Kerala News Must Read

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി. ചട്ടപ്രകാരം പ്രവര്‍ത്തിച്ചിട്ടും തന്നെ മാറ്റിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അറിയിക്കേണ്ട എല്ലാ കാര്യങ്ങളും താന്‍ കൃത്യമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് ദോഷം വരുത്തുന്ന ഏതെങ്കിലുമൊരു പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. (Seeram Sambasiva Rao is deeply dissatisfied with his removal)

തന്നെ മാറ്റിയതില്‍ സര്‍ക്കാരിന് എന്തെങ്കിലും താത്പര്യമുണ്ടാകാം എന്നാണ് സാംബശിവറാവു സൂചിപ്പിക്കുന്നത്. പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല. യാത്രയയപ്പും ഔദ്യോഗിക വാഹനവും ഒഴിവാക്കിയാണ് അദ്ദേഹം അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.