Education & Career

ISROയിൽ 97 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ ബിരുദധാരികൾ വരെ അപേക്ഷിക്കാം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ശ്രീഹരിക്കോട്ട കേന്ദ്രത്തിൽ വിവിധ സാങ്കേതിക, സാങ്കേതികേതര തസ്തികകളിലായി 97 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യൻ, നഴ്സ്, ഡ്രൈവർ, ഫയർമാൻ, എംടിഎസ് തുടങ്ങിയ തസ്തികകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പത്താം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, നഴ്സിങ് യോഗ്യതയുള്ളവർക്ക് തസ്തികാനുസരിച്ച് അപേക്ഷിക്കാം. നവംബർ 9 വരെ ഓൺലൈനായി അപേക്ഷ നൽകാം. യോഗ്യതയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കണം.