World

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ട്; മറ്റുള്ളവരുടെ ഉള്ളടക്കം പകര്‍ത്തുന്ന ചാനലുകള്‍ നിരോധിക്കാന്‍ യൂട്യൂബ്

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ യൂട്യൂബ്. സിനിമ താരങ്ങൾക്കും സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയയിൽ താരങ്ങളായ കണ്ടന്റ് ക്രിയേറ്റേഴ്സിന് വരെ യൂട്യൂബിൽ ഫാൻ അക്കൗണ്ടുകൾ ഉണ്ട്. ഇഷ്ട താരങ്ങളെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഫാന്‍ അക്കൗണ്ടുകള്‍ കൂടാതെ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകളുടെ തനിപ്പകര്‍പ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇത് ആൾമാറാട്ടമായി കണക്കാക്കി ഈ പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ പോളിസി പരിഷ്‌കരിക്കുകയാണ് യൂട്യൂബ്. ഇനിമുതൽ ഫാന്‍ അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് പേരില്‍ തന്നെ വ്യക്തമാകണം. യഥാര്‍ത്ഥ ക്രിയേറ്ററുമായോ, […]

India

ബലാത്സംഗത്തിൽ ഗർഭിണിയായി; യൂട്യൂബ് വിഡിയോകൾ നോക്കി പ്രസവിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി 15 വയസുകാരി

മഹാരാഷ്ട്രയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി 15 വയസുകാരി. ബലാത്സംഗത്തിൽ ഗർഭിണിയായ കുട്ടിയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയത്. യൂട്യൂബ് വിഡിയോകൾ നോക്കി സ്വയം പ്രസവിക്കുകയായിരുന്നു പെൺകുട്ടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് കുട്ടി പറഞ്ഞതായി പൊലീസ് വിശദീകരിക്കുന്നു. മാസങ്ങൾക്കു മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ കുട്ടി ബലാത്സംഗത്തിനിരയാക്കിയ ആളെ പരിചയപ്പെടുന്നത്. താക്കൂർ എന്ന ഐഡിയിൽ നിന്നാണ് ഇയാൾ ചാറ്റ് ചെയ്തിരുന്നത്. ആളുടെ മുഴുവൻ പേരോ വിലാസമോ മറ്റ് വിവരങ്ങളോ ഒന്നും […]

Technology

ടിക്ടോക്കിന് തളർത്താനായില്ല; സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയം യൂട്യൂബ് തന്നെ; സർവേ റിപ്പോർട്ട്

2015 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എസിലെ കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്‌ഫോമാണ് യൂട്യൂബ് എന്നും ജനസംഖ്യയുടെ 95% പേരും സൈറ്റോ മൊബൈൽ ആപ്പോ വഴി യുട്യൂബ് ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളിലേക്കുള്ള ചേക്കേറൽ ഇന്റർനെറ്റ് ഉപയോഗം ആളുകൾക്കിടയിൽ ഗണ്യമായ രീതിയിൽ വർധിക്കാൻ കാരണമായി. യു.എസിലെ പകുതിയോളം കൗമാരക്കാർ സ്ഥിരമായി […]

Technology

യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍

ആന്‍ഡ്രോയിഡിനായി യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ ചേര്‍ക്കുന്നതിന്റെ സാധ്യത ഗൂഗിള്‍ പരിശോധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ആപ്‌കെ ഇന്‍സൈറ്റ് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് പുതിയ അപ്‌ഡേറ്റിനെക്കുറിച്ചുള്ള പ്രവചനങ്ങളുള്ളത്. മുന്‍പ് തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ സ്ലീപ് ടൈമര്‍ ഫീച്ചര്‍ ഉണ്ടായിരുന്നു. ഇത് യൂട്യൂബിലേക്ക് കൂടി കൊണ്ടുവരുന്നതിനാണ് ഗൂഗിള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലേ മ്യൂസിക്കില്‍ നിന്ന് വ്യത്യസ്തമായി യൂട്യൂബ് മ്യൂസിക്കിന്റെ പ്ലേ ബാക്ക് കണ്‍ട്രോള്‍ സെറ്റിംഗ്‌സില്‍ തന്നെ സ്ലീപ്പ് ടൈമര്‍ ഉണ്ടാകുമെന്നാണ് സൂചന. പാട്ടുകള്‍ കേട്ടുകഴിഞ്ഞ് കൃത്യസമയത്ത് കേള്‍വിക്കാരെ ഉറങ്ങാന്‍ […]

India Social Media

20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിര്‍ത്തലാക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പാകിസ്താനുമായി ബന്ധമുള്ളവയാണ് നിരോധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ചാനലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെന്‍സിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങള്‍, അന്തരിച്ച സിഡിഎസ് ജനറല്‍ […]

India National

പുതിയ ഐ.ടി നയം; പാലിക്കാൻ സമ്മതമറിയിച്ച് ഗൂഗ്‌ൾ

കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി നിയമം പാലിക്കാൻ തയ്യാറെന്ന് ഗൂഗ്​ളും യൂട്യൂബും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട്​ രാജ്യത്ത്​ നടപ്പിൽവരുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് ഗൂഗ്​ൾ അറിയിച്ചിരിക്കുന്നത്. ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത്​ സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ്​ കമ്പനിയുടെതെന്നും ഇനിയും അത്​ തുടരുമെന്നും യൂട്യൂബ്​ കൂടി ഭാഗമായ ഗൂഗ്​ൾ പറഞ്ഞു.’ ‘ഇന്ത്യയുടെ നിയമനിർമാണ പ്രക്രിയയെ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും […]