് […]

India Kerala

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി 3 മെഡിക്കല്‍ കോളജുകളില്‍ റ്യുമറ്റോളജി വിഭാഗം

എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി (Rheumatology) വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങള്‍ക്കും അത്യാധുനിക ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയില്‍ ഡി.എം. റ്യുമറ്റോളജി കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കും. റ്യുമറ്റോളജി വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓരോ […]

India Kerala

ഗണേഷ് കുമാറിന് സിനിമയില്ല, ഗതാഗതം മാത്രം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പില്ല, ഗതാഗത വകുപ്പ് മാത്രം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മാത്രം കൈകാര്യം ചെയ്താൽ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നൽകില്ല. ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രിയും അറിയിച്ചു. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു […]

India Kerala

അയോദ്ധ്യ വിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസ്, സംസ്ഥാന സർക്കാരും അയോദ്ധ്യയെ ബഹിഷ്കരിക്കുന്നു; അനിൽ ആന്റണി

അയോദ്ധ്യ വിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. കേന്ദ്ര നേതൃത്വം പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ കേരളത്തിലെ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ശബരിമലയിൽ തീർത്ഥാടകരെ കന്നുകാലികളെ പോലെ കണ്ട സംസ്ഥാന സർക്കാരും അയോദ്ധ്യയെ ബഹിഷ്കരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നത് ജനവിരുദ്ധ നയമാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. മുൻ തെരഞ്ഞെടുപ്പുകളെക്കാൾ വലിയ വിജയം എൻഡിഎ ഇത്തവണ നേടുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]

Cricket Sports

മുഹമ്മദ് ഷമിക്ക് പകരം ആവേശ് ഖാൻ ടീമിൽ; കുറഞ്ഞ ഓവർ നിരക്കിൽ ഇന്ത്യക്ക് രണ്ട് പോയിൻ്റ് നഷ്ടം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ളിൽ ഇന്ത്യൻ ടീമിൽ ആവേശ് ഖാനെ ഉൾപ്പെടുത്തി. മുഹമ്മദ് ഷമിക്ക് പകരക്കാരനയാണ് ആവേശ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയത്. ആദ്യ ടെസ്റ്റിൽ പ്രസിദ്ധ് കൃഷ്ണ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ഇതിനിടെ ആദ്യ കളി ഇന്നിംഗ്സ് തോൽവി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിച്ചു. റഫറി മാച്ച് ഫീസിൻ്റെ 10 ശതമാനം പിഴ ചുമത്തി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ട് പോയിൻ്റും ഇന്ത്യക്ക് നഷ്ടമായി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ […]