Business News

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍


സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 120 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. പവന്റെ വിലയില്‍ 960 രൂപയുടെ വ്യത്യാസവും ഇന്ന് രേഖപ്പെടുത്തി. (gold rate falls today november 13)

ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12695 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,01,560 രൂപയും നല്‍കേണ്ടി വരും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്കാണിത്.

ദീപാവലി ദിനത്തില്‍ വില ഇടിഞ്ഞ ശേഷം വില്‍പ്പന നന്നായി കുതിച്ചുയര്‍ന്നിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില