Kerala News Must Read

17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം


എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് കാറപകട കേസില്‍ നിയമപോരാട്ടം തുടരാന്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സ്റ്റേഷന്‍ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. സെഷന്‍സ് കോടതി ഉത്തരവ് പുനഃരിശോധിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി ഇന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും. സോഷ്യല്‍ ബാഗ്രൗണ്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ ജഡ്ജിക്കെതിരെയുള്ള വകുപ്പ് നിലനില്‍ക്കുമോ എന്ന് സംശയം ദൂരീകരിക്കുകയാണ് ലക്ഷ്യം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കും.

എഫ്‌ഐആര്‍ ഇട്ടതില്‍ അഡിഷണല്‍ സെഷന്‍സ് കോടതി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിക്ക് മുന്‍കൂര്‍ ജാമ്യവും ഹൈക്കോടതി അനുവദിച്ചിരുന്നു. എസ്ബിആര്‍ നല്‍കി അന്വേഷണം വീണ്ടും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാം എന്നാ പ്രതീക്ഷയിലാണ് അന്വേഷണം സംഘം.